ദുബായിലെ ഇന്ത്യൻ കോടീശ്വരൻ, 29ാം വയസ്; ലോകം കൊതിക്കുന്ന ആഡംബര കാറുകൾ സ്വന്തം
പത്തിൽ അധികം റോൾസ് റോയ്സ് കാറുകൾ, സൂപ്പർ കാറുകളായ ലംബോർഗിനിയും ഫെരാരിയും മെക്‌ലാരനും തുടങ്ങിയ അപൂർവ്വങ്ങളിൽ അപൂർവ്വമായ സൂപ്പർകാറുകൾ വരെ നീളുന്ന ശതകോടികളുടെ കാർ ശേഖരം. ദുബായ് പൊലീസിന്റെയോ അറബി കോടീശ്വരന്റെയോ കാർ ശേഖരത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ആരും കൊതിക്കുന്ന ആഡംബര കാറുകൾ സ്വന്തമായുള്ള

പത്തിൽ അധികം റോൾസ് റോയ്സ് കാറുകൾ, സൂപ്പർ കാറുകളായ ലംബോർഗിനിയും ഫെരാരിയും മെക്‌ലാരനും തുടങ്ങിയ അപൂർവ്വങ്ങളിൽ അപൂർവ്വമായ സൂപ്പർകാറുകൾ വരെ നീളുന്ന ശതകോടികളുടെ കാർ ശേഖരം. ദുബായ് പൊലീസിന്റെയോ അറബി കോടീശ്വരന്റെയോ കാർ ശേഖരത്തിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ആരും കൊതിക്കുന്ന ആഡംബര കാറുകൾ സ്വന്തമായുള്ള ഇന്ത്യക്കാരനുണ്ട് ദുബായിൽ. പിയുഷ് നഗർ എന്ന ഈ 29 കാരൻ ഈ കാർ ഭ്രാന്തൻ. പിയിഷിന്റെ കാർ കളക്ഷനിൽ ലോകത്തെ വാഹന പ്രേമികളെല്ലാം ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന കാറുകളെല്ലാമുണ്ട്.
ഡൽഹിയിൽ ജനിച്ചു വളർന്ന് ഗൾഫിൽ ബിസിനസ് നടത്തുന്ന പിയുഷ് നഗറിന്റെ റോൾസ് റോയ്സ് കളക്ഷൻ മാത്രം കാണിച്ചു തരികയാണ് എംഒ വ്ലോഗ് എന്ന യൂട്യൂബർ. റോള്‍സ് റോയ്ഡ് ഫാന്റം ലോങ് വീൽബെയ്സ്, ഗോസ്റ്റ്, ഫാന്റം സ്റ്റാന്റേർഡ് പതിപ്പ് തുടങ്ങി ഏകദേശം 10 റോൾസ് റോയ്സ് കാറുകളാണ് പിയുഷിന്റെ ഗ്യാരേജിലുള്ളത്. തന്റെ പാർട്ടി ഹൗസിലാണ് പിയുഷ് റോൾസ് റോയ് കാറുകൾ സൂക്ഷിച്ചിരിക്കുന്നത്. ആഴ്ച്ചയിലെ ഓരോ ദിവസത്തേയും താൽപര്യത്തിന് അല്ലെങ്കിൽ മുഡിന് അനുസരിച്ച് സഞ്ചരിക്കാൻ പറ്റുന്നത്ര റോൾസ് റോയ്സ് തന്റെ കണക്ഷനിനുണ്ടെന്ന് പിയുഷ് പറയുന്നത്.
എല്ലാം വാഹനത്തിനും ഒമ്പത് ചേർന്ന് നമ്പറാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ഭാഗ്യ നമ്പറാണ് 9 എന്നും അതിനാലാണ് എല്ലാ വാഹനത്തിനും ആ നമ്പർ തന്നെ നൽകാൻ ശ്രമിച്ചതെന്ന് പിയുഷ് പറയുന്നു.
റോൾസ് റോയ്സ് ഫാന്റം ലാങ് വീൽ ബെയ്സാണ് കൂട്ടത്തിൽ ഏറ്റവും വില കൂടിയകാർ. ഇന്ത്യൻ വില ഏകദേശം 10 കോടി രൂപ വരുന്ന വാഹനത്തിന്റെ ഇന്റീരിയറിന് ചുവപ്പ് നിറമാണ്. റെഡ് കാർപെറ്റ് അടക്കം നൽകിയിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. പ്രത്യേകം കസ്റ്റമൈസ് ചെയ്ത് കാറിന് ഓർഡർ ചെയ്ത് ലഭിക്കാൻ 6 മാസം കാത്തിരുന്നെന്നും പിയുഷ് പറയുന്നു. ഇതുകൂടാതെ കസ്റ്റമൈസ് ചെയ്ത റോൾസ് റോയ്സ് ഡോൺ, കള്ളിനൻ, ഫാന്റം സീരിസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6 തുടങ്ങിയ വാഹനങ്ങളും പിയൂഷിന്റെ ഗ്യാരേജിലുണ്ട്. ഈ വിഡിയോയിൽ റോൾസ് റോയ്സ് വാഹനങ്ങള്‍ മാത്രമെയുള്ളു എന്നും അടുത്തതിൽ പിയുഷിന്റെ മുഴുവൻ കാറുകളും കാണിക്കാം എന്ന ഉറപ്പും എംഒ വ്ലോഗർ കാണികൾക്ക് നൽകുന്നുണ്ട്.
English Summary: Rolls Royce Collection Of an Indian Billionaire In Dubai