യാരിസിന് പകരക്കാരനോ ബെൽറ്റ? ഇത് മാരുതി സിയാസിന്റെ ടൊയോട്ട പതിപ്പ്
Mail This Article
മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ യാരിസിന് പിൻഗാമിയാകാൻ ബെൽറ്റ എത്തുന്നു. ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെങ്കിലും യാരിസിന്റെ സെഗ്‌മെന്റിലേക്ക് ടൊയോട്ട ഉടൻ പുതിയ കാർ പുറത്തിറക്കും എന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി സിയാസിന്റെ ടൊയോട്ട പതിപ്പാകും ബെൽറ്റ. നേരത്തെ ബലേനൊ, ഗ്ലാൻസ എന്ന പേരിലും ബ്രെസ, അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട പുറത്തിറക്കിയിരുന്നു.
പുതിയ വാഹനത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ടൊയോട്ട മോട്ടർ കോർപ്പറേഷൻ അടുത്തിടെ ബെൽറ്റ എന്ന പേരിന്റെ ട്രെയ്ഡ് മാർക്ക് സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ എർട്ടിഗയുടെ പതിപ്പും ടൊയോട്ട പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിയാസിൽ നിന്ന് ചെറിയ മാറ്റങ്ങളുമായിട്ടാകും പുതിയ വാഹനം പുറത്തിറങ്ങുക. ഇന്റീരിയറിലും എൻജിനിലും കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയില്ല. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന സിയാസിൽ 1.5 ലീറ്റർ കെ15 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത് 104.7 പിഎസ് കരുത്തും 138 എൻഎം ടോർക്കും ഈ എൻജിൻ നൽകും. ഗ്ലാൻസ, അർബൻ ക്രൂസർ എന്നിവയപ്പോലെ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല.
English Summary: Ciaz-based Toyota Belta to replace Yaris in India