വില 6.5 ലക്ഷം, 400 സിസി എൻജിൻ, ട്രാക്‌ഷൻ കൺട്രോൾ: ബർഗ്‌മാൻ വെറുമൊരു സ്കൂട്ടറല്ല
പാൽ ഐസ് വാങ്ങാൻ പോക്കറ്റിൽ 8 രൂപയുമായി നിൽക്കുന്നവന്റെ മുന്നിലേക്ക് അമുലിന്റെയും ലണ്ടൻ ഡയറിയുടെയും ഐസ്ക്രീമുകളുടെ അത്യുഗ്രൻ ചിത്രങ്ങൾ കാട്ടിയാൽ എന്തു സംഭവിക്കും? സുസുക്കിയുടെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പുതിയ ബർഗ്‌മാൻ 400 സ്കൂട്ടറിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഇന്ത്യൻ സ്കൂട്ടർ പ്രേമികൾക്കു സംഭവിക്കുന്നത്

പാൽ ഐസ് വാങ്ങാൻ പോക്കറ്റിൽ 8 രൂപയുമായി നിൽക്കുന്നവന്റെ മുന്നിലേക്ക് അമുലിന്റെയും ലണ്ടൻ ഡയറിയുടെയും ഐസ്ക്രീമുകളുടെ അത്യുഗ്രൻ ചിത്രങ്ങൾ കാട്ടിയാൽ എന്തു സംഭവിക്കും? സുസുക്കിയുടെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പുതിയ ബർഗ്‌മാൻ 400 സ്കൂട്ടറിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഇന്ത്യൻ സ്കൂട്ടർ പ്രേമികൾക്കു സംഭവിക്കുന്നത് ഏകദേശം ഇതു തന്നെയാണ്: നാവിൽ വെള്ളം വരൽ, കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ, ഓർമയിൽ കുറച്ചു നേരത്തേക്കെങ്കിലും തങ്ങി നിൽക്കൽ.
അതു വെറുതെയല്ല. 2 വീലിൽ ഓടുന്ന കാർ ആണു പുതിയ ബർഗ്‌മാൻ 400. 29 ബിഎച്ച്ബി കരുത്തു നൽകുന്ന ഒറ്റ സിലിണ്ടർ 400 സിസി എൻജിൻ. മുന്നിൽ വീതി കുറഞ്ഞ 15 ഇഞ്ച് വീലും പിന്നിൽ വീതി കൂടിയ 13 ഇഞ്ച് വീലും. ട്രാക്‌ഷൻ കൺട്രോൾ, എബിഎസ് എന്നിവ അടക്കമുള്ള നൂതന സുരക്ഷാ സംവിധാനങ്ങൾ. എല്ലാ ലൈറ്റുകളും എൽഇഡി. മുന്നിൽ രണ്ടു ഹെഡ്‌ലൈറ്റുകൾ ഉള്ള പരമ്പരാഗത മാക്സി സ്കൂട്ടർ ഡിസൈൻ. എന്നാൽ അവയുടെ ഫിനിഷിങ്ങും കാഴ്ചഭംഗിയും വർധിച്ചിട്ടുണ്ടെന്നത് എടുത്തു പറയണം. ഡിജിറ്റൽ – അനലോഗ് സമ്മിശ്ര മീറ്റർ കൺസോൾ. കാണേണ്ടവർക്ക് സുസുക്കി പെർഫോമൻസ് ബൈക്കുകളുടെ ഡിഎൻഎ അതിൽ കാണാം.
അത്യുഗ്രൻ കുഷ്യനിങ് ഉള്ള സീറ്റുകൾക്കൊപ്പം ഡ്രൈവർക്ക് ബാക്ക്‌റെസ്റ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യവും നൽകിയിരിക്കുന്നു. അധികം ബൈക്കുകളിലും സ്കൂട്ടറുകളിലും കാണാത്ത സംവിധാനം. രണ്ടു ഹെൽമെറ്റുകൾ വയ്ക്കാവുന്ന അണ്ടർ സീറ്റ് സ്റ്റോറജ് പഴയതുപോലെ തന്നെ. മുൻപിൽ സ്മാർട്ഫോൺ ട്രേയും ഗ്ലൗവ് ബോക്സും. സ്മാർട്ഫോൺ ട്രേയിൽ ചാർജിങ് സൗകര്യം. വണ്ടി മോഷണം തടയാനുള്ള ചെയിൻ ലോക്ക് ഗേറ്റ് ഫീച്ചർ പണ്ടു സൈക്കിളിൽ ഉപയോഗിച്ചിരുന്ന കേബിൾ ലോക്കുകളെ അനുസ്മരിപ്പിക്കും. എൻജിൻ ഇമൊബിലൈസർ സംവിധാനം ഇഗ്നീഷൻ കീ മൊഡ്യൂളിൽ.
പുതുപുത്തൻ ഹാൻഡ് ബ്രേക്ക് സംവിധാനവും വലിയ വിൻഡ് സ്ക്രീനുമെല്ലാം മോടി മാത്രമല്ല പ്രായോഗികതയും വർധിപ്പിക്കുന്നു. റോഡിൽ ഐസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഡ്രൈവറെ അറിയിക്കുന്ന സംവിധാനം ശൈത്യം കൂടുതലുള്ള രാജ്യങ്ങൾക്കു വേണ്ടി ഇണക്കി ചേർത്തിട്ടുള്ളതാണ്. മലിനീകരണം വളരെ കുറവാണ് ബർഗ്‌മാനെന്നും സുസുക്കി അവകാശപ്പെടുന്നു. മുൻപിൽ രണ്ടു ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഒരു ഡിസ്ക് ബ്രേക്കും ആണ് ഈ സ്കൂട്ടർ ബ്രോയ്ക്ക്. ഏകദേശം 8500 ഡോളറിനടുത്താണ് (6.50 ലക്ഷം രൂപ) ബർഗ്‌മാൻ 400ന്റെ വില.
English Summary: Know More About Suzuki Burgman 400