സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യുന്ന അവസ്ഥയിലാണ് യുവാക്കള്‍. സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത വൃദ്ധനെ മനപ്പൂർവം ബൈക്കിടിപ്പിച്ച യുവാവിന്റെ വിഡിയോ പുറത്തുവന്നത് അടുത്തിടെയാണ്. ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദിൽ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വിഡിയോ വൈറലായതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യുന്ന അവസ്ഥയിലാണ് യുവാക്കള്‍. സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത വൃദ്ധനെ മനപ്പൂർവം ബൈക്കിടിപ്പിച്ച യുവാവിന്റെ വിഡിയോ പുറത്തുവന്നത് അടുത്തിടെയാണ്. ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദിൽ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വിഡിയോ വൈറലായതിനെ തുടർന്ന് അവർക്കു പിഴ നൽകിയിരിക്കുകയാണ് പൊലീസ്. റോയൽ എൻഫീൽഡ് ക്ലാസിക്കിലായിരുന്നു യുവതിയുടെ അഭ്യാസം. 

പൊതു നിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമലംഘനം, ഹെൽമെറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് 11000 രൂപ പിഴ ചുമത്തി. അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റു വാഹനങ്ങളും ആളുകളും പോകുന്നതും വിഡിയോയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.

ADVERTISEMENT