ലോബൽ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരീക്ഷയിൽ നാലു സ്റ്റാർ നേടി റെനോ ട്രൈബർ. മുൻ സീറ്റിലെ മുതിർന്നവരുടെ സുരക്ഷയ്ക്ക് നാലു സ്റ്റാറും പിൻസീറ്റിലെ കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാറുമാണ് ട്രൈബർ നേടിയത്. രണ്ട് എയർബാഗുകളും എബിഎസുമുള്ള മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.ഫ്രഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോബൽ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരീക്ഷയിൽ നാലു സ്റ്റാർ നേടി റെനോ ട്രൈബർ. മുൻ സീറ്റിലെ മുതിർന്നവരുടെ സുരക്ഷയ്ക്ക് നാലു സ്റ്റാറും പിൻസീറ്റിലെ കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാറുമാണ് ട്രൈബർ നേടിയത്. രണ്ട് എയർബാഗുകളും എബിഎസുമുള്ള മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ട്രൈബർ 2019 ഓഗസ്റ്റ് 28നാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഓഗസ്റ്റു മുതൽ 2021 മാർച്ചു വരെ ഏകദേശം 75000 യൂണിറ്റ് ട്രൈബർ വിറ്റിട്ടുണ്ടെന്നാണ് റെനൊ അറിയിക്കുന്നത്.

ADVERTISEMENT

ക്വിഡിലെ ഒരു ലീറ്റർ (ബി ആർ 10), മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാണു ട്രൈബറിനു കരുത്തേകുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമെത്തുന്ന എൻജിന് 72 ബിഎച്ച്പിയോളം കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 20 കിലോമീറ്ററാണ് ഈ എൻജിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

ട്രൈബറിന്റെ ഉയർന്ന പതിപ്പിൽ ആപ്പ്ൾ കാർ പ്ലേ - ആൻഡ്രോയ്ഡ് ഓട്ടോ സഹിതം എട്ടു ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മൂന്നു നിര സീറ്റിലും എ സി വെന്റ്, കൂൾഡ് സെന്റർ ബോക്സ് കീ രഹിത എൻട്രി, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ്, പവർ വിൻഡോ, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, പിന്നിൽ വാഷ് - വൈപ് തുടങ്ങിയവയൊക്കെ ലഭ്യമാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ ത്രീ പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, റിവേഴ്സ് പാർക്കിങ് സെൻസർ, സ്റ്റാൻഡേഡായി രണ്ടു എയർ ബാഗ് എന്നിവയോടെയാണു ട്രൈബറിന്റെ വരവ്.

ADVERTISEMENT

English Summary: Renault Triber Got Four Star In Global NCAP Crash Test