റജിസ്ട്രേഷൻ പുതുക്കാൻ 12500 രൂപ വരെ, വാഹന സ്ക്രാപ്പേജ് നയം ഒക്ടോബർ 1 മുതൽ
ന്യൂഡൽഹി∙ 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പിൽ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റിൽ
ന്യൂഡൽഹി∙ 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പിൽ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റിൽ
ന്യൂഡൽഹി∙ 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പിൽ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റിൽ
ന്യൂഡൽഹി∙ 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി നടപ്പിൽ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ ഒരവസരം കൂടി നൽകും. രണ്ടാമതും പരാജയപ്പെട്ടാൽ നിർബന്ധമായും പൊളിക്കണം. പഴയ വാഹനങ്ങൾ കഴിയുന്നതും നിരത്തിൽ നിന്നൊഴിവാക്കാൻ റീ റജിസ്ട്രേഷൻ, ഫിറ്റ്നസ് ടെസ്റ്റ് നിരക്കുകൾ വർധിപ്പിച്ചു. എല്ലാ ജില്ലകളിലും പൊളിക്കൽ കേന്ദ്രങ്ങളും ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള നിയമങ്ങൾ വിജ്ഞാപനം ചെയ്തു. എല്ലാ സർക്കാർ, പൊതുമേഖലാ, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളും 15 വർഷം കഴിഞ്ഞാൽ പൊളിക്കും. ട്രാൻസ്പോർട്ട് ബസുകൾക്കും ബാധകം.
നടപ്പാക്കൽ എന്നുമുതൽ?
ഫിറ്റ്നസ് ടെസ്റ്റ്, പൊളിക്കൽ കേന്ദ്രങ്ങൾക്കുള്ള നിയമങ്ങൾ ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കും. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ പൊളിക്കൽ 2022 ഏപ്രിൽ ഒന്നു മുതൽ. വാണിജ്യ വാഹനങ്ങളുടെ നിർബന്ധിത ഫിറ്റ്നസ് ടെസ്റ്റ് 2023 ഏപ്രിൽ മുതൽ. മറ്റു വാണിജ്യ വാഹനങ്ങളുടേയും സ്വകാര്യ വാഹനങ്ങളുടേയും 2024 ജൂൺ മുതൽ.
പൊളിക്കൽ കേന്ദ്രങ്ങൾ
പരിസ്ഥിതി, മലിനീകരണ നിയമങ്ങൾ പാലിക്കണം. തൊഴിൽ നിയമങ്ങൾ പാലിക്കണം. വായു, ജല, ശബ്ദമലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ വേണം. അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം.
ഫിറ്റ്നസ് ടെസ്റ്റ് കേന്ദ്രങ്ങൾ
സർക്കാർ–സ്വകാര്യ സംയുക്ത സംരംഭങ്ങളും സ്വകാര്യ സംരംഭങ്ങളും, ഓട്ടമൊബീൽ കമ്പനികളുടെ സംരംഭങ്ങളും. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു സെന്റർ. എല്ലാ ജില്ലകളിലും ഗതാഗത മന്ത്രാലയം മാതൃകാ ഇൻസ്പെക്ഷൻ സർട്ടിഫിക്കേഷൻ കേന്ദ്രം തുടങ്ങും. ടെസ്റ്റിങ് കേന്ദ്രങ്ങൾ നടത്തുന്നവർക്ക് റിപ്പയർ, സ്പെയർപാർട്സ് വിൽപന കേന്ദ്രങ്ങളുണ്ടാകരുത്. ഓൺലൈൻ ബുക്കിങ്ങും ഓട്ടമാറ്റിക് റിപ്പോർട്ട് തയാറാക്കലും വേണം. 2023 മാർച്ചോടെ രാജ്യത്ത് 75 ഫിറ്റ്നസ് സെന്ററുകൾ. 2023 ഡിസംബറോടെ രാജ്യത്ത് കുറഞ്ഞത് 50 പൊളിക്കൽ കേന്ദ്രങ്ങൾ. ഒരു ഫിറ്റ്നസ് കേന്ദ്രം സ്ഥാപിക്കാനുള്ള ചെലവ് 17 മുതൽ 33 കോടി രൂപ വരെ.
ഫീസുകളിൽ വൻവർധന
ന്യൂഡൽഹി∙ റജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമുള്ള ഫീസിലും ഒക്ടോബർ 1 മുതൽ വൻ വർധന. ഇതിനുള്ള കരടു നിർദേശം വിജ്ഞാപനം ചെയ്തു. 15 വർഷം പഴക്കമുള്ള ബൈക്കിന്റെ റജിസ്ട്രേഷൻ പുതുക്കാൻ 300 രൂപയിൽ നിന്ന് 1000 രൂപയാക്കി. കാറിന്റേത് 600ൽ നിന്ന് 5000 രൂപയും മുച്ചക്രവാഹനത്തിന്റേത് 600ൽ നിന്ന് 2500 രൂപയുമാക്കി. ഇറക്കുമതി ചെയ്ത കാറുകളുടെ നിരക്ക് 5000ൽ നിന്ന് 40,000 രൂപയാക്കി.
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ മുച്ചക്രവാഹനത്തിന്റെ നിരക്ക് 1000ത്തിൽ നിന്ന് 3500, ബൈക്ക് ടാക്സിയുടേത് 500ൽ നിന്ന് 1000, ടാക്സി വാഹനങ്ങൾക്ക് 1000ത്തിൽ നിന്ന് 7000, മീഡിയം ഗുഡ്സ്–പാസഞ്ചർ വാഹനങ്ങൾക്ക് 1300ൽ നിന്ന് 10000, ഹെവി ഗുഡ്സ്–പാസഞ്ചർ വാഹനങ്ങൾക്ക് 1500ൽ നിന്ന് 12500 എന്നിങ്ങനെയാണ് നിരക്ക്. ഇരുചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുമ്പോഴുള്ള ഫിറ്റ്നസ് പരിശോധനയുടെ ഫീസ് 400 രൂപയും കാറുകളുടേത് 800 രൂപയും ആക്കി. റജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്കും മറ്റും 500 രൂപയും പ്രതിമാസം പിഴ. വാണിജ്യ വാഹനങ്ങൾക്ക് ദിവസം 50 രൂപ പിഴ.
ഫാസ്ടാഗ് ഇല്ലെങ്കിൽ നടപടിക്ക് നിർദേശം
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ടോൾ വെട്ടിപ്പിനും ജിഎസ്ടി വെട്ടിപ്പിനും നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 93 % വാഹനങ്ങളിലും ഫാസ്ടാഗ് പതിച്ചെങ്കിലും 7 % ഇപ്പോഴും ഇരട്ടിത്തുക നൽകി പോകുകയാണ്. എന്തുകൊണ്ടാണ് ഇവർ ഫാസ്ടാഗ് ഉപയോഗിക്കാത്തതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊളിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ:
∙ പഴയ വാഹനത്തിന് അതേ മാതൃകയിലുള്ള പുതിയ വാഹനത്തിന്റെ ഷോറൂം വിലയുടെ 4–6% വരെ പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്നു നൽകും.
∙ പൊളിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനങ്ങൾക്ക് 5% വിലക്കിഴിവു നൽകാൻ വാഹന നിർമാതാക്കളോടു നിർദേശിക്കും( ഇതിന് മാർഗരേഖയിറക്കും). ഉടമയ്ക്ക് താൽപര്യമുള്ള മറ്റൊരാൾക്ക് സർട്ടിഫിക്കറ്റ് കൈമാറാൻ അധികാരം നൽകും.
∙ റോഡ് നികുതിയിൽ സ്വകാര്യ വാഹനങ്ങൾക്ക് 25%, വാണിജ്യ വാഹനങ്ങൾക്ക് 15% ഇളവു നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. (വരുമാനത്തെ ബാധിക്കുമെന്നതിനാൽ സംസ്ഥാനങ്ങൾ നടപ്പാക്കുമോ എന്നത് വ്യക്തമല്ല)
∙ പുതിയ വാഹനത്തിന്റെ റജിസ്ട്രേഷൻ ഫീസ് സൗജന്യം.
English Summary: All you need to know about Vehicle Scrappage Policy