ഉടൻ വിപണിയിലെത്തുന്ന പുതിയ എസ്‍യുവിക്ക്, എക്സ്‌യുവി 700 എന്ന് പേരിട്ട് മഹീന്ദ്ര. ഈ സാമ്പത്തിക വർഷം പകുതിയോടെ വാഹനം നിരത്തിലെത്തും എന്നാണ് വിവരം. എക്സ്‍യുവി 700 വിപണിയിലെത്തുന്നതോടെ എക്സ്‍യുവി 500 അഞ്ച് സീറ്റ് എസ്‍യുവിയായി മാറിയേക്കും എന്നാണ് മഹീന്ദ്രയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടൻ വിപണിയിലെത്തുന്ന പുതിയ എസ്‍യുവിക്ക്, എക്സ്‌യുവി 700 എന്ന് പേരിട്ട് മഹീന്ദ്ര. ഈ സാമ്പത്തിക വർഷം പകുതിയോടെ വാഹനം നിരത്തിലെത്തും എന്നാണ് വിവരം. എക്സ്‍യുവി 700 വിപണിയിലെത്തുന്നതോടെ എക്സ്‍യുവി 500 അഞ്ച് സീറ്റ് എസ്‍യുവിയായി മാറിയേക്കും എന്നാണ് മഹീന്ദ്രയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. ഡബ്ല്യു 601 എന്ന കോഡു നാമത്തിൽ മഹീന്ദ്ര വികസിപ്പിച്ച എസ്‍യുവിയാണ് എക്സ്‌യുവി 700 എന്ന പേരിൽ വിപണിയിലെത്തുക.

ഡീസൽ, പെട്രോൾ എൻജിനുകളും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനും ഉണ്ടാകും. ഏറ്റവും ഉയർന്ന മോഡലുകൾക്ക് ഓൾ വീൽ ഡ്രൈവും ലഭ്യമായിരിക്കും. ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ADVERTISEMENT

മഹീന്ദ്രയുടെ പുതിയ ഗ്ലോബൽ എസ്‍യുവി പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 നിർമിക്കുക. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് മഹീന്ദ്ര പറയുന്നത്. സെഗ്‌മെന്റിൽ ആദ്യമായി അ‍ഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റവുമായി വാഹനം നിരത്തിലെത്തും. കൂടാതെ പനോരമിക് സൺറൂഫ്, വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. ഥാറിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ ഡീസൽ, 2 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തിൽ ഉണ്ടാകുക.

English Summary: Mahindra W601 SUV to be named XUV700