റോയൽ എൻഫീൽഡിന്റെ പുതിയ ഹിമാലയൻ
ന്യൂഡൽഹി∙ റോയൽ എൻഫീൽഡിന്റെ, സാഹസിക സഞ്ചാരികൾക്കുള്ള ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയിൽ. ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്. ടേൺ-ടു-ടേൺ നാവിഗേഷേൻ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയർ കാരിയർ, ഫ്രണ്ട്റാക്ക്, വിൻഡ്‌സ്ക്രീൻ എന്നിവയിൽ കൂടുതൽ സൗകര്യപ്രദമായ മാറ്റങ്ങൾ

ന്യൂഡൽഹി∙ റോയൽ എൻഫീൽഡിന്റെ, സാഹസിക സഞ്ചാരികൾക്കുള്ള ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയിൽ. ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ലഭ്യമാണ്. ടേൺ-ടു-ടേൺ നാവിഗേഷേൻ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയർ കാരിയർ, ഫ്രണ്ട്റാക്ക്, വിൻഡ്‌സ്ക്രീൻ എന്നിവയിൽ കൂടുതൽ സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്തി. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമാകുംവിധം സീറ്റ്കുഷൻ മെച്ചപ്പെടുത്തി. ഗ്രാനൈറ്റ് ബ്ലാക്ക്, മിറാഷ് സിൽവർ, പൈൻ ഗ്രീൻ എന്നീ നിറങ്ങളിലും പുതിയ മോഡൽ ലഭിക്കും.
വിദേശത്ത് റോയൽ എൻഫീൽഡിന്റെ ഏറ്റവുമധികം വിറ്റഴിയുന്ന മോഡലാണ് ഹിമാലയൻ എന്ന് റോയൽ എൻഫീൽഡ് സിഇഒ വിനോദ് കെ.ദാസരി പറഞ്ഞു. മിറാഷ് സിൽവർ/ഗ്രാവൽ ഗ്രേ (ഷോറൂം വില 1,97,000 രൂപ), റോക്ക് റെഡ്/ ലേയ്ക് ബ്ലൂ (1,98,999 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക് / പൈൻ ഗ്രെ (2,06,001 രൂപ) എന്നിങ്ങനെയാണ് കൊച്ചിയിലെ വില.