റോയൽ എൻഫീൽഡ് ശ്രേണിയിലെ പുത്തൻ മോട്ടോർ സൈക്കിളായ ‘മീറ്റിയൊർ 350’ യു എസ് വിപണിയിൽ അ രങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു മിറ്റീയൊർ 350 ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. തുടർന്ന് രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിൽ വിപണനം ആരംഭിച്ച ശേഷമാണു ‘മീറ്റിയൊർ 350’ അമേരിക്കയിലുമെത്തുന്നത്. ‘മീറ്റിയൊർ 350’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോയൽ എൻഫീൽഡ് ശ്രേണിയിലെ പുത്തൻ മോട്ടോർ സൈക്കിളായ ‘മീറ്റിയൊർ 350’ യു എസ് വിപണിയിൽ അ രങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2020 നവംബറിലാണു മിറ്റീയൊർ 350 ഇന്ത്യയിൽ വിൽപനയ്ക്കെത്തിയത്. തുടർന്ന് രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളിൽ വിപണനം ആരംഭിച്ച ശേഷമാണു ‘മീറ്റിയൊർ 350’ അമേരിക്കയിലുമെത്തുന്നത്.

‘മീറ്റിയൊർ 350’ ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിന് 4,399 ഡോളർ(ഏകദേശം 3.27 ലക്ഷം രൂപ ആണു യു എസ് ഷോറൂമിലെ വില. ഇടത്തരം വകഭേദമായ ‘സ്റ്റെല്ലാറി’ന് 4,499 ഡോളറും(3.35 ലക്ഷത്തോളം രൂപ) മുന്തിയ പതിപ്പായ ‘സൂപ്പർ നോവ’യ്ക്ക് 4,599 ഡോളറു(3.42 ലക്ഷം രൂപ)മാണു യു എസ് വില. നിലവിൽ അംഗീകൃത ഡീലർഷിപ്പുകൾ മുഖേന ‘ഹിമാലയൻ’, ‘ഇന്റർസെപ്റ്റൻ ഐ എൻ ടി 650’, ‘കോണ്ടിനെന്റൽ ജി ടി 650’ ബൈക്കുകളാണു റോയൽ എൻഫീൽഡ് യു എസിൽ വിൽക്കുന്നത്; ‘മീറ്റിയൊർ 350’ എത്തുന്നതോടെ കമ്പനിയുടെ ഉൽപന്നശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കായി മാറും. 

ADVERTISEMENT

പൂർണമായും പുതിയതായി റോയൽ എൻഫീൽഡ് രൂപകൽപ്പന ചെയ്ത മോട്ടോർ സൈക്കിളാണ് ‘മീറ്റിയൊർ 350’. ഈ ബൈക്കിന് അടിത്തറയാവുന്ന ‘ജെ’ പ്ലാറ്റ്ഫോമിലാവും ഭാവിയിലെ റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾ യാഥാർഥ്യമാവുകയെന്നും കമ്പനി വ്യക്തമാക്കുന്നു. ബൈക്കിലെ പുത്തൻ 350 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എ ൻജിന് 20.2 ബി എച്ച് പിയോളം കരുത്തും 27 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

റോയൽ എൻഫീൽഡിന്റെ പുത്തൻ ആവിഷ്കാരമായ ‘ട്രിപ്പർ ടേൺ ബൈ ടേൺ’ നാവിഗേഷൻ സംവിധാനം സഹിതം ആദ്യമായി വിൽപ്പനയ്ക്കെത്തിയ ബൈക്കുമാണ് ‘മീറ്റിയൊർ 350’. കൂടാതെ മുമ്പത്തെ സിംഗിൾ ക്രേഡ്ൽ ഫ്രെയിം ഷാസിക്കു പകരം ഇരട്ട ഡൗൺ ട്യൂബ് ഷാസി സഹിതം വിപണിയിലെത്തുന്ന ആദ്യ റോയൽ എൻഫീൽഡ് ബൈക്കുമാണു ‘മീറ്റിയൊർ’.

ADVERTISEMENT

English Summary: Royal Enfield Meteor Launched In US