റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തിര വൈദ്യ സഹായം ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 90 ആംബുലൻസുകൾ അനുവദിച്ചു. 18.63 കോടി രൂപ ചെലവിൽ വാങ്ങിയ ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി നിർവഹിച്ചു. അടിസ്ഥാന ജീവൻരക്ഷാ സൗകര്യങ്ങൾ സജ്ജമാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തിര വൈദ്യ സഹായം ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 90 ആംബുലൻസുകൾ അനുവദിച്ചു. 18.63 കോടി രൂപ ചെലവിൽ വാങ്ങിയ ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി നിർവഹിച്ചു.

അടിസ്ഥാന ജീവൻരക്ഷാ സൗകര്യങ്ങൾ സജ്ജമാക്കിയ ആംബുലൻസുകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മീസറം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വിന്യസിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വെളിപ്പെടുത്തി.

ADVERTISEMENT

രാജ്യത്ത് റോഡ് അപകങ്ങളിൽ ദിവസവും ശറാശരി 415 ജീവനുകൾ പൊലിയുന്നുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന; അടിയന്തിര വൈദ്യസഹായം ഉറപ്പാക്കുന്ന പക്ഷം അപകടങ്ങളിൽ പരുക്കേൽക്കുന്നവരിൽ 40 ശതമാനത്തെയെങ്കിലും രക്ഷിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ പ്രതിവർഷം അഞ്ചു ലക്ഷത്തോളം റോഡ് അപകടങ്ങളാണു രേഖപ്പെടുത്തുന്നത്; ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം റോഡ് അപകടങ്ങൾ സംഭവിക്കുന്ന രാജ്യവുമാണ് ഇന്ത്യ. 

വർഷം തോറും ഒന്നര ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത്; കൂടാതെ മൂന്നു ലക്ഷത്തിലേറെ പേർ ഗുരുതര പരുക്കേറ്റ് കിടപ്പിലാവുന്നുമുണ്ട്. അടിസ്ഥാന ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച ആംബുലൻസുകൾക്ക് അപകടഘട്ടത്തിൽ സുപ്രധാന പങ്കുണ്ടെന്ന തിരിച്ചറിവിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ അംബുലൻസുകൾ വിന്യസിക്കാൻ നടപടി സ്വീകരിച്ചത്. നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ മുഖേനയാണ് ടാറ്റ മോട്ടോഴ്സ് നിർമിച്ച ആംബുലൻസുകൾ വാങ്ങിയിരിക്കുന്നത്. 

ADVERTISEMENT

English Summary: Gadkari flags off 90 Ambulances for road Accident Victims

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT