അടുത്ത വർഷം ഇന്ത്യയിൽ പുതിയ സി5 എയർക്രോസ് എസ്്യുവി അവതരിപ്പിക്കുന്നതോടെ കഴിഞ്ഞ നൂറ് വർഷത്തിലേറെയായി കാറുകളിൽ യാത്രാസുഖം വർദ്ധിപ്പിക്കുന്നതിനുള്ള പുത്തൻ ബ്രാൻഡിനായുള്ള പരിശ്രമങ്ങൾ സിട്രോൺ യാഥാർത്ഥ്യമാക്കും. സിട്രോൺ സി5 എയർക്രോസ് എസ്്യുവി ഒരു അൾട്രാ–മോഡുലാർ എസ്്യുവിയാണ്. അതുല്യമായ പേറ്റന്റഡ് സസ്പെൻഷൻ

അടുത്ത വർഷം ഇന്ത്യയിൽ പുതിയ സി5 എയർക്രോസ് എസ്്യുവി അവതരിപ്പിക്കുന്നതോടെ കഴിഞ്ഞ നൂറ് വർഷത്തിലേറെയായി കാറുകളിൽ യാത്രാസുഖം വർദ്ധിപ്പിക്കുന്നതിനുള്ള പുത്തൻ ബ്രാൻഡിനായുള്ള പരിശ്രമങ്ങൾ സിട്രോൺ യാഥാർത്ഥ്യമാക്കും. സിട്രോൺ സി5 എയർക്രോസ് എസ്്യുവി ഒരു അൾട്രാ–മോഡുലാർ എസ്്യുവിയാണ്. അതുല്യമായ പേറ്റന്റഡ് സസ്പെൻഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വർഷം ഇന്ത്യയിൽ പുതിയ സി5 എയർക്രോസ് എസ്്യുവി അവതരിപ്പിക്കുന്നതോടെ കഴിഞ്ഞ നൂറ് വർഷത്തിലേറെയായി കാറുകളിൽ യാത്രാസുഖം വർദ്ധിപ്പിക്കുന്നതിനുള്ള പുത്തൻ ബ്രാൻഡിനായുള്ള പരിശ്രമങ്ങൾ സിട്രോൺ യാഥാർത്ഥ്യമാക്കും. സിട്രോൺ സി5 എയർക്രോസ് എസ്്യുവി ഒരു അൾട്രാ–മോഡുലാർ എസ്്യുവിയാണ്. അതുല്യമായ പേറ്റന്റഡ് സസ്പെൻഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വർഷം ഇന്ത്യയിൽ പുതിയ സി5 എയർക്രോസ് എസ്‌യുവി അവതരിപ്പിക്കുന്നതോടെ കഴിഞ്ഞ നൂറ് വർഷത്തിലേറെയായി കാറുകളിൽ യാത്രാസുഖം വർദ്ധിപ്പിക്കുന്നതിനുള്ള പുത്തൻ ബ്രാൻഡിനായുള്ള പരിശ്രമങ്ങൾ സിട്രോൺ യാഥാർത്ഥ്യമാക്കും. സിട്രോൺ സി5 എയർക്രോസ് എസ്‌യുവി ഒരു അൾട്രാ–മോഡുലാർ എസ്‌യുവിയാണ്. അതുല്യമായ പേറ്റന്റഡ് സസ്പെൻഷൻ രൂപകൽപനയും പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷനുകളും അത്യാധുനിക കംഫർട്ട് സീറ്റുകളുമായി ഈ പുതുപുത്തൻ ബ്രാൻഡ് യാത്രികർക്ക് അവരാഗ്രഹിക്കുന്ന സുഖാവസ്ഥ പ്രദാനം ചെയ്യുന്നു. ചുരുക്കം ചില കാർ നിർമ്മാതാക്കൾക്കേ യാത്രികരുടെ സുഖാവസ്ഥക്കായുള്ള നിരന്തരമായ നവീക രണത്തിന്റെ ഇത്തരം ചരിത്രമുള്ളൂ. 2019–ൽ ആദ്യ സിട്രോൺ നിരത്തിലെത്തിയതു മുതൽ കമ്പനി യുടെ കാറുകളുടെ സവിശേഷമായ മുഖമുദ്രയാണിത്. അത്യാധുനിക സിട്രോൺ കംഫർട്ട് പ്രോഗ്രാമി ലൂടെയാണ് ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും പ്രചോദനം ഉൾ ക്കൊണ്ടുകൊണ്ടുള്ള സമീപനമാണിത്.

