ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ സ്പോർട്സ് സെഡാനായ ‘ഗിബ്ലി’യുടെ 2021 പതിപ്പ് ഇന്ത്യയിൽ വിൽപനയ്ക്കെത്തി. ‘ലവന്റെ’ ശ്രേണിക്കൊപ്പം ‘2021 ഗിബ്ലി’ കൂടി അവതരിപ്പിച്ചു ‘ട്രോഫിയൊ’ കലക്ഷൻ വിപുലീകരിക്കാനാണു മസെരാട്ടിയുടെ നീക്കം. അകത്തും പുറത്തുമുള്ള പരിഷ്കാരങ്ങൾക്കു പുറമെ 48 വോൾട്ട് ഹൈബ്രിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ സ്പോർട്സ് സെഡാനായ ‘ഗിബ്ലി’യുടെ 2021 പതിപ്പ് ഇന്ത്യയിൽ വിൽപനയ്ക്കെത്തി. ‘ലവന്റെ’ ശ്രേണിക്കൊപ്പം ‘2021 ഗിബ്ലി’ കൂടി അവതരിപ്പിച്ചു ‘ട്രോഫിയൊ’ കലക്ഷൻ വിപുലീകരിക്കാനാണു മസെരാട്ടിയുടെ നീക്കം. അകത്തും പുറത്തുമുള്ള പരിഷ്കാരങ്ങൾക്കു പുറമെ 48 വോൾട്ട് ഹൈബ്രിഡ് സംവിധാനമുള്ള നാലു സിലിണ്ടർ, രണ്ടു ലീറ്റർ എൻജിനോടെയും ‘ഗിബ്ലി 2021’ വിൽപ്പനയ്ക്കുണ്ട് എന്നതാണു പ്രധാന പുതുമ; ഇതുവരെ മൂന്നു ലീറ്റർ വി സിക്സ്, വി എയ്റ്റ് പെട്രോൾ എൻജിനുകളോടെയായിരുന്നു കാറിന്റെ വരവ്.

‘2021 മസെരാട്ടി ഗിബ്ലി ഹൈബ്രിഡി’ന് 1.15 കോടി മുതൽ 1.42 കോടി രൂപ വരെയാണ് ഇന്ത്യയിലെ ഷോറൂം വില. ‘ഗിബ്ലി വി സിക്സ്’ വില 1.51 മുതൽ 1.57 കോടി രൂപ വരെയാണ്; മുന്തിയ വകഭേദമായ ‘ഗിബ്ലി വി എയ്റ്റ് ട്രോഫിയൊ’യുടെ ഷോറൂം വില 1.93 കോടി രൂപയാണ്. ഡീസൽ എൻജിനെ അപേക്ഷിച്ച് ‘ഗിബ്ലി’യുടെ സങ്കര ഇന്ധന പതിപ്പിന് വേഗമേറുമെന്നാണു മസെരാട്ടിയുടെ നിലപാട്; വെറും 5.7 സെക്കൻഡിലാണു കാർ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക. മണിക്കൂറിൽ 255 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. ഇടിവെട്ടുന്ന പോലുള്ള ആ ശബ്ദത്തിൽ നിലനിർത്താൻ ലക്ഷ്യമിടുന്ന സവിശേഷ രൂപകൽപ്പനയുള്ള റെസൊണേറ്ററുകൾ ഉൾക്കൊള്ളുംവിധത്തിൽ കാറിന്റെ എക്സോസ്റ്റ് പരിഷ്കരിച്ചിട്ടുണ്ട്. 

ADVERTISEMENT

റീജനറേറ്റീവ് ബ്രേക്കിങ് സഹിതമെത്തുന്ന കാറിലെ സങ്കര ഇന്ധന എൻജിൻ 334 പി എസോളം കരുത്തും 450 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ‘ഗിബ്ലി ഹൈബ്രിഡ്’ പെട്രോൾ വകഭേദത്തെ അപേക്ഷിച്ച് 20% അധിക ഇന്ധനക്ഷമത നൽകുമെന്നാണു മസെരാട്ടിയുടെ വാഗ്ദാനം. അതേസമയം മൂന്നു ലീറ്റർ  വി സിക്സ്, വി എയ്റ്റ് പെട്രോൾ എൻജിനുകളുടെ പരമാവധി കരുത്ത് യഥാക്രമം 430 പി എസും 580 പി എസുമാണ്. 

പുത്തൻ ‘ഗിബ്ലി’യുടെ മുൻ ഗ്രില്ലിൽ പതിവുപോലെ മസെരാട്ടി ട്രൈഡന്റ്(ത്രിശൂലം) ഇടംപിടിക്കുന്നുണ്ട്; ഒപ്പം ഹെല്ലൈറ്റും ടെയിൽ ലാംപുമെല്ലാം എൽ ഇ ഡിയായി. ഹെഡ്ലൈറ്റിന്റെ ഫുൾ ബീമിൽ 15 എൽ ഇ ഡികളാണു പ്രകാശം ചൊരിയുക; പരമ്പരാഗത ഹെഡ്ലൈറ്റിനെ അപേക്ഷിച്ച് 200% അധിക വെളിച്ചം പ്രദാനം ചെയ്യാൻ ഈ സംവിധാനത്തിനാവുമെന്നാണു മസെരാട്ടിയുടെ അവകാശവാദം.

ADVERTISEMENT

അകത്തളത്തിലാവട്ടെ 8.4 ഇഞ്ച് സ്ക്രീനിനു പകരം വലിപ്പമേറിയ 10.1 ഇഞ്ച് സ്ക്രീൻ ഇടം പിടിക്കുന്നു. ഏറെക്കുറെ ഫ്രെയിം രഹിതമായ സ്ക്രീനിൽ ഹൈ റസല്യൂഷൻ ഡിസ്പ്ലേയുമുണ്ട്. വലിപ്പമേറിയ റെവ് കൗണ്ടറും സ്പീഡോമീറ്റുമൊക്കെയായി ഏഴ് ഇഞ്ച് ടി എഫ് ഡി ഇൻസ്ട്രമെന്റ് ക്ലസ്റ്ററും പരിഷ്കരിച്ചിട്ടുണ്ട്. വാഹനത്തിന്റെ തൽസ്ഥിതി പരിശോധനയും സുരക്ഷയും ഉറപ്പാക്കുംവിധത്തിൽ മസെരാട്ടി കണക്ട് പ്രോഗ്രാമും ലഭ്യമാണ്. സ്മാർട് വാച്ചോ സ്മാർട് ഫോണോ വഴിയും ആമസോൺ അലക്സ, ഗൂഗിൾ അസിസ്റ്റർ തുടങ്ങിയ വെർച്വൽ സഹായികൾ  മുഖേനയും മസെരാട്ടി കണക്ട് പ്രോഗ്രാം ഉപയോഗിക്കാം.

English Summary: 2021 Maserati Ghibli Range Launched in India