കെഎസ്ആർടിസി ബസിന് അടിയിൽ നിന്ന് ഭാഗ്യകൊണ്ടു മാത്രമുള്ള രക്ഷപ്പെടൽ എന്നു മാത്രമേ ഈ അപകടത്തിന്റെ വിഡിയോ കണ്ടാൽ പറയാനാകൂ. വളവിൽ തെന്നിയ സ്കൂട്ടർ നേരെ ബസിന് അടിയിലേക്കാണ് വീണത്. ബസിന്റെ മുൻ, പിൻ ചക്രങ്ങൾ സ്കൂട്ടറിൽ കയറി ഇറങ്ങിയെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി ബസിന് അടിയിൽ നിന്ന് ഭാഗ്യകൊണ്ടു മാത്രമുള്ള രക്ഷപ്പെടൽ എന്നു മാത്രമേ ഈ അപകടത്തിന്റെ വിഡിയോ കണ്ടാൽ പറയാനാകൂ. വളവിൽ തെന്നിയ സ്കൂട്ടർ നേരെ ബസിന് അടിയിലേക്കാണ് വീണത്. ബസിന്റെ മുൻ, പിൻ ചക്രങ്ങൾ സ്കൂട്ടറിൽ കയറി ഇറങ്ങിയെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു.

അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും യുവാവിന്റെ ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത് എന്ന് വിഡിയോ കണ്ടാൽ മനസിലാകും. വളവിൽ ബസിനെ കണ്ട് ബ്രേക്ക് പിടിച്ചപ്പോഴാണ് സ്കൂട്ടർ തെന്നി വീണത്. സ്കൂട്ടർ യാത്രികൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നും വിഡിയോയിൽ നിന്ന് മനസിലാകും.

ADVERTISEMENT

ഹെൽമെറ്റ് എന്തിന് ധരിക്കണം

ചെറിയ വീഴ്ചകളിൽ നിന്ന്, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാൽ അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല.  കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തല അടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്. 

ADVERTISEMENT

55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം  മനസിലാക്കിയാൽ മതി.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം.

ADVERTISEMENT

English Summary: Scooter KSRTC Bus Accident