തമിഴഴകോടെ ‘സ്കൂട്ടി പെപ് പ്ലസ് മുതൽ കാതൽ’ പ്രത്യേക പതിപ്പ്
പൊങ്കൽ ആഘോഷത്തിനൊരുങ്ങുന്ന തമിഴകത്തിനു സമ്മാനമായി ‘സ്കൂട്ടി പെപ് പ്ലസി’ന്റെ പ്രത്യേക പതിപ്പുമായി ടിവിഎസ് മോട്ടോർ കമ്പനി. ‘കന്നി പ്രണയം’ എന്ന അർഥത്തിൽ ‘മുതൽ കാതൽ’ എന്ന പേരിലാണ് ടിവിഎസ് ‘സ്കൂട്ടി പെപ് പ്ലസി’ന്റെ ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ചെന്നൈ ഷോറൂമിൽ 56,085 രൂപയാണു ഗീയർരഹിത

പൊങ്കൽ ആഘോഷത്തിനൊരുങ്ങുന്ന തമിഴകത്തിനു സമ്മാനമായി ‘സ്കൂട്ടി പെപ് പ്ലസി’ന്റെ പ്രത്യേക പതിപ്പുമായി ടിവിഎസ് മോട്ടോർ കമ്പനി. ‘കന്നി പ്രണയം’ എന്ന അർഥത്തിൽ ‘മുതൽ കാതൽ’ എന്ന പേരിലാണ് ടിവിഎസ് ‘സ്കൂട്ടി പെപ് പ്ലസി’ന്റെ ഈ പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തിക്കുന്നത്. ചെന്നൈ ഷോറൂമിൽ 56,085 രൂപയാണു ഗീയർരഹിത സ്കൂട്ടറായ ‘സ്കൂട്ടി പെപ് പ്ലസ് മുതൽ കാതലി’നു വില; ‘മാറ്റ് എഡീഷ’ന്റെ വിലയെ അപേക്ഷിച്ച് 500 രൂപയോളം അധികമാണിത്.
പുത്തൻ നിറക്കൂട്ടിനും ഗ്രാഫിക്സിനുമൊപ്പം തമിഴിലുള്ള ലോഗോകളാണു ‘പെപ് പ്ലസ് മുതൽ കാതലി’ന്റെ പ്രധാന സവിശേഷത.
താരതമ്യേന ഭാരം കുറഞ്ഞ രൂപകൽപ്പനയാണു പ്രധാനമായും വനിതകളെ ലക്ഷ്യമിട്ടെത്തുന്ന ‘സ്കൂട്ടി പെപ് പ്ലസി’ന്റെ ആകർഷണം; 93 കിലോഗ്രാമാണു സ്കൂട്ടറിന്റെ ഭാരം. മൊബൈൽ ചാർജർ സോക്കറ്റ്, സൈഡ് സ്റ്റാൻഡ് അലാം, സീറ്റിനടിയിൽ സ്റ്റോറേജ് ഹുക്ക്, ഡേ ടൈം റണ്ണിങ് ലാംപ്, തുറന്ന ഗ്ലൗ ബോക്സ് തുടങ്ങിയവയൊക്കെ ‘പെപ് പ്ലസി’ലുണ്ട്.
സ്കൂട്ടറിനു കരുത്തേകുന്നത് 87.8 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്; 6,500 ആർ പി എമ്മിൽ 5.3 ബി എച്ച് പി കരുത്തും 3,500 ആർ പി എമ്മിൽ 6.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ഗീയർബോക്സാണു ട്രാൻസ്മിഷൻ. സസ്പെൻഷനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ കോയിൽ സ്പ്രിങ്ങുമുള്ള ‘സ്കൂട്ടി പെപ് പ്ലസി’ൽ 10 ഇഞ്ച് വീലാണു ഘടിപ്പിച്ചിരിക്കുന്നത്; മുന്നിലും പിന്നിലും ഡ്രം ബ്രേക്കുമുണ്ട്.
സ്കൂട്ടർ വിഭാഗത്തിലെ ഏക എൻട്രി ലവൽ മോഡൽ എന്ന നിലയിൽ ടി വി എസ് ‘സ്കൂട്ടി പെപ് പ്ലസി’നു കാര്യമായ വെല്ലുവിളിയില്ലെന്നതാണു യാഥാർഥ്യം.
English Summary: The Mudhal Kadhal Edition has been launched specially for TVS customers in Tamil Nadu, ahead of Pongal