ബജറ്റിൽ 15 കോടി; പെട്രോൾ ‘ഷോക്ക്’ കുറയും ഹരിതഗതാഗതം ഉണരും
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ സബ്സിഡിക്കായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കോവിഡ് തുടങ്ങിയപ്പോൾ മുതൽ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ‘ഹോം ഡെലിവറി’ സംസ്ഥാനത്തു വ്യാപകമാണ്. ആ രംഗം ഏതാണ്ടു പൂർണമായും യുവാക്കൾക്കു തൊഴിൽ നൽകുന്നതുമാണ്. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും സജീവമായിനിൽക്കുന്ന അവശ്യ സേവനമായ പത്ര വിതരണവും ആയിരങ്ങളുടെ ഉപജീവനമാർഗമായ മത്സ്യവിതരണവുമടക്കമുള്ള ഡെലിവറി ജോലിമേഖലകളിൽ പുതിയ പദ്ധതി വലിയ ആശ്വാസമേകും. സേവനദാതാക്കളെന്ന നിലയിൽ ‘മുൻഗണനാ’ വായ്പയായി ബാങ്കുകൾക്ക് ഇതു കണക്കാക്കാനുമാകും.
ഇന്ധനച്ചെലവിൽ വൻ ലാഭം
ഇപ്പോഴത്തെ നിലയിൽ ഒരു കിലോമീറ്റർ ഓടാൻ ഇരുചക്ര വാഹനത്തിന് 2 രൂപയുടെ പെട്രോൾ വേണ്ടിവരുമ്പോൾ, വൈദ്യുത സ്കൂട്ടറിനു വേണ്ടത് 10–15 പൈസയുടെ വൈദ്യുതിയാണ്. ഒരു യൂണിറ്റ് വൈദ്യുതിയിൽ 60–70 കിലോമീറ്റർ ഓടും.
ദിവസം 100 രൂപയുടെ പെട്രോളടിക്കുന്നയാൾ വർഷം 36,500 രൂപ ആ ഇനത്തിൽ ചെലവിടുമ്പോൾ, വൈദ്യുത സ്കൂട്ടറുടമയ്ക്ക് അത്രയും കിലോമീറ്റർ ഓടാൻ ദിവസം പരമാവധി 7 രൂപയുടെ വൈദ്യുതി മതി. വർഷം 2555 രൂപ. യന്ത്രഭാഗങ്ങൾ കുറവായതിനാൽ വൈദ്യുത സ്കൂട്ടറിന് അറ്റകുറ്റപ്പണിയും വളരെ കുറവ്. ഇങ്ങനെ കണക്കാക്കുമ്പോൾ, ഏതാണ്ട് മൂന്നോ മൂന്നരയോ വർഷം കൊണ്ട് വൈദ്യുത സ്കൂട്ടറുടമ ഉണ്ടാക്കുന്ന ലാഭം വാഹനവിലയ്ക്കു തുല്യമാകും!
ഓട്ടോറിക്ഷകളുടെ കാര്യത്തിൽ, പെട്രോൾ– ഡീസൽ– സിഎൻജി ഓട്ടോകളെക്കാൾ ലാഭകരമാണ് വൈദ്യുത ഓട്ടോകളെന്ന് ഗവേഷണ ഏജൻസി ഐസിആർഎ പറയുന്നു. 2025 ആകുന്നതോടെ മൊത്തം ത്രീവീലർ വിൽപനയുടെ 30% ഇലക്ട്രിക് ആകുമെന്ന് അവർ കണക്കാക്കുന്നു. ടൂവീലറിൽ ഇത് 8–10% ആയിരിക്കും.
പ്രത്യേക ചാർജിങ് പോയിന്റില്ലാതെ, വീട്ടിലെ സാധാരണ പ്ലഗ് പോയിന്റുകളിൽ ചാർജ് ചെയ്യാമെന്നതും സാധാരണ ഇലക്ട്രിക് 2–3 വീലറുകളുടെ ആകർഷണം. മിക്ക മോഡലുകളിലും ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാമെന്ന സൗകര്യവുമുണ്ട്.
വായ്പയില്ല; വിൽപന കുറവ്
വൈദ്യുത ഇരുചക്രവാഹനങ്ങൾക്കു വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാട്ടുന്നതാണ് വിൽപനയെ കാര്യമായി ബാധിക്കുന്നത്. സംസ്ഥാനത്ത് വർഷം ശരാശരി 5000–6000 ഇ–സ്കൂട്ടറുകളേ വിൽക്കുന്നുള്ളൂ. അതിൽ 90–95 ശതമാനവും ചെറിയ സ്പീഡിൽ ഓടുന്ന, റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുമൊന്നും വേണ്ടാത്ത മോഡലുകളാണ്. പെട്രോൾ സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾക്ക് കേന്ദ്ര സർക്കാരിന്റെ സബ്സിഡി ഉണ്ടെങ്കിലും ഒരു ലക്ഷം രൂപയാണ് ശരാശരി ഓൺ–റോഡ് വില. വായ്പയില്ലാതെ ഇതു വാങ്ങാൻ ആളു കുറവ്.
മൂന്നോ നാലോ വർഷം മാത്രം ‘ആയുസ്സുള്ള’ കുറെ ‘ചൈനീസ്’ മോഡലുകൾ ആദ്യം രംഗത്തെത്തിയതാണ് ബാങ്കുകളെ അകറ്റിയ ഒരു കാര്യം. വായ്പ തിരിച്ചടവുകാലം തീരുംമുൻപേ ‘ജാമ്യവസ്തു’ ഇല്ലാതാകുന്ന സാഹചര്യത്തിൽ വായ്പ എളുപ്പമായിരുന്നില്ലെന്നും എന്നാൽ വിശ്വാസ്യതയുള്ള ബ്രാൻഡുകളും ഗുണനിലവാരമുള്ള വാഹനങ്ങളും വന്നതോടെ സ്ഥിതി മാറുന്നുണ്ടെന്നും ആധുനിക ഇലക്്രടിക് സ്കൂട്ടർ നിർമാതാക്കളായ ഏയ്ഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫിസർ റവ്നീത് ഫൊക്കേല ‘മനോരമ’യോടു പറഞ്ഞു.
പൊതുമേഖലയിൽ അടക്കമുള്ള വാണിജ്യബാങ്കുകൾക്ക് ഈ വായ്പാരംഗത്തു സാന്നിധ്യം നാമമാത്രമാണ്. ബാങ്കിതര ധനസ്ഥാപനങ്ങളും ഏതാനും സഹകരണ സ്ഥാപനങ്ങളുമേ കാര്യമായി വായ്പ നൽകുന്നുള്ളൂ. അത് നിലവിൽ മറ്റു വാഹനവായ്പകളിൽനിന്ന് രണ്ടോ മൂന്നോ ശതമാനം ഉയർന്ന പലിശനിരക്കിലാണ്.
പുതിയ പദ്ധതി എങ്ങനെ പ്രയോജനപ