സൂപ്പർബൈക്കുകളേയും ബൈക്ക് റൈഡർമാരെയും പൊലീസ് മിക്കപ്പോഴും തടയാറുണ്ട്. അമിതവേഗവും സുരക്ഷിതമല്ലാതെയുള്ള യാത്രയും ആരോപിച്ചാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ പുതുശ്ശേരിയിൽ നിന്നു തെങ്കാശിയിലേക്ക് പോയ ഈ റൈഡറെ പൊലീസ് തടഞ്ഞത് മറ്റൊരു കാരണം കൊണ്ടായിരുന്നു. പൊലീസിന്റെ നന്മ മുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർബൈക്കുകളേയും ബൈക്ക് റൈഡർമാരെയും പൊലീസ് മിക്കപ്പോഴും തടയാറുണ്ട്. അമിതവേഗവും സുരക്ഷിതമല്ലാതെയുള്ള യാത്രയും ആരോപിച്ചാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടക്കുന്നത്. എന്നാൽ തമിഴ്നാട്ടിലെ പുതുശ്ശേരിയിൽ നിന്നു തെങ്കാശിയിലേക്ക് പോയ ഈ റൈഡറെ പൊലീസ് തടഞ്ഞത് മറ്റൊരു കാരണം കൊണ്ടായിരുന്നു. പൊലീസിന്റെ നന്മ മുഖം എന്ന പേരിൽ ആ ബൈക്കറായ വ്ലോഗർ തന്നെ വിഡിയോ എടുക്കുകയായിരുന്നു.

പൊലീസുകാരൻ ബൈക്കിനെ കൈകാണിച്ചു നിർത്തിയപ്പോൾ സ്വാഭാവികമായും പരിശോധനയാണെന്നാണ് ബൈക്കർ ധരിച്ചത്. എന്നാൽ പൊലീസുകാരന്റെ ചോദ്യം താങ്കൾ കർണാടകയിൽ നിന്നാണോ എന്നാണ് ചോദിച്ചത്. ഇതുവഴി ഇപ്പോൾ ഒരു ബസ് കടന്നു പോയെന്നും ബസിലെ വൃദ്ധയായ യാത്രക്കാരിയുടെ കൈയ്യിൽ നിന്ന് താഴെപ്പോയ മരുന്നു കുപ്പി എത്തിച്ചു നൽകാമോ എന്നുമായിരുന്നു പൊലീസ് അഭ്യർത്ഥിച്ചത്.

ADVERTISEMENT

സൂപ്പർ ബൈക്കായതിനാൽ ആ ബസിനെ പിന്തുടർന്ന് പിടിക്കാനാ‍ കഴിയുമെന്ന് വിശ്വാസത്തിലാണ് പൊലീസ് ആ ചെറുപ്പക്കാരനെ മരുന്ന് ഏൽപിക്കുന്നത്. സന്തോഷത്തോടെ മരുന്ന് വാങ്ങിയ ബൈക്കർ മുന്നിൽ പോയ ബസിനെ ഒാവർടേക്ക് ചെയ്ത് തടഞ്ഞു നിർത്തി മരുന്ന് സ്ത്രീയെ ഏൽപിച്ചു.

മനോഹരമായ ദൃശ്യങ്ങൾ എന്നാണ് വിഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നത്. ബൈക്കറുടേയും പൊലീസിന്റേയും പ്രവർത്തി പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരായാണ് യൂട്യൂബിൽ കമന്റുകളിടുന്നത്. ലക്ഷകണക്കിനാളുകൾ വിഡിയോ ഇതിനകം കണ്ടു കഴിഞ്ഞു.

ADVERTISEMENT

English Summary: Biker In Tamil Nadu Was Stopped By A Cop. Watch What Happened Next

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT