ഹൈഡ്രജനിൽ ഓടുന്ന കാറുകളുടെ ഇന്ധനക്ഷമതയിൽ ലോക റെക്കോഡ് സ്ഥാപിച്ച ഹ്യുണ്ടേയ് നെക്സൊയെ അട്ടിമറിച്ച് ടൊയോട്ടയുടെ മിറൈ. ഒറ്റ ടാങ്കിൽ ആയിരത്തിലേറെ കിലോമീറ്റർ പിന്നിട്ടാണ് മിറൈ പുതുചരിത്രം രചിച്ചത്. ഒറ്റ ടാങ്കിൽ 887.5 കിലോമീറ്റർ ഓടി നെക്സൊ റെക്കോർഡ് സൃഷ്ടിച്ചത് ആഴ്ചകൾ മാത്രം മുമ്പായിരുന്നു. തികച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈഡ്രജനിൽ ഓടുന്ന കാറുകളുടെ ഇന്ധനക്ഷമതയിൽ ലോക റെക്കോഡ് സ്ഥാപിച്ച ഹ്യുണ്ടേയ് നെക്സൊയെ അട്ടിമറിച്ച് ടൊയോട്ടയുടെ മിറൈ. ഒറ്റ ടാങ്കിൽ ആയിരത്തിലേറെ കിലോമീറ്റർ പിന്നിട്ടാണ് മിറൈ പുതുചരിത്രം രചിച്ചത്.  ഒറ്റ ടാങ്കിൽ 887.5 കിലോമീറ്റർ ഓടി നെക്സൊ റെക്കോർഡ് സൃഷ്ടിച്ചത് ആഴ്ചകൾ മാത്രം മുമ്പായിരുന്നു. 

toyota-mirai-4
Toyota Mirai

തികച്ചും മലിനീകരണ വിമുക്തമായ ദീർഘദൂര യാത്രകൾക്ക് ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ അത്യുത്തമമാണെന്ന് ആവർത്തിച്ചു തെളിയുക്കുന്നതാണ് മിറൈയുടെ ഓട്ടം. പാരിസിലെ ഒർലി വിമാനത്താവളത്തിനടുത്തുള്ള ഹൈസെറ്റ്കോ ഹൈഡ്രജൻ സ്റ്റേഷനിൽ നിന്ന് മേയ് 26നു രാവിലെ 5.43ന് പുറപ്പെട്ട മിറൈ ഒറ്റ ടാങ്ക് ഇന്ധനത്തിൽ 1003 കിലോമീറ്ററാണു പിന്നിട്ടത്. പാരിസ് നഗരത്തിന്റെ ദക്ഷിണ ഭാഗത്തുള്ള ലൊയ്ർ എറ്റ് ഷെർ, ഇൻഡ്രെ ഏറ്റ് ലൊയ്ർ മേഖലയിലെ പൊതു നിരത്തുകളിൽ പൂർത്തിയാക്കിയ ഓട്ടം സ്വതന്ത്ര ഏജൻസികൾ സാക്ഷ്യപ്പടെുത്തിയിട്ടുമുണ്ട്. 

Toyota Mirai
ADVERTISEMENT

മിറൈയുടെ ഇന്ധന ടാങ്കിൽ 5.6 കിലോഗ്രാം ഹരിത ഹൈഡ്രജനാണു സംഭരിക്കാനാവുക; ഇപ്രകാരം 100 കിലോമീറ്റർ ഓടാൻ 0.55 ഹൈഡ്രജൻ(അഥവാ കിലോഗ്രാമിന് 179.1 കിലോമീറ്റർ) എന്ന ഇന്ധക്ഷമതയാണു കാർ കൈവരിച്ചത്. ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ രണ്ടാം തലമുറ ഇന്ധന സെൽ വൈദ്യുത വാഹന(എഫ് സി ഇ വി)മാണ് മിറൈ. മുൻഗാമിയെ അപേക്ഷിച്ച് അഴകാർന്നതും ചലനാത്മകവുമായ രൂപകൽപ്പനയും മെച്ചപ്പെട്ട ഡ്രൈവിങ് ഡൈനമിക്സും മികച്ച പ്രകടനക്ഷമതയുമായാണു കാറിന്റെ വരവ്.

Toyota Mirai

ഇന്ധന സെൽ സംവിധാനത്തിനു കാര്യക്ഷമതയേറിയതിനൊപ്പം  ഹൈഡ്രജൻ സംഭരണ ശേഷിയും  രൂപകൽപ്പനയിലെ ഏറൊഡൈനമിക് മികവും  ഉയരുകയും ചെയ്തതോടെ ‘മിറൈ’യുടെ സഞ്ചാര പരിധി(റേഞ്ച്) സാധാരണ സാഹചര്യത്തിൽ 650 കിലോമീറ്ററോളമായി. പോരെങ്കിൽ 700 ബാർ മർദമുള്ള ഫില്ലിങ് സ്റ്റേഷനിൽ കാറിന്റെ ഇന്ധന ടാങ്കിൽ പൂർണമായി ഹൈഡ്രജൻ നിറയ്ക്കാൻ വെറും അഞ്ചു മിനിറ്റ് മതി.

Toyota Mirai
ADVERTISEMENT

ഇന്ധനക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന ‘ഇക്കോ ഡ്രൈവിങ്’ ശൈലി പിന്തുടർന്നാണു മിറൈ ഒറ്റ ടാങ്ക് ഹൈഡ്രജനിൽ 1,003 കിലോമീറ്റർ പിന്നിട്ടതെന്നു ടൊയോട്ട വിശദീകരിക്കുന്നു. സാധാരണ സാഹചര്യത്തിൽ സാധ്യമാവാത്ത ഡ്രൈവിങ് തന്ത്രങ്ങളൊന്നും ഈ പരീക്ഷണഓട്ടത്തിൽ സ്വീകരിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. 

English Summary: Toyota Hydrogen Fuel Car Mirai Breaks World Distance Record

Show comments