ഡ്രൈവിംഗ് കംഫർട്ട്, ലൈഫ് കംഫർട്ട്, ഫംക്ഷണൽ കംഫർട്ട് കംഫർട്ട് ഓഫ് മൈൻഡ് എന്നിങ്ങനെ സുപ്രധാനമായ നാല് മാനദണ്ഡങ്ങളിലൂടെ ഉപഭോക്താക്ക ൾക്ക് പരമാവധി സുഖയാത്രയൊരുക്കുന്നത് അങ്ങനെ ആഗോളതലത്തിൽ തന്നെ സിട്രോൺ ഉറപ്പാക്കുന്നു. ഡ്രൈവിംഗ് സുഖകരമാക്കുന്നതിന് സസ്പെൻഷനിലും സീറ്റിംഗിലും സിട്രോൺ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മുൻകാലങ്ങളിലെ നവീകരണ രീതികളുമായി ബന്ധപ്പെട്ടാണ് സിട്രോൺ‍ പുതു പുത്തൻ രീതികളും. ആവിഷ്കരിക്കുന്നത്. ഇക്കാലമത്രയും ഡ്രൈവറുൾപെടെയുള്ള യാത്രക്കാർക്ക് സുഖയാത്രാനുഭവത്തിന് നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യയും സിട്രോൺ അവലംബിച്ചിട്ടു ണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സിട്രോൺ കംഫർട്ട് വികസന ലക്ഷ്യങ്ങൾക്കായി കമ്പനി സിട്രോൺ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാം എന്നൊരു പദ്ധതി തന്നെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സമാരംഭി ച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ പുത്തൻ കാറുകളിൽ യാത്രാ സുഖത്തിന് മേൽപറഞ്ഞ നാലു മാനദണ്ഡങ്ങളും പ്രാവർത്തികമാക്കിയിരിക്കുന്നു.

ADVERTISEMENT

ഡ്രൈവിംഗ് കംഫർട്ട്– പുറത്തെ ബഹളങ്ങളെല്ലാം മറികടന്ന് ശാന്തമായ കാബിനിൽ ഏറ്റവും സുഖകര മായ ഡ്രൈവിംഗ് സാധ്യമാക്കുന്നു. ലൈഫ് കംഫർട്ട് – സുഖവും സമാധാനവും പ്രദാനം ചെയ്യുന്ന യാത്ര ഒരുക്കുന്നു. ധാരാളം സ്ഥല സൗകര്യം, ഇരിക്കുന്നതിനും ലഗേജുകൾ കൂടെ കരുതുന്നതിനും ഏറെ സൗകര്യപ്രദമായ സംവിധാനം. ഫംക്ഷണൽ കംഫർട്ട്–അത്യാധുനികമായ സാങ്കേതിക സംവിധാനങ്ങൾ‍ ഡ്രൈവിംഗ് ലളിതവും സുഖ കരവുമാക്കുന്നു. അതോടൊപ്പം ഡ്രൈവർ എയ്ഡ്സ്, കണക്ടിവിറ്റി തുടങ്ങിയവയും ഉണ്ട്.

കംഫർട്ട് ഓഫ് മൈൻഡ് – വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഡിസ്പ്ലേയിൽ ഒരുക്കി ഡ്രൈവർ ഉൾപെടെയുള്ള യാത്രക്കാർക്ക് മാനസികോല്ലാസം നൽകുന്നു. സിട്രോൺ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാമിനു കീഴിലുള്ള ഓരോ രീതികളും യാത്രക്കാരുടെ സുഖസൗകര്യങ്ങളെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കഴിഞ്ഞ നൂറ് വർഷങ്ങളിലേറെയായി അത് സിട്രോണിന്റെ പ്രശസ്തിക്കു കാരണമാകുകയും ചെയ്തു.

സിട്രോണിന്റെ സുഖയാത്രയ്ക്കായുള്ള നവീകരണത്തിന്റെ സവിശേഷതകൾ

റോഡിന്റെ ഫിൽട്രേഷൻ. ഹൈഡ്രോ ന്യൂമാറ്റിക് സസ്പെൻഷൻ സിസ്റ്റം അവലംബിക്കുന്നതിൽ സിട്രോൺ മുന്നിൽ നിൽക്കുന്നു. ഹൈഡ്രോളിക്സും ഇലക്ട്രോണിക്സും ചേർന്ന ഹൈഡ്രാക്ടീവ് സസ്പെൻഷനും സിട്രോണിന്റെ പ്രത്യേകതയാണ്. അടുത്തിടെ അവതരിപ്പിച്ച സി4 കാക്റ്റസ് സംവിധാനവും പുത്തൻ സി5 എയർക്രോസ് എസ്‌യുവിയും ഈ ബ്രാൻഡിന്റെ റോഡിലെ പെർഫക്ഷ ൻ ഉറപ്പാക്കുന്നു. യാത്രികർക്ക് ഒരു മാജിക് കാർപെറ്റിലൂടെയെന്നതുപോലുള്ള യാത്രയാണ് ഇതു സാധ്യമാക്കുന്നത്.

ADVERTISEMENT

റോഡിന്റെ വിശാലമായ കാഴ്‍ചയാണ് സിട്രോണിന്റെ മറ്റൊരു സവിശേഷത. ഡ്രൈവർക്ക് എല്ലാ ദിശയിലേക്കും തിരിക്കാൻ കഴിയുന്ന ഹെഡ്്ലൈറ്റ് മുന്നിലെ മുക്കിലും മൂലയിലുമുള്ള കാഴ്ച സാധ്യ മാക്കുന്നു. കൂടുതൽ സുരക്ഷിതത്വം നൽകുന്ന ഈ സംവിധാനം ഇതാദ്യമായാണ് കാർ നിർമ്മാണത്തി ൽ പ്രാവർത്തികമാകുന്നത്.

ഭാരക്കുറവ്– സിട്രോണിന്റെ കാബിനുകൾക്ക് കുറഞ്ഞ ഭാരമേയുള്ളൂ. 2 സിവിയുടെ റൂഫ് മുകളിലേക്ക് തുറക്കാനും കഴിയും. സി 4 പിക്കാസ്സോയ്ക്ക് പാനോരമിക് വിൻഡ് സ്ക്രീനും ഒരുക്കിയിരിക്കുന്നു.

സിട്രോണിന്റെ ഡിസ്പ്ലെയിൽ കാണിക്കുന്ന വിവരങ്ങൾ അനായാസം വായിക്കാം. – ഡ്രൈവിംഗ് സംബന്ധമായ വിവരങ്ങൾ വളരെ കൃത്യമായും പെട്ടെന്ന് വായിക്കാൻ കഴിയുന്നവിധവുംഡിസ്പ്ലെയി ൽ തെളിയും. കാറിന്റെ ദിശ ശരിയായ വിധത്തിൽ ഫോക്കസ് ചെയ്യാൻ ഇതു ഡ്രൈവറെ സഹായിക്കു ന്നു. സിഎക്സിന്റെ റിവോൾവിംഗ് സ്പീഡോ മീറ്റർ, സി6–ന്റെ ഹെഡ്സ് അപ് ഡിസ്പ്ലെ അഥവാ സി4 പിക്കാസോയുടെ 2013–ൽ വൈഡ് ഡിജിറ്റൽ ക്ലസ്റ്റർ ഇതെല്ലാം ഡ്രൈവിംഗ് സുഗമവും സുരക്ഷിതവു മാക്കുന്നു എർഗോണോമിക്സും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയും– സാറ്റലൈറ്റ് നിയന്ത്രണങ്ങ ളോടെ സ്റ്റിയറിംഗിന്റെ ചലനം കൃത്യമായി നിർവഹിക്കാൻ ഡ്രൈവർക്കു സാധിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. വിസ, ജിഎസ്എ എന്നിവയിലൂടെയാണ് ഇതു സാധ്യമാക്കിയിരിക്കുന്നത്.

പ്രായോഗികവും സൗകര്യപ്രദവുമായ സ്റ്റോറേജ് സംവിധാനം– സിട്രോണിലെ സ്റ്റോറേജ് സ്ഥലം ഏറ്റവും സൗകര്യപ്രദമായാണ് ഒരുക്കിയിരിക്കുന്നത്.. ദൈനംദിനാവശ്യത്തിനുള്ള എല്ലാ വസ്തുക്കളും വളരെ വേഗത്തിൽ എടുക്കത്തക്ക വിധത്തിലുള്ള ഈ സംവിധാനം പുതുമയാർന്നതാണ്, പ്രത്യേകി ച്ചും ബെർലിംഗോസ് മോഡു ടോപ് അഥവാ സി4 കാക്ടസിന്റെ ടോപ് ബോക്സ് എന്നിവ.

ADVERTISEMENT

ഏറ്റവും മികച്ച ഉപഭോക്തൃ സേവനങ്ങൾ നൽകുന്നു

സിട്രോൺ ഇന്ത്യയിൽ എവിടെയും ഏതു സമയത്തും ഏതൂ മാർഗത്തിലൂടെയും എന്തു കാര്യത്തിനും ഉടൻ സഹായമെത്തിക്കുന്ന ഉപഭോക്തൃസേവന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഓൺലൈനിൽ ഏഴുദിവസവും ഇരുപത്തിനാല് മണിക്കൂറും വിൽപന, ആക്സസറികൾ, യുസ്ഡ് കാർ സർവീസസ്, ഫിനാൻസ്, ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെല്ലാം സാധ്യമാണ്. കാറിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും എവിടെയും ലഭിയാക്കിയിരിക്കുന്നുഃ അതേത് ഡീലർ ഫോർമാറ്റിലോ സ്വന്തം വീടുകളിലോ യാത്രയ്ക്കിടയിൽ വഴിയിൽ എന്തെങ്കിലും ആവശ്യം വരുമ്പോ ഴോ പിക്കപ്പ് കൂടാതെ ഡ്രോപ് സൗകര്യം സഹിതം ഉപയോഗപ്പെടുത്താം.ആവശ്യമെങ്കിൽ പുത്തൻ കാർ വീട്ടിലെത്തിച്ചുതരുകയും ചെയ്യും. ഡീലറുമായി ബന്ധപ്പെടാൻ ഏതു രീതിയും അവലംബിക്കാം–സ്മാർട്് ഫോൺ, ടാബ്്ലറ്റ്, ലാപ്ടോപ് എന്നിവയിലൂടെയെല്ലാം ഡീലറെ ബന്ധപ്പെടാം. കാറുകളുടെ സർവീസ് സംബന്ധമായ കാര്യങ്ങളും യൂസ്ഡ് കാർ സംബന്ധിച്ച ഇടപാടുകളും 30 മിനിറ്റുകൊണ്ട് സാധിക്കാം.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആധുനിക നിർമ്മാണ സംവിധാനങ്ങളും അതി നൂതനമായ ഡിസൈനുകളും സിട്രോൺ കാഴ്ചവയ്ക്കുന്ന സുഖസൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണാ യക പങ്കുവഹിക്കുന്നു. ഡ്രൈവറുൾപെടെയുള്ള യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യുക എന്നതി നുപരി യാത്രാവസാനം വരെ സുഖവും സന്തോഷവും സംതൃപ്തിയുമൊരുക്കുന്നതാണ് സിട്രോണി ലെ അത്യാധുനിക സൗകര്യങ്ങൾ. സിട്രോണിന്റെ അഡ്വാൻസ്ഡ് കംഫർട്ട് പ്രോഗ്രാം എല്ലാ വിഭാഗത്തിലും പെട്ട സിട്രോൺ ഉടമകൾ ക്കും എക്കാലവും പ്രദാനം ചെയ്യുന്നതിനൊപ്പം വരാനിരിക്കുന്ന കാലത്തേക്കും ഈ ബ്രാൻഡിന്റെ ഘടനയിലുള്ള വിശ്വസ്തത ഉറപ്പുനൽകുന്നു.

English Summary: Citroen Hundred Years Of Comfort