നെക്സ ആറാം വയസിലേക്ക്; മൊത്തം വിൽപന 13 ലക്ഷം
പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷത്തിനകം പ്രീമിയം വിപണന ശൃംഖലയായ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങൾ. മാരുതി സുസുക്കി ഇന്ത്യയുടെ വാർഷിക വിൽപ്പനയിൽ നെക്സയുടെ വിഹിതത്തിലും ഗണ്യമായ വർധനയുണ്ട്. നെക്സ പ്രവർത്തനം ആരംഭിച്ച 2015ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ വെറും അഞ്ചു

പ്രവർത്തനം ആരംഭിച്ച് അഞ്ചു വർഷത്തിനകം പ്രീമിയം വിപണന ശൃംഖലയായ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങൾ. മാരുതി സുസുക്കി ഇന്ത്യയുടെ വാർഷിക വിൽപ്പനയിൽ നെക്സയുടെ വിഹിതത്തിലും ഗണ്യമായ വർധനയുണ്ട്. നെക്സ പ്രവർത്തനം ആരംഭിച്ച 2015ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ വെറും അഞ്ചു ശതമാനമായിരുന്നു പ്രീമിയം ഡീലർഷിപ് ശൃംഖലകളുടെ സംഭാവന; എന്നാൽ 2020 ആകുമ്പോഴേക്ക് മാരുതി സുസുക്കിയുടെ ആകെ വിൽപനയിൽ 19 ശതമാനത്തോളം നെക്സയിൽ നിന്നായി.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലത്തിനിടെ 11,26,378 വാഹനങ്ങളാണു മാരുതി സുസുക്കി ഇന്ത്യ വിറ്റത്; 2019 ഏപ്രിൽ–2020 ജനുവരി കാലത്ത് വിറ്റ 13,32,395 യൂണിറ്റിനെ അപേക്ഷിച്ച് 15.5% കുറവാണിത്.
ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു 2015ൽ നെക്സ വിപണന ശൃംഖലയ്ക്കു തുടക്കമിട്ടതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അനുസ്മരിച്ചു. നെക്സയിലൂടെ പുതിയൊരു വിഭാഗം ഉപയോക്താക്കളെ ആകർഷിക്കാനും മാരുതി സുസുക്കിക്കു സാധിച്ചു. മുമ്പൊരിക്കലും മാരുതി സുസുക്കി വാഹനങ്ങൾ വാങ്ങുകയോ പരിഗണിക്കുകയോ ചെയ്യാതിരുന്നവരും നെക്സയിലൂടെ കമ്പനിയുടെ മോഡലുകൾ തിരഞ്ഞെടുക്കാൻ സന്നദ്ധരായെന്നും ശ്രീവാസ്തവ വിശദീകരിക്കുന്നു. നിലവിലെ വിൽപ്പന പരിഗണിച്ചാൽ ഇന്ത്യയിലെ മൂന്നാമത്തെ വാഹന വ്യാപാര ബ്രാൻഡാണു നെക്സയെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ, കോംപാക്ട് കാറായ ഇഗ്നിസ്, എസ്‌യുവിയായ എസ് ക്രോസ്, പ്രീമിയം സെഡാനായ ‘സിയാസ്’, പ്രീമിയം വിവിധോദ്ദേശ്യ വാഹനമായ ‘എക്സ് എൽ സിക്സ്’ തുടങ്ങിയവയാണ് മാരുതി സുസുക്കി ഇന്ത്യ ‘നെക്സ’ ശൃംഖല വഴി വിൽക്കുന്നത്. കഴിഞ് വർഷം 2.3 ലക്ഷത്തിലേറെ കാറുകളാണു ‘നെക്സ’ ഷോറൂമുകൾ വഴി വിറ്റഴിഞ്ഞതെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി മുന്നൂറ്റി എഴുപതിലേറെ ഷോറൂമുകളാണു ‘നെക്സ’ ശൃംഖലയിലുള്ളത്.
English Summary: Maruti Suzuki has sold 13 lakh Nexa cars in India