സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ വില പ്രഖ്യാപിച്ചു. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങുന്ന വാഹനത്തിന് 29.90 ലക്ഷം രൂപ മുതൽ 31.90 ലക്ഷം രൂപ വരെയാണ് വില. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുന്നത്. ഇന്ത്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിട്രോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ വാഹനം സിട്രോൺ സി5 എയർക്രോസിന്റെ വില പ്രഖ്യാപിച്ചു. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങുന്ന വാഹനത്തിന് 29.90 ലക്ഷം രൂപ മുതൽ 31.90 ലക്ഷം രൂപ വരെയാണ് വില. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ പ്ലാന്‍റില്‍ നിന്നാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറങ്ങുന്നത്.

ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളില്‍ 2.5 ലക്ഷം കിലോമീറ്റര്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ സിട്രോണ്‍ സി 5 എസ്‌യുവി ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്. ഡീസൽ എൻജിനോടെ മാത്രമാണ് സി5 എയർക്രോസ് വിപണിയിലെത്തുക. 2 ലീറ്റർ എൻജിന് 177 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. സിട്രോൺ ബ്രാന്‍ഡ് ഇന്ത്യയ്ക്കു വേണ്ടി പുറത്തിറക്കുന്ന വ്യത്യസ്തമായ നിരവധി വാഹനങ്ങളില്‍ ആദ്യത്തേതായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ്.

ADVERTISEMENT

സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും വിട്ടുവീഴ്ച ചെയ്യാതെയാണ് എയർക്രോസിന്റെ വരവ്. വിഭജിച്ച എൽ ഇ ഡി ഹെഡ്‌ലാംപ് യൂണിറ്റ്, പനോരമിക് സൺറൂഫ്, 16 ഇഞ്ച് ഇരട്ടവർണ അലോയ് വീൽ, ഡ്രൈവർക്കായി ഡിജിറ്റൽ ഡിസ്പ്ലേ, എട്ട് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവേഡ് ടെയിൽ ഗേറ്റ് തുടങ്ങിയവയും വാഹനത്തിലുണ്ട്.

‘അംബാസഡർ’ നിർമാതാക്കളായിരുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഉടമസ്ഥരായ സി കെ ബിർല ഗ്രൂപ്പുമായി കൈകോർത്താണു സിട്രോൻ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ശാലയിൽ ഈ സഖ്യം നിലവിൽ എൻജിനുകളും ഗീയർബോക്സുകളും ഉൽപ്പാദിപ്പിക്കുന്നുണ്ട്.  ഇന്ത്യയ്ക്കായി നിർമിക്കുന്ന വാഹനങ്ങളുടെ 90 – 95% യന്ത്രഭാഗങ്ങളും പ്രാദേശികമായി സമാഹരിക്കാനാണു പദ്ധതിയെന്നു സിട്രോൻ മുമ്പേ പ്രഖ്യാപിച്ചിരുന്നു. കൂടാതെ റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികൾക്കുള്ള വാഹന നിർമാണ കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാനുള്ള സാധ്യതയും സിട്രോന്റെ പരിഗണനയിലുണ്ട്.

ADVERTISEMENT

English Summary: Citroen C5 Aircross Launched In India