തട്ടിപ്പു കേസ്: പ്രസിദ്ധ വാഹന ഡിസൈനറായ ദിലിപ് ഛാബ്രിയ അറസ്റ്റിൽ
രാജ്യത്തെ പ്രസിദ്ധ വാഹന ഡിസൈനറായ ദിലിപ് ഛാബ്രിയയെ മുംബൈ പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്തു. DC2 എന്നറിയപ്പെടുന്ന ഡിസി ഡിസൈന്‍സ് സ്ഥാപകനാണ് ദിലിപ് ഛാബ്രിയ. തിങ്കളാഴ്ച്ച രാവിലെയാണ് ദിലിപ് ഛാബ്രിയയെ മുംബൈ ക്രൈം ബ്രാഞ്ചിലെ ക്രൈം ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അറസ്റ്റു ചെയ്ത വിവരം

രാജ്യത്തെ പ്രസിദ്ധ വാഹന ഡിസൈനറായ ദിലിപ് ഛാബ്രിയയെ മുംബൈ പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്തു. DC2 എന്നറിയപ്പെടുന്ന ഡിസി ഡിസൈന്‍സ് സ്ഥാപകനാണ് ദിലിപ് ഛാബിറ. തിങ്കളാഴ്ച്ച രാവിലെയാണ് ദിലിപ് ഛാബ്രിയയെ മുംബൈ ക്രൈം ബ്രാഞ്ചിലെ ക്രൈം ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അറസ്റ്റു ചെയ്ത വിവരം ജോയിന്റ് കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദിലിപ് ഛാബ്രിയയുടെ സ്പോര്‍ട്സ് കാര്‍ DC അവന്തിയും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. DC2 ഡിസൈന്‍ ചെയ്ത DC അവന്തി ഇന്ത്യന്‍ നിര്‍മ്മിത ആദ്യ സ്പോര്‍ട്സ് കാറായാണ് അറിയപ്പെടുന്നത്. ദിലിപ് ഛാബ്രിയയുടെ അറസ്റ്റിന് കാരണമായ പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 465, 467, 468, 471, 120(ബി), 34 എന്നീ വകുപ്പുകളാണ് ദിലിപിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഏതാണ്ട് പത്തു ദിവസം മുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദിലിപിന്റെ അറസ്റ്റെന്നാണ് സൂചന.
ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ വാഹനങ്ങളുടെ രൂപത്തിലേക്ക് ഉടമകളുടെ ആവശ്യപ്രകാരം കാറുകള്‍ രൂപമാറ്റം ചെയ്ത് നല്‍കിയാണ് ദിലിപ് ഛാബ്രിയയും ഡിസിയും പ്രസിദ്ധമാകുന്നത്. ഡിസി അവന്തി എന്ന പേരില്‍ സ്പോര്‍ട്സ് കാറും ഇവര്‍ പുറത്തിറക്കിയിരുന്നു. സമീപഭാവിയില്‍ വൈദ്യുതി കാറുകള്‍ നിര്‍മ്മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ അംബാസിഡറിന്റെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
വാഹനങ്ങള്‍ മോഡിഫിക്കേഷന് നടത്താന്‍ വേണ്ട കിറ്റുകളുടെ കാര്യത്തിലും ഡിസി ഡിസൈന്‍ പ്രസിദ്ധമാണ്. മഹീന്ദ്ര എക്സ്യുവി 500, ഡസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ തുടങ്ങി വിവിധ വാഹനങ്ങള്‍ക്ക് വേണ്ട ഡിസൈന്‍ കിറ്റുകള്‍ ഡിസി പുറത്തിറക്കിയത് വന്‍ ഹിറ്റായിരുന്നു. റോള്‍സ് റോയ്സ്, ലാന്‍ഡ് ക്രൂയിസേഴ്സ് തുടങ്ങി ആഗോള പ്രസിദ്ധമായ ബ്രാന്‍ഡുകള്‍ക്ക് ഡിസി നല്കിയ മോഡിഫിക്കേഷനുകള്‍ക്കും ആരാധകര്‍ ഏറെയാണ്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ദിലിപ് ഛാബ്രിയയുടെ അറസ്റ്റ് ഞെട്ടലോടെയാണ് വാഹനലോകം അറിഞ്ഞത്. അസ്റ്റണ് മാര്‍ട്ടിനും ദിലിപ് ഛാബ്രിയയുടെ കമ്പനിയും തമ്മിലും കരാര്‍ ഒപ്പിട്ടിരുന്നു. പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ദിലിപിന്റെ സേവനം ഉറപ്പുവരുത്താനായിരുന്നു അസ്റ്റണ് മാര്ട്ടിന് കരാറിലെത്തിയത്. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യന്‍ വാഹന ഡിസൈന്‍ സ്ഥാപനവുമായി അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധരായ അസ്റ്റണ് മാര്‍ട്ടിനെ പോലുള്ള ഒരു കമ്പനി കരാറിലെത്തിയത്.
English Summary: Dilip Chhabria Arrested For Cheating and Forgery