അരങ്ങേറ്റം കഴിഞ്ഞ ആറു മാസത്തിനകം ‘2021 ഥാറി’നുള്ള ബുക്കിങ് അരലക്ഷം കടന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ ആദ്യമായി അനാവരണം ചെയ്ത ‘ഥാറി’ന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലെത്തിയ ‘ഥാറി’നു വിപണി മികച്ച വരവേൽപ്പ നൽകിയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരങ്ങേറ്റം കഴിഞ്ഞ ആറു മാസത്തിനകം ‘2021 ഥാറി’നുള്ള ബുക്കിങ് അരലക്ഷം കടന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ ആദ്യമായി അനാവരണം ചെയ്ത ‘ഥാറി’ന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലെത്തിയ ‘ഥാറി’നു വിപണി മികച്ച വരവേൽപ്പ നൽകിയതോടെ നിരത്തിലെത്തി ആദ്യ മൂന്നു നാളിൽ തന്നെ 9,000 ബുക്കിങ്ങാണ് ഈ എസ് യു വി വാരിക്കൂട്ടിയത്. 

പുത്തൻ ‘ഥാറി’നു ലഭിച്ചത് അവിശ്വസനീയ സ്വീകരണമാണെന്ന് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വീജേ നക്ര കരുതുന്നു. കമ്പനിയുടെ പ്രതീക്ഷകൾക്കപ്പുറമുള്ള സ്വീകാര്യതയാണു ‘2021 ഥാർ’ നേടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ‘ഥാർ’ ഉൽപ്പാദനം വർധിപ്പിക്കാനും ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാനുമുള്ള ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നും നക്ര വിശദീകരിച്ചു. 

ADVERTISEMENT

കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയും സൃഷ്ടിച്ച വെല്ലുവിളികൾക്കൊപ്പം  സെമികണ്ടക്ടർ ക്ഷാമവും പ്രതിസന്ധിയാവുന്നതിനിടെ മഹാരാഷ്ട്രയിലെ നാസിക് ശാലയിലാണു മഹീന്ദ്ര ‘ഥാർ’ നിർമിക്കുന്നത്. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതിയ ‘ഥാർ’ ലഭ്യമാണ്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ‘ഥാർ’ വിൽപ്പനയ്ക്കുള്ളത്; 10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണു ‘ഥാറി’ന്റെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില.

ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന ‘2021 ഥാറി’നു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 150 ബി എച്ച് പി വരെ കരുത്തും 320 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ ‘എം സ്റ്റാലിയൻ’ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 130 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്. 

ADVERTISEMENT

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ, റൂഫ് മൗണ്ടഡ് സ്പീക്കർ, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനായി കളർ മൾട്ടി ഇൻഫോ സംവിധാനം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയൊക്ക പുത്തൻ ‘ഥാറി’ലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ്  ചൈൽഡ് സീറ്റ് മൗണ്ട്, ഹിൽ സ്റ്റാർട് — ഡിസന്റ് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ സഹിതം ഇ എസ് പി തുടങ്ങിയവയും ‘ഥാറി’ലുണ്ട്. കൂടാതെ എൻ സി എ പി ക്രാഷ്ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ്ങും പുത്തൻ ‘ഥാർ’ സ്വന്തമാക്കിയിരുന്നു.

English Summary: Mahindra Thar Clocks 50,000 Bookings