തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കള്‍ പലരുമെത്തിയെങ്കിലും ബെൻസിന്റെ തലയെടുപ്പിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കള്‍ പലരുമെത്തിയെങ്കിലും ബെൻസിന്റെ തലയെടുപ്പിന് കുറവൊന്നും വന്നിട്ടില്ല. വിപണിയിലെ ആധിപത്യത്തിന് ഇ ക്ലാസ് നൽകിയ അടിത്തറ ഇന്നും ബെൻസിന് മുതൽ കൂട്ടാണ്. രാജ്യത്ത് ഏറ്റവുമധികം വിൽപന നടന്ന ലക്ഷ്വറി എക്സിക്യൂട്ടീവ് സെഡാനും ഇതുതന്നെ. 

ഇന്ന് ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മിഡ് സൈസ് ലക്ഷ്വറി ലിമോസിനുകളിൽ ഏറ്റവും മികച്ചതിലൊന്നാണ് ഇ ക്ലാസ്. 1995ല്‍ പുറത്തിറങ്ങിയതു മുതല്‍ സെഗ്‌മെന്റിലെ ഏറ്റവുമധികം ജനപ്രീതിയുള്ള വാഹനമാണിത്. നീണ്ട 25 വർഷത്തെ കാലയളവിൽ ഇ ക്ലാസിന് വന്നിട്ടുള്ള കാലികമായ മാറ്റങ്ങൾ വാഹനത്തിന്റെ ജനപ്രീതി ചോരാതെ നോക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ളത് 2016 ലെ നോർത്ത് അമേരിക്കൻ ഓട്ടോഷോയിലൂടെ പ്രദർശിക്കപ്പെട്ട ഇ ക്ലാസാണ്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കാനാകുന്ന ഇ ക്ലാസ് രാജ്യാന്തര വിപണിയില്‍ മാത്രമല്ല ഇന്ത്യയിലും ജനപ്രീതി സമ്പാദിച്ചു. 

ADVERTISEMENT

ഹൈടെക് ടെക്നോളജികൾ 

വീട്ടിൽ ഇരുന്നും മൊബൈലിലൂടെയും കാറിനെ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളാണ് ബെൻസ് ഇ ക്ലാസിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മറ്റാരും നൽകാത്ത കണക്റ്റഡ് പാക്കേജുകൾ ബെൻസ് നൽകുന്നുണ്ട്. വീടിനുള്ളിൽ ഇരുന്ന് ആമസോൺ അലക്സ വഴിയും ഗൂഗിൾ ഹോം വഴിയും വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ ബെൻസ് ആപ്പിലൂടെയും നിയന്ത്രിക്കാം. 

ADVERTISEMENT

മെഴ്സീഡിന്റെ മീ കണക്റ്റ് സെഗ്‍മെന്റിലെ മറ്റു വാഹനങ്ങളിൽ നിന്ന് ഇ ക്ലാസിനെ വ്യത്യസ്തമാക്കുന്നു. റിയൽടൈം കാർ അനാലിസിസ്, റിമോട്ട് കൺട്രോൾ കാർ ഫീച്ചറുകൾ, റിയൽ ടൈം ട്രാഫിക് അപ്ഡേറ്റുകൾ തുടങ്ങിയ മീ കണക്റ്റിലെ ഫീച്ചറുകൾ ഇ ക്ലാസിനെ ബുദ്ധിയുള്ള കാറാക്കി മാറ്റുന്നു. കൂടാതെ സോഫ്റ്റ്‌വയർ അപ്ഡേഷൻ അടക്കമുള്ള കാര്യങ്ങള്‍ ഓവർ ദ എയറായി കാർ തനിയെ ചെയ്യുകയും ചെയ്യും. 

ജിയോ ഫെൻസിങ് ഫീച്ചറിലൂടെ കാർ സഞ്ചാര പാതയ്ക്ക് പരിധി വയ്ക്കാനും അതിനപ്പുറം വാഹനം പോയാൽ അറിയിപ്പുകള്‍ ലഭിക്കുകയും ചെയ്യുന്നു. ‌നിങ്ങളുടെ വാഹനത്തിൽ നിന്ന് ഏറെ ആകലെയാണെങ്കിലും സ്ഥാനം പരിഗണിക്കാതെ തന്നെ മെഴ്‌സിഡസ് കാർ എല്ലായ്‌പ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും എന്നതാണ് അതിനർത്ഥം. കുട്ടികളുടേയും നിങ്ങളുടെ പ്രിയപ്പെട്ടവരുടേയുംം യാത്ര സുരക്ഷിതമാക്കുന്നു. 

ADVERTISEMENT

ആപ്പിലൂടെ എവിടെ നിന്നും വേണമെങ്കിലും വിൻഡോകളും സൺറൂഫും തുറക്കാനും അടയ്ക്കാനും സാധിക്കും. കൂടാതെ വെഹിക്കിൾ ഫൈൻഡർ ഫീച്ചർ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തെ എളുപ്പം കണ്ടെത്താൻ സാധിക്കും. വെഹിക്കിങ് ഫൈൻഡർ ഉപയോഗിച്ചാൽ കാറിന്റെ ഹോണ്‍ പ്രവർത്തിക്കുകയും ലൈറ്റുകൾ മിന്നുകയും ചെയ്യുന്നു. മാളുകൾ പോലുള്ള വലിയ പാർക്കിങ് സ്ഥലങ്ങളിൽ വാഹനം എളുപ്പം കണ്ടെത്തുന്നതിൽ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്

English Summary: Know More About Mercedes Benz E Class