10 മണിക്കൂർ, 1 ലക്ഷം വിൽപന; സൂപ്പർഹിറ്റാണ് ചൈനീസ് ടെസ്ല വൈ
വില പ്രഖ്യാപിച്ച് 10 മണിക്കൂറിനുള്ള വിൽപനയിൽ ആദ്യ ലക്ഷം പിന്നിട്ട് യു എസ്. വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ചൈനീസ് മോഡൽ വൈ. ഡിസംബർ ആദ്യം ഷാങ്ഹായിലെ ഗിഗാഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിച്ചതോടെയാണു ടെസ്‌ല, ക്രോസോവറായ മോഡൽ വൈയുടെ വിലയിൽ കാര്യമായ ഇളവ് അനുവദിച്ചത്. പ്രാദേശികമായി നിർമാണം തുടങ്ങിയതോടെ

വില പ്രഖ്യാപിച്ച് 10 മണിക്കൂറിനുള്ള വിൽപനയിൽ ആദ്യ ലക്ഷം പിന്നിട്ട് യു എസ്. വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ചൈനീസ് മോഡൽ വൈ. ഡിസംബർ ആദ്യം ഷാങ്ഹായിലെ ഗിഗാഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിച്ചതോടെയാണു ടെസ്‌ല, ക്രോസോവറായ മോഡൽ വൈയുടെ വിലയിൽ കാര്യമായ ഇളവ് അനുവദിച്ചത്. പ്രാദേശികമായി നിർമാണം തുടങ്ങിയതോടെ നികുതികളും ഡ്യൂട്ടികളും ഇല്ലാതെ 3.39 ലക്ഷം യുവാൻ(അഥവാ 37.93 ലക്ഷം രൂപ) വിലയ്ക്കാണു മോഡൽ വൈ ലഭ്യമാവുക.
ഈ നിലവാരത്തിലും ചൈനയിലെ എതിരാളികളെ അപേക്ഷിച്ചു കുറഞ്ഞ വിലനിലവാരത്തിൽ മോഡൽ വൈ വിൽപനയ്ക്കെത്തിക്കാൻ ടെസ്‌ലയ്ക്കു കഴിഞ്ഞിട്ടുണ്ട്. 70 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന നിയൊ ഇ എസ് സിക്സിന് 3.58 ലക്ഷം യുവാൻ (ഏകദേശം 40.05 ലക്ഷം രൂപ) ആണു വില. ടെസ്‌ല ചൈനയിൽ നിർമിക്കുന്ന രണ്ടാമതു മോഡലാണു മോഡൽ വൈ; ഷാങ്ഹായ് ശാലയിൽ കമ്പനി നേരത്തെ തന്നെ സെഡാനായ മോഡൽ ത്രീ നിർമിക്കുന്നുണ്ട്. ‘മോഡൽ ത്രീ’യുടെ അകത്തളത്തിൽ നടപ്പാക്കിയ പുതുമകളും രിഷ്കാരങ്ങളുമൊക്കെ ടെസ്ല മോഡൽ വൈയിലും ലഭ്യമാക്കുന്നുണ്ട്. ഇതോടെ ജന്മനാടായ യു എസിൽ ലഭിക്കുന്ന മോഡൽ വൈയെ അപേക്ഷിച്ച് അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായാണു ചൈനീസ് നിർമിത മോഡൽ വൈ വിൽപനയ്ക്കെത്തുന്നത്.
അതേസമയം, 62 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും ഒറ്റ ചാർജിൽ 580 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്)യുമായി എത്തുന്ന മോഡൽ വൈ ലോങ് റേഞ്ചിനു വൈദ്യുത വാഹനങ്ങൾക്കു ചൈനീസ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കില്ല; മൂന്നു ലക്ഷം യുവാനിൽ(33.56 ലക്ഷം രൂപ) താഴെ വിലയുള്ള മോഡലുകൾക്കു മാത്രമാണു സർക്കാർ ആനുകൂല്യം ലഭിക്കുക എന്നതാണു പ്രശ്നം. ചൈനീസ് നിർമിത ‘മോഡൽ വൈ ലോങ് റേഞ്ച്’ വൈകാതെ ഉടമസ്ഥർക്കു കൈമാറി തുടങ്ങുമെന്നാണു പ്രതീക്ഷ.
കാറിന്റെ പ്രകടനക്ഷമതയേറിയ വകഭേദമായ മോഡൽ വൈ പെർഫോമൻസ്’ വിൽപ്പന സെപ്റ്റംബറിനകം തുടങ്ങാനാണു ടെസ്ല ലക്ഷ്യമിടുന്നത്; ചൈനയിൽ നിർമിച്ച മോഡലിന് 3.69 ലക്ഷം യുവാൻ(അഥവാ 41.28 ലക്ഷം രൂപ)യാണു വില കണക്കാക്കുന്നത്. എന്നാൽ ‘മോഡൽ ത്രീ’യുടെ അടിസ്ഥാന വകഭേദത്തിന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന് അർഹതയുണ്ട്; ഇതോടെ 2.499 ലക്ഷം യുവാൻ(ഏകദേശം 27.96 ലക്ഷം രൂപ) വിലയ്ക്കാണു നവീകരിച്ച ‘മോഡൽ ത്രീ’ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്നത്.
English Summary: Chinese-built Tesla Model Y goes on sale