ചെറു എസ്‍യുവി കുശക്കിനെ അവതരിപ്പിച്ച് സ്കോ‍ഡ. ഇന്ത്യയ്ക്കായി വികസിപ്പിച്ച എസ്‍യുവി രാജ്യാന്തര വിപണിയിലും അവതരിപ്പിക്കും എന്നാണ് സ്കോഡ അറിയിക്കുന്നത്. ഇന്ത്യയിലായിരിക്കും ആദ്യം പുറത്തിറങ്ങുക. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ്‌യുവിക്കുള്ള പേര് ജനുവരിയിലാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു എസ്‍യുവി കുശക്കിനെ അവതരിപ്പിച്ച്  സ്കോ‍ഡ. ഇന്ത്യയ്ക്കായി വികസിപ്പിച്ച എസ്‍യുവി രാജ്യാന്തര വിപണിയിലും അവതരിപ്പിക്കും എന്നാണ് സ്കോഡ അറിയിക്കുന്നത്. ഇന്ത്യയിലായിരിക്കും ആദ്യം പുറത്തിറങ്ങുക. വിഷൻ ഇൻ എന്ന പേരിൽ വികസിപ്പിച്ച എസ്‌യുവിക്കുള്ള പേര് ജനുവരിയിലാണു സ്കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. സംസ്കൃതത്തിൽ രാജാവെന്നും ചക്രവർത്തിയെന്നുമൊക്കെ അർഥം വരുന്ന വാക്കിൽ നിന്നാണു കമ്പനി കുശക് എന്ന പേരു സ്വീകരിച്ചത്.

ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ് കോംപസ്, വൈകാതെ അരങ്ങേറുമെന്നു കരുതുന്ന മഹീന്ദ്ര എക്സ് യു വി 500’, ഫോക്സ്‌വാഗൻ ടൈഗൂൺ എന്നീ ഇടത്തരം എസ്‌യു‌വികളുടെ സെഗ്‌മെന്റിലേക്കാണ് സ്കോഡ ഈ രാജാവിനെ അവതരിപ്പിച്ചത്. ഇന്ത്യയ്ക്കായി എം ക്യു ബി എ സീറോ - ഇൻ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിക്കുന്ന ആദ്യ മോഡലായ കുശക്കിന് 12 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പൂമ്പാറ്റയെ അനുസ്മരിപ്പിക്കുന്ന മുൻ ഗ്രില്ലും എൽഇഡി ഹെഡ്‌ലാംപും സ്കിഡ് പ്ലേറ്റും 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും റൂഫ് റെയിലുമൊക്കെയായിട്ടാണ് ‘കുശക്കി’ന്റെ വരവ്.

ADVERTISEMENT

എതിരാളികൾ കരുത്തരായതിനാൽ  സ്കോഡ കുശക്കിന്റെ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ചയുണ്ടാകില്ല. ഫ്ളോട്ടിങ് ടച് ബേസ്ഡ് 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, പൂർണമായും ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെ കാറിലുണ്ട്. 

രണ്ട് എൻജിൻ ഓപ്ഷനുകളുമായാണ് കുശക്കിന്റെ വരവ്. ഒരു ലീറ്റർ ടി എസ് ഐ പെട്രോളും 1.5 ലീറ്റർ ടി എസ് ഐ പെട്രോളും. ഒരു ലീറ്റർ ടർബോ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സുകളാവും. ശേഷിയേറിയ ടർബോ പെട്രോൾ എൻജിനൊപ്പമെത്തുക ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സും.

ADVERTISEMENT

English Summary: Skoda Revealed Production Spec Kushaq