ബ്രിട്ടീഷ് പ്രീമിയം സൂപ്പർ കാർ നിർമാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ വാഹന വിൽപന ആരംഭിക്കാൻ ഒരുങ്ങുന്നു. വിപണി പ്രവേശനത്തിനു മുന്നോടിയായി മക്‌ലാരൻ വെബ്സൈറ്റിൽ വാഹന വില കണക്കാക്കുന്ന വിഭാഗത്തിൽ ഇന്ത്യയും ഇടംപിടിച്ചു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച വ്യക്തമായ സൂചന വോക്കിങ്ങിലെ മക്‌ലാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടീഷ് പ്രീമിയം സൂപ്പർ കാർ നിർമാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ വാഹന വിൽപന ആരംഭിക്കാൻ ഒരുങ്ങുന്നു. വിപണി പ്രവേശനത്തിനു മുന്നോടിയായി മക്‌ലാരൻ വെബ്സൈറ്റിൽ വാഹന വില കണക്കാക്കുന്ന വിഭാഗത്തിൽ ഇന്ത്യയും ഇടംപിടിച്ചു.  ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതു സംബന്ധിച്ച വ്യക്തമായ സൂചന വോക്കിങ്ങിലെ മക്‌ലാരൻ ടെക്നിക്കൽ സെന്ററിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലുമുണ്ടായിരുന്നു. വരുംദിനങ്ങളിൽ മക്‌ലാരൻ ഇന്ത്യയിലെ വാഹന വില പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

കൂടാതെ ഇന്ത്യയിലെ വാഹന ഉപയോക്താക്കൾക്കു മികച്ച വിൽപന, വിൽപനാന്തര സേവനം ഉറപ്പാക്കാൻ മക്‌ലാരൻ പുതിയ ഡീലർ പങ്കാളിയെയും കണ്ടെത്തിയിട്ടുണ്ടെന്നാണു സൂചന. ആമുഖങ്ങൾ ആവശ്യമില്ലാത്ത സൂപ്പർ കാർ നിർമാതാക്കളാണു മക്‌ലാരൻ; പ്രകടനക്ഷമതയേറിയ കാറുകളുടെ സൂപ്പർ, സ്പോർട്സ്, അൾട്ടിമേറ്റ് സീരീസ് വിഭാഗങ്ങളിലാണു കമ്പനിയുടെ സാന്നിധ്യം. കാർബൺ ഫൈബർ ഘടനയുള്ള മോഡലുകൾ മാത്രമാണു മക്‌ലാരൻ ശ്രേണിയിലുള്ളതെന്ന സവിശേഷതയുമുണ്ട്.

ADVERTISEMENT

ആദ്യ ഘട്ടത്തിൽ നാലു മോഡലുകളാവും മക്‌ലാരൻ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണു പ്രതീക്ഷ: ‘ജി ടി’, ‘ആർട്ടുറ’, ‘720 എസ്’, ‘720 എസ് സ്പൈഡർ’ എന്നിവ. ജി ടിയിലാവും മക്‌ലാരന്റെ ഇന്ത്യൻ ശ്രേണിയുടെ തുടക്കം; മധ്യത്തിൽ ഘടിപ്പിച്ച എൻജിനുമായി സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന റോഡ് കേന്ദ്രീകൃത സൂപ്പർ കാറാണിത്. കാറിലെ നാലു ലീറ്റർ, ഇരട്ട ടർബോ എൻജിന് 620 ബി എച്ച് പിയോളം കരുത്തും 630 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും.

മക്‌ലാരന്റെ 720 എസ്, 720 എസ് സ്പൈഡർ കാറുകൾക്കു കരുത്തേകുന്ന നാലു ലീറ്റർ ഇരട്ട ടർബോ എൻജിൻ പക്ഷേ 720 ബി എച്ച് പി വരെ കരുത്തും 770 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കും. ഇതിനു പുറമെ പുത്തൻ എം സി എൽ എ കാർബൺ ഫൈബർ മോണോകോക്ക് പ്ലാറ്റ്ഫോം അടിത്തറയാവുന്ന ആർട്ടുറയും ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്. സങ്കര ഇന്ധന മോഡലായ ആർട്ടുറയിൽ മൂന്നു ലീറ്റർ, ഇരട്ട ടർബോ, വി സിക്സ് എൻജിനും മോട്ടോറുമാണുള്ളത്. മൊത്തം 680 ബി എച്ച് പി കരുത്താണു കാറിലെ സങ്കര ഇന്ധന പവർട്രെയ്ൻ സൃഷ്ടിക്കുക. ലംബോർഗ്നിക്കും പോർഷെയ്ക്കും ഫെറാരിക്കും മെഴ്സീഡിസ് എ എം ജിക്കുമൊക്കെ മികച്ച സ്വീകാര്യത ലഭിച്ച ഇന്ത്യൻ വിപണിയിൽ മക്‌ലാരന്റെ സൂപ്പർ കാറുകൾക്കും ആരാധകർ കുറവാകില്ല.

ADVERTISEMENT

English Summary: McLaren official India Launch Soon