കോവിഡ് മഹാമാരി ഇന്ത്യൻ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സൂപ്പർ ഹിറ്റായി മുന്നേറിയ വാഹനമാണ് മഹീന്ദ്ര ഥാർ. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഈ വാഹനത്തെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഥാർ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി, ഈ സൂപ്പർഹിറ്റ് എസ്‍യുവിയുടെ വില കുറഞ്ഞ പതിപ്പുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി ഇന്ത്യൻ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സൂപ്പർ ഹിറ്റായി മുന്നേറിയ വാഹനമാണ് മഹീന്ദ്ര ഥാർ. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഈ വാഹനത്തെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഥാർ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി, ഈ സൂപ്പർഹിറ്റ് എസ്‍യുവിയുടെ വില കുറഞ്ഞ പതിപ്പുമായി മഹീന്ദ്ര എത്തുന്നു.

മരാസോയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ വകഭേദത്തിൽ എന്നാണ് വിവരങ്ങള്‍. മാനുവൽ, ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ പുതിയ വാഹനം ലഭിക്കും. നാലു വീൽ ഡ്രൈവ് മോഡൽ ഇല്ലാതെ എത്തുന്ന ചെറിയ ഥാറിന് നിലവിലെ വാഹനത്തിൽ നിന്ന് 100 കിലോ ഭാരം കുറയും. കൂടാതെ വലിപ്പം കുറഞ്ഞ ടയറുകളും ഉയർന്ന ഇന്ധനക്ഷമതയും വാഹനത്തിന് പ്രതീക്ഷിക്കാം. നീളത്തിനും വീതിക്കുമൊന്നും മാറ്റങ്ങളുണ്ടാകില്ല.

ADVERTISEMENT

അരങ്ങേറ്റം കഴിഞ്ഞ് ആറു മാസത്തിനകം ഥാറിനുള്ള ബുക്കിങ് അരലക്ഷം കടന്നതായി മഹീന്ദ്ര അറിയിച്ചിരുന്നു. കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ ആദ്യമായി അനാവരണം ചെയ്ത ഥാറിന്റെ ഔപചാരിക അരങ്ങേറ്റം ഗാന്ധി ജയന്തി നാളിലായിരുന്നു.  ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതിയ ഥാർ ലഭ്യമാണ്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപ്പനയ്ക്കുള്ളത്.

ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2021 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 150 ബി എച്ച് പി വരെ കരുത്തും 320 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 130 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്. 

ADVERTISEMENT

English Summary: New Base Variant for Mahindra Thar