വണ്ടിക്കൊപ്പം സ്ഥിരം നമ്പർ, അതിനായി ആർടി ഓഫിസിൽ പോകണ്ട; മാറ്റങ്ങൾ 15 മുതൽ
പുതിയ വാഹനം വാങ്ങുന്ന ദിവസം തന്നെ സ്ഥിരം റജിസ്ട്രേഷന്‍ നമ്പര്‍ നൽകാനൊരുങ്ങി മോട്ടർവാഹന വകുപ്പ്. ബോഡി നിര്‍മാണം വേണ്ട വാഹനങ്ങള്‍ക്കു മാത്രമാകും താല്‍ക്കാലിക റജിസ്ട്രേഷന്‍. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഈ മാസം 15 മുതലാണ് പുതിയ പരിഷ്കാരങ്ങള്‍

പുതിയ വാഹനം വാങ്ങുന്ന ദിവസം തന്നെ സ്ഥിരം റജിസ്ട്രേഷന്‍ നമ്പര്‍ നൽകാനൊരുങ്ങി മോട്ടർവാഹന വകുപ്പ്. ബോഡി നിര്‍മാണം വേണ്ട വാഹനങ്ങള്‍ക്കു മാത്രമാകും താല്‍ക്കാലിക റജിസ്ട്രേഷന്‍. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല.
ഈ മാസം 15 മുതലാണ് പുതിയ പരിഷ്കാരങ്ങള്‍ നിലവിൽ വരുക. അതിനു മുമ്പ് വാങ്ങുന്ന വാഹനം, താല്‍ക്കാലിക റജിസ്ട്രേഷന്‍ നടത്തി ഒരു മാസം വരെ ഒാടിക്കാം. ഏപ്രിൽ 15 മുതൽ ഇത് ബോഡി നിര്‍മിക്കേണ്ട വാഹനങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ക്കും മാത്രമായി ചുരുക്കും. അല്ലാത്തവ വാഹനങ്ങൾ വാങ്ങുമ്പോള്‍ത്തന്നെ സ്ഥിരം റജിസ്ട്രേഷന്‍ നമ്പര്‍ കിട്ടും. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റും ഘടിപ്പിച്ച് നിരത്തിലിറക്കാം. റജിസ്ട്രേഷന് വാഹനവുമായി ആർടി ഒാഫിസില്‍ പോകേണ്ടതില്ല. ഫാന്‍സി നമ്പര്‍ വേണ്ടവര്‍ അതു കിട്ടിയതിനു ശേഷമേ വാഹനം റോഡിലിറക്കാവൂ.
താല്‍ക്കാലിക റജിസ്ട്രേഷന്‍ എടുത്ത ശേഷം നിശ്ചിതസമയത്തിനുള്ളില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കുള്ള പിഴയും ഉയർത്തും. കാലാവധി കഴിഞ്ഞ് റജിസ്റ്റര്‍ ചെയ്താല്‍, നിലവിൽ അടയ്ക്കേണ്ട പതിനഞ്ചു വർഷത്തെ നികുതിക്കൊപ്പം, പിഴയായി പത്തുവര്‍ഷത്തെ നികുതിക്കു തുല്യമായ തുക കൂടി നൽകണം. താല്‍ക്കാലിക റജിസ്ട്രേഷന്റ കാലാവധി ഒരു മാസമെന്നത് ആറു മാസമാക്കി ഉയര്‍ത്താനും ആലോചിക്കുന്നുണ്ട്. വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും പതിനഞ്ച് മുതല്‍ ഒാണ്‍ലൈനാകുകയാണ്.\\\
English Summary: Permanent Registration Number Will Get When Buy Vehicle Story