ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളായി മാറി പ്രഭാസ്. തെലുങ്ക് സിനിമാ ലോകത്തു നിന്ന് ഇന്ത്യൻ സിനിമാലോകത്തെ കീഴടക്കിയ നടൻ ഇപ്പോൾ ഇന്ത്യൻ വാഹനലോകത്തെ സൂപ്പർതാരത്തെ സ്വന്തമാക്കിയിരിക്കുന്നു. ലംബോർഗിനിയുടെ സൂപ്പർസ്പോർട്സ് കാറിൽ ഏറ്റവും മികച്ച കാർ അവന്റെഡോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളായി മാറി പ്രഭാസ്. തെലുങ്ക് സിനിമാ ലോകത്തു നിന്ന് ഇന്ത്യൻ സിനിമാലോകത്തെ കീഴടക്കിയ നടൻ ഇപ്പോൾ ഇന്ത്യൻ വാഹനലോകത്തെ സൂപ്പർതാരത്തെ സ്വന്തമാക്കിയിരിക്കുന്നു. ലംബോർഗിനിയുടെ സൂപ്പർസ്പോർട്സ് കാറിൽ ഏറ്റവും മികച്ച കാർ അവന്റെഡോർ എസ് റോഡ്സ്റ്ററാണ് താരം സ്വന്തമാക്കിയത്.

റോള്‍സ് റോയിസ് ഫാന്റം, ബിഎംഡബ്ല്യു എക്‌സ്3, ജഗ്വാര്‍ എക്‌സ്ജെആര്‍ തുടങ്ങിയ വാഹനങ്ങളുള്ള പ്രഭാസിന്റെ ഗ്യാരേജിലെ വേഗ രാജാവാണ് അവന്റെഡോർ എസ് റോഡ്സ്റ്റർ. ലംബോർഗിനി നിരയിലെ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ള സ്പോർട്സ് കാറുകളിലൊന്നാണ് അവന്റെഡോർ എസ് റോഡ്സ്റ്റർ. പൂർണമായും ഇറക്കുമതി ചെയ്യുന്ന കാറിന്റെ എക്സ്ഷോറൂം വില ഏകദേശം 6 കോടി രൂപയാണ്.

ADVERTISEMENT

6.5 ലീറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോർ എസ് റോഡ്സ്റ്ററിൽ. 730 ബിഎച്ച്പി കരുത്തും 690 എന്‍എം ടോര്‍ക്കും നൽകും ഈ എൻജിൻ. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ഗിയർബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ വെറും‌ 2.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ സൂപ്പര്‍ കാറിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്.

English Summary: Actor Prabhas Bought Lamborghini S Roadster