മമ്മൂട്ടിയും വാഹനങ്ങളും തമ്മിലുള്ള ഹൃദയബന്ധം ആരാധകർക്കും എപ്പോഴും ചർച്ചാ വിഷയമാണ്. സിനിമയ്ക്കൊപ്പം തന്നെ അദ്ദേഹം കൊണ്ട് നടക്കുന്ന സ്വപ്നമാണ് അതും. ഇപ്പോഴിതാ റോഡിലൂടെ പായുന്ന മമ്മൂട്ടിയുടെ പുത്തൻ കാരവാൻ സിനിമാ ചർച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്. ഭാരത് ബെൻസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയും വാഹനങ്ങളും തമ്മിലുള്ള ഹൃദയബന്ധം ആരാധകർക്കും എപ്പോഴും ചർച്ചാ വിഷയമാണ്. സിനിമയ്ക്കൊപ്പം തന്നെ അദ്ദേഹം കൊണ്ട് നടക്കുന്ന സ്വപ്നമാണ് അതും. ഇപ്പോഴിതാ റോഡിലൂടെ പായുന്ന മമ്മൂട്ടിയുടെ പുത്തൻ കാരവാൻ സിനിമാ ചർച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്. 

ഭാരത് ബെൻസിന്റെ ഷാസിയിൽ നിർമിച്ചിരിക്കുന്ന കാരവൻ ബോഡി കോഡ് പ്രകാരം നിർമിച്ച് റജിസ്റ്റർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്. എആർഎഐയുടെ എഐഎസ് 124 കോഡ് പ്രകാരം ക്രാഷ് ടെസ്റ്റ്, റോൾ ഓവർ ടെസ്റ്റ്, ആക്സിലറേഷൻ ടെസ്റ്റ്, മോട്ടർ ടെസ്റ്റ് തുടങ്ങി നിരവധി സുരക്ഷ പരീക്ഷകൾക്ക് ശേഷമാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. കോതമംഗലത്തെ ഓജസ് ബോഡി ബിൽഡേഴ്സാണ് ഈ വാഹനം നിർമിച്ചത്. ഇപ്രകാരം കാരവൻ നിർമിക്കാനുള്ള ലൈസൻസുള്ള രാജ്യത്തെ ഏക സ്ഥാപനവും ഓജസാണ്.

ADVERTISEMENT

കോവിഡിന് മുൻപേ നിർമാണം തുടങ്ങിയ വാഹനത്തിന് പ്രിയ നമ്പറായ 369 തന്നെയാണ് താരം നൽകിയിരിക്കുന്നത്. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാരവനാണ് ഇത്. ഭാരത് ബെൻസിന്റ 12 മീറ്റർ ഷാസിയിൽ നിർമിച്ച വാഹനത്തിൽ 5 സ്റ്റാർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകളാണ് വാഹനത്തിന്, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. ബെഡ്റൂം ഇരുവശങ്ങളിലേയ്ക്കും വികസിപ്പിക്കാൻ സാധിക്കും, അതുകൊണ്ടു തന്നെ വലിയ മുറിയുടെ സൗകര്യം കിടപ്പുമുറിക്ക് ലഭിക്കും. ടോയിലറ്റ് ഫ്ലഷ്, ടാപ്പുകൾ എന്നിവയെല്ലാം ടച്ച് സ്ക്രീനാണ്. 

ADVERTISEMENT

റോൾസ് റോയ്സ് കാറുകളിൽ കാണുന്നതുപോലുള്ള സ്റ്റാർലൈറ്റ്  ഹെഡ്‌ലൈനർ റൂഫ്ടോപ് ആണ് വാഹനത്തില്‍. കൂടാതെ ബെഡ് റൂമിൽ പനോരമിക് സൺറൂഫുമുണ്ട്. മമ്മൂട്ടിയുടെ ഫോണുമാണ് കണക്റ്റ് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഫീച്ചറുകൾ ഫോണിൽ നിന്ന് പ്രവർത്തിപ്പിക്കാം. സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറയും നൽകിയിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങളും ഫോണിൽ ലഭിക്കും. കൂടാതെ അലക്സ വോയിസ് എനേബിൾഡാണ് വാഹനം. അതുകൊണ്ടു തന്നെ ടിവിയും ലൈറ്റുകളുമെല്ലാം ശബ്ദനിർദ്ദേശം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും. 

ഹോം തീയേറ്റർ സംവിധാനവും കാരവനിൽ ഒരുക്കിയിട്ടുണ്ട്. യമഹയുടെ തീയറ്റർ സിസ്റ്റമാണ് ഇതിൽ. മമ്മൂട്ടിയുടെ ഹോം തീയറ്റർ സംവിധാനങ്ങൾ ഒരുക്കിയ ഹൈഫൈ ലിങ്ക് തന്നെയാണ് ഈ തീയറ്ററും ഒരുക്കിയിരിക്കുന്നത്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന്. ബെൻസിന്റെ ഒഎം906 എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6373 സിസി എൻജിന് 235 എച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 

ADVERTISEMENT

English Summary: Know More About Mammootty's New Carvan