4.5 ലക്ഷം രൂപ, 200 കി.മീ റേഞ്ച്; തരംഗമാകാൻ ‘വെറൈറ്റി’ ഇലക്ട്രിക് വാഹനം
സ്റ്റോം ആർ3 പ്യുര്‍, സ്റ്റോം ആർ3 എന്നിവക്ക് ഒരൊറ്റ ചാര്‍ജ്ജില്‍ പരമാവധി 80 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക അതേസമയം സ്‌റ്റോം ആർ3 ബോള്‍ട്ടിന് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 10,000 രൂപ മുടക്കിയാല്‍ 4.5 ലക്ഷത്തിന്റെ ഈ വാഹനം ബുക്ക് ചെയ്യാനാകും.... Electric Car, Auto, Auto News, Hyundai Creta, Manorama News, Manorama online, Malayalam news, Breaking news, Latest news

ഒറ്റ ചാർജിൽ 200 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനവുമായി സ്റ്റോം മോട്ടോഴ്സ്. 4.5 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ വില. മികച്ച പ്രതികരണം ലഭിക്കുന്ന വാഹനത്തിന്റെ 166 യൂണിറ്റിനുള്ള ബുക്കിങ് ഇതുവരെ ലഭിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ നഗരങ്ങളിലും അടുത്ത ഘട്ടത്തിലായി കൂടുതൽ നഗരങ്ങളിലേക്കും വിൽപന വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതി.
തിരക്കേറിയ നഗരങ്ങളില്‍ എളുപ്പത്തില്‍ സഞ്ചരിക്കാനും പാര്‍ക്ക് ചെയ്യാനും സഹായിക്കുന്ന ചെറുവാഹനം എന്ന നിലയിലാണ് സ്റ്റോം മോട്ടോഴ്‌സ് വാഹനങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുന്നില്‍ 100 ലീറ്ററും പിന്‍ഭാഗത്ത് 300 ലീറ്ററും ബൂട്ട്‌സ്‌പേസും വാഹനത്തിനുണ്ട്. 2907 എംഎം നീളവും 1450 എംഎം വീതിയും 1572 എംഎം ഉയരവുമുള്ള സ്റ്റോം ആർ3ക്ക് 550 കിലോഗ്രാം മാത്രമാണ് ഭാരം.
മുന്‍ഭാഗത്ത് രണ്ടു ചക്രവും പിന്നില്‍ ഒരു ചക്രവുമാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 13 ഇഞ്ച് അലോയ് വീലുകളാണ് സ്‌റ്റോം ആർ3നുള്ളത്. രണ്ടു ഡോറുകളുള്ള വാഹനത്തില്‍ രണ്ടു പേര്‍ക്കാണ് സഞ്ചരിക്കാനാവുക. ഇലക്ട്രിക് ബ്ലൂ, നിയോണ്‍ ബ്ലൂ, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. 4ജി കണക്ടിവിറ്റിയുള്ള 7 ഇഞ്ചിന്റെ കുത്തനെയുള്ള ടച്ച് സ്‌ക്രീനാണ് വാഹനത്തിലുള്ളത്. ശബ്ദം ഉപയോഗിച്ചും ആംഗ്യങ്ങള്‍ ഉപയോഗിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.
15 കിലോവാട്ടിന്റെ 20 എച്ച്പി പവറും 90 എൻഎം ടോര്‍ക്കുമുള്ള എസി മോട്ടോറാണ് വാഹനത്തിലുള്ളത്. ഇകോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ വ്യത്യസ്തമായ ഡ്രൈവിങ് മോഡുകളുണ്ട്. പരമാവധി മണിക്കൂറില്‍ 80 കിലോമീറ്ററാണ് വേഗത. സ്‌റ്റോം ആർ3 പ്യുര്‍, സ്റ്റോം ആർ3 എന്നിവക്ക് ഒരൊറ്റ ചാര്‍ജ്ജില്‍ പരമാവധി 80 കിലോമീറ്ററാണ് സഞ്ചരിക്കാനാവുക. അതേസമയം സ്‌റ്റോം ആർ3 ബോള്‍ട്ടിന് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 10,000 രൂപ മുടക്കിയാല്‍ 4.5 ലക്ഷത്തിന്റെ ഈ വാഹനം ബുക്ക് ചെയ്യാനാകും.
ഈ വാഹനങ്ങള്‍ക്ക് മൂന്നു മണിക്കൂറുകൊണ്ട് ഫുള്‍ ചാര്‍ജ് സാധ്യമാണ്. ആർ3യുടെ മുന്നിലെ രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കും പിന്നിലെ ചക്രത്തില്‍ ഡ്രം ബ്രേക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 185 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനത്തിന് മൂന്നു വര്‍ഷത്തെ (അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍) വാറണ്ടിയാണ് സ്‌റ്റോം മോട്ടോഴ്‌സ് നല്‍കുന്നത്.
English Summary: Strom R3 Electric Three Wheeler