ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗണുകൾ പ്രഖ്യാപിക്കുന്നതിൽ ആശങ്കയുമായി വാഹന വിപണി. കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷം വിൽപനയിൽ 28.64% കുറവുണ്ടായിരുന്നു. ഉത്സവ സീസണിൽ ഇനിയും ലോക്ഡൗണുകൾ ഉണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വിവിധ നഗരങ്ങളിൽ ലോക്ഡൗണുകൾ പ്രഖ്യാപിക്കുന്നതിൽ ആശങ്കയുമായി വാഹന വിപണി. കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷം വിൽപനയിൽ 28.64% കുറവുണ്ടായിരുന്നു. ഉത്സവ സീസണിൽ ഇനിയും ലോക്ഡൗണുകൾ ഉണ്ടാകുന്നത് അഭിലഷണീയമല്ലെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.

മധ്യവർഗക്കാരുടെ വരുമാനത്തെ കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചു. പഠനങ്ങൾ പ്രകാരം ഏകദേശം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗ വരുമാനമുള്ളവരുടെ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇത് ഇരുചക്ര വാഹന വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. 2020 മാർച്ചിനെ അപേക്ഷിച്ച് ഇരുചക്രവാഹന വിൽപനയിൽ 35.26% ഇടിവാണ് ഉണ്ടായത്. മുച്ചക്ര വാഹന വിൽപന 50.72% കുറഞ്ഞു. ആകെ വാഹനങ്ങളുടെ റജിസ്ട്രേഷൻ 2020 മാർച്ചിൽ 23,11,687 ആയിരുന്നത് 16,49,678 ആയാണ് കുറഞ്ഞത്.

ADVERTISEMENT

വർധനയുണ്ടായത് യാത്രാ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപനയിൽ മാത്രം. ഇരു വിഭാഗങ്ങളിലും‍ യഥാക്രമം 28.39%, 29.21% വർധനയുണ്ടായി. പ്രതീക്ഷിച്ചതിലും കുറവാണ് ഈ കണക്കുകളുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകൾക്കും മറ്റു യന്ത്രഭാഗങ്ങൾക്കും ആഗോളതലത്തിൽ മഹാമാരിയെത്തുടർന്ന് ക്ഷാമമുണ്ടായി. ഇതുമൂലം വാഹനങ്ങളുടെ ഡെലിവറിക്ക് 7 മാസം വരെയൊക്കെ താമസം ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താൽ മാത്രം വിൽപനയിൽ 20% കുറവുണ്ടായെന്നാണ് കണക്ക്. 

രാജ്യത്ത് 2020 മാർച്ചിലും 2021 മാർച്ചിലും വാഹന വിൽപനയിൽ ഉണ്ടായ വ്യത്യാസം.

ADVERTISEMENT

(വാഹന വിഭാഗം, 2020 മാർച്ച്, 2021 മാർച്ച്, ശതമാനം എന്ന ക്രമത്തിൽ

∙ഇരുചക്രവാഹനങ്ങൾ   1846613, 1195445, –35.26%

ADVERTISEMENT

∙മുച്ചക്ര വാഹനങ്ങൾ     77173, 38034,  –50.72%

∙യാത്രാവാഹനങ്ങൾ      217879, 279745, 28.39%

∙ട്രാക്ടർ                     53463, 69082, 29.21%

∙വാണിജ്യ വാഹനങ്ങൾ  116559, 67372, –42.2%

English Summary: Auto Industry Fears Hard Lockdowns to Contain the Second Wave will Hamper Recovery Momentum