വിടവാങ്ങാനൊരുങ്ങുന്നു ലോട്ടസിന്റെ എലീസ്, എക്സീജ് സഹോദരിമാർ
തങ്ങളുടെ നിലവിലുള്ള മോഡൽ ലൈനപ്പ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എലീസ്, എക്സീജ് എന്നീ മോഡലുകൾ നിർത്താനൊരുങ്ങുകയാണ് യുകെയിലെ ലോട്ടസ് കാഴ്സ്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകത്തിന് ഏറെ പരിചിതമായ വാഹനങ്ങളാണ് ലോട്ടസ് കാറുകൾ. ബോണ്ട് ചിത്രങ്ങളിലൂടെ എസ്പിറി എന്ന മോഡൽ ആണ് പ്രശസ്തമായതെങ്കിൽ
തങ്ങളുടെ നിലവിലുള്ള മോഡൽ ലൈനപ്പ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എലീസ്, എക്സീജ് എന്നീ മോഡലുകൾ നിർത്താനൊരുങ്ങുകയാണ് യുകെയിലെ ലോട്ടസ് കാഴ്സ്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകത്തിന് ഏറെ പരിചിതമായ വാഹനങ്ങളാണ് ലോട്ടസ് കാറുകൾ. ബോണ്ട് ചിത്രങ്ങളിലൂടെ എസ്പിറി എന്ന മോഡൽ ആണ് പ്രശസ്തമായതെങ്കിൽ
തങ്ങളുടെ നിലവിലുള്ള മോഡൽ ലൈനപ്പ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എലീസ്, എക്സീജ് എന്നീ മോഡലുകൾ നിർത്താനൊരുങ്ങുകയാണ് യുകെയിലെ ലോട്ടസ് കാഴ്സ്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകത്തിന് ഏറെ പരിചിതമായ വാഹനങ്ങളാണ് ലോട്ടസ് കാറുകൾ. ബോണ്ട് ചിത്രങ്ങളിലൂടെ എസ്പിറി എന്ന മോഡൽ ആണ് പ്രശസ്തമായതെങ്കിൽ
തങ്ങളുടെ നിലവിലുള്ള മോഡൽ ലൈനപ്പ് കാലാനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എലീസ്, എക്സീജ് എന്നീ മോഡലുകൾ നിർത്താനൊരുങ്ങുകയാണ് യുകെയിലെ ലോട്ടസ് കാഴ്സ്. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകത്തിന് ഏറെ പരിചിതമായ വാഹനങ്ങളാണ് ലോട്ടസ് കാറുകൾ. ബോണ്ട് ചിത്രങ്ങളിലൂടെ എസ്പിറി എന്ന മോഡൽ ആണ് പ്രശസ്തമായതെങ്കിൽ എലീസ്, എക്സീജ് എന്നിവ ‘സിനിമാ താര’ത്തിന്റെ കുഞ്ഞ് അനുജത്തിമാരാണ്. 20 വർഷത്തിനു മുകളിലായി ഈ രണ്ടു കാറുകളും തുടർച്ചയായി നിർമാണത്തിലുണ്ട്. ഇവയ്ക്കു പകരം എത്തുന്ന പുതിയ മോഡൽ ഈ വർഷം രണ്ടാം പകുതിയോടെ വെട്ടം കാണുമെന്നാണു പറയപ്പെടുന്നത്.
ഫാക്ടറിക്കു മുന്നിൽ ‘നാളെ മുതൽ എലീസ്, എക്സീജ് കാറുകൾ നിർമിച്ചു നൽകുന്നതല്ല’ എന്ന ബോർഡ് തൂക്കിയ ശേഷം കയ്യിലെ പൊടി തട്ടി വീട്ടിൽ പോയി ഇരിക്കുകയല്ല ലോട്ടസ് ചെയ്തത്. പകരം, എലീസ് – എക്സീജ് കാറുകളുടെ ഏറ്റവും പുതിയ 5 വകഭേദങ്ങൾ പുറത്തിറക്കിയാണ് ലോട്ടസ് കലാശക്കൊട്ടു നടത്തുക. ഓർഡർ അനുസരിച്ചു വളരെ കുറച്ചു കാറുകൾ മാത്രമാണ് ഇവ നിർമിച്ചു നൽകുക എന്നും ലോട്ടസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, ഇപ്പോൾ വാങ്ങുന്ന ഫൈനൽ എഡിഷൻ ലോട്ടസ് എലീസും എക്സീജും കൃത്യം 25 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മുതൽ കലക്ടേഴ്സ് കാറുകളായി മാറും. നിശബ്ദം എങ്കിലും അങ്ങനെയൊരു ഉദ്ദേശ്യവും ലോട്ടസിനുണ്ടാകാം.
എലീസിന്റെ രണ്ടു പുതിയ വകഭേദങ്ങൾ സ്പോർട് 240യും കൂപ്പ് 250യും ആണ്. പുതിയ ടച്ച് സ്ക്രീൻ സംവിധാനങ്ങളാണു പ്രധാനമായും ആന്തരിക ഭാഗത്തെ വ്യത്യാസം. ഒരു പരമ്പരാഗത ഡയൽ സംവിധാനവും റേസിങ് കാറിനെ അനുസ്മരിപ്പിക്കുന്ന ഡിജിറ്റൽ മീറ്റർ ഡിസ്പ്ലേയും പുതുതായി ലഭിക്കും. ഏതു വേണമെന്ന് ഉപഭോക്താവിനു തീരുമാനിക്കാം. ഒപ്പം ഉള്ളിൽ പുതിയ ലെതർ ഫിനിഷും തയ്യലും പുറത്തു നീല, കറുപ്പ്, പച്ച എന്നിവയുടെ റേസിങ് നിറങ്ങളും ലിമിറ്റഡ് എഡിഷന്റെ ബാഡ്ജും നൽകും. പഴയ മോഡലിനെക്കാൾ 23 ബിഎച്ച്പി കൂടുതൽ ആയിരിക്കും പുതിയ സ്പോർട് 240ക്ക്. 1800സിസി സൂപ്പർ ചാർജ്ഡ് എൻജിൻ ആയിരിക്കും ഇരു മോഡലുകൾക്കും കരുത്തു പകരുക. 240 ബിഎച്ച്പി ആണ് ഈ എൻജിൻ പുറത്തെടുക്കുന്ന ശക്തി. സ്പോർട് 240യിൽ കൂടുതൽ പെർഫോമൻസ് അധിഷ്ഠിത കാർബൺ ഫൈബർ ഘടകങ്ങൾ ഇണക്കിച്ചേർത്ത മോഡൽ ആയിരിക്കും കൂപ്പ് 250.
സ്പോർട് 390, സ്പോർട് 420, കൂപ്പ് 430 എന്നീ മോഡലുകളാണ് എക്സീജിനായി ഒരുക്കിയിട്ടുള്ള ഫൈനൽ എഡിഷനുകൾ. വെള്ള, ഓറഞ്ച് നിറങ്ങളുടെ മെറ്റാലിക് വകഭേദങ്ങളാകും ഇവയ്ക്കു നൽകുക. 4 സെക്കൻഡുകൾക്കുള്ളിൽ 97 കിലോമീറ്റർ പെർ അവർ വേഗം കൈവരിക്കുന്ന സ്പോർട് 390യുടെ പരമാവധി വേഗം 277 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. 397 ബിഎച്ച്പി ആയിരിക്കും സ്പോർട് 390 പുറത്തെടുക്കുന്ന ശക്തി.
സ്പോർട് 420യുടെ പേരു സൂചിപ്പിക്കുംപോലെ 420 ബിഎച്ചിപി ഈ കാർ പുറത്തെടുക്കും. 3.3 സെക്കൻഡിനുള്ളിൽ 97 കിലോമീറ്റർ വേഗം എടുക്കും. പുതിയ സസ്പെൻഷൻ, പെർഫോമൻസ് ട്യൂണിങ്ങും ഇതിനു നൽകിയിരിക്കുന്നു.
430 ബിഎച്ച്പി പുറത്തെടുക്കുന്ന കൂപ്പ് 430 ആണ് ഈ നിരയിലെ ഏറ്റവും ശക്തൻ. 3.2 സെക്കൻഡുകൾക്കുള്ളിൽ ഇവൻ തനി സ്വരൂപം കാട്ടും. കൂടുതൽ കാർബൺ ഫൈബർ ബോഡി പാനലുകൾ കൂപ്പ് 430യിൽ ആകും ഉണ്ടാകുക. അതിനർഥം ഭാരം കുറവും നിയന്ത്രണം കൂടുതലും കൂപ്പ് 430ക്ക് ആയിരിക്കുമെന്നു തന്നെ. അത്യുഗ്രൻ ശബ്ദം പകരാൻ ടൈറ്റാനിയം എക്സ്ഹോസ്റ്റ് സംവിധാനവും കൂപ്പ് 430യിൽ ഉണ്ടാകും. മൂന്നു കാറുകൾക്കും വ്യത്യസ്ത ട്യൂണിങ് ആണെങ്കിലും എൻജിൻ ഒന്നു തന്നെയാണ്. 3500 സിസി വി6. 10 സ്പോക് അലോയ് വീലുകൾ ആയിരിക്കും എല്ലാ മോഡലുകൾക്കും ലഭിക്കുക. അവയുടെ കട്ടിങ് വ്യത്യസ്തമായിരിക്കുമെന്നു മാത്രം.
ലോട്ടസ് ഉപയോഗിക്കുന്ന രണ്ട് എൻജിനുകളും ടൊയോട്ടയുടേതാണ്. എന്നാൽ അവയുടെ പെർഫോമൻസ് ട്യൂണിങ് നിർവഹിക്കുന്നത് ലോട്ടസ് തന്നെ. അടുത്ത തലമുറ കാറുകളിൽ വോൾവോയുടെയോ ഗീലിയുടെയോ പെർഫോമൻസ് എൻജിനുകൾ ഏതെങ്കിലും പ്രതീക്ഷിക്കാം. ഗീലിയും വോൾവോയും ലോട്ടസും ലണ്ടൻ ടാക്സിയും ലിങ്ക് ആൻഡ് കമ്പനിയും എല്ലാം ഇപ്പോൾ ഗീലിയുടേതാണെന്ന കാര്യം പരിഗണിക്കുമ്പോൾ പ്രത്യേകിച്ച്.
ലോട്ടസ് ഒരു പതിറ്റാണ്ടിനുള്ളിൽ തന്നെ ഫോസിൽ ഇന്ധന അധിഷ്ഠിത കാറുകൾ നിർത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയാണെങ്കിൽ ഈ വർഷം നിർമാണം അവസാനിപ്പിക്കുന്ന എലീസ്, എക്സീജ് മോഡലുകൾക്കു പകരക്കാരനായി വരുന്ന മോഡൽ ആയിരിക്കും അവരുടെ അവസാനത്തെ പെട്രോൾ കാർ. എക്സീജിനു മുകളിൽ വിൽപനയിലുള്ള ഇവോറയും വൈകാതെ നിർത്തും. പക്ഷേ, അതിനു പകരം പുതിയ കാർ ലോട്ടസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഇലക്ട്രിക് സ്പോർട്സ് കാറായ എവിജയുടെ മേൽ കൂടുതൽ ഗവേഷണം നടത്താൻ പദ്ധതിയുള്ളതായും അറിയുന്നു.
English Summary: Lotus Elise & Exige Final Edition cars mark their end of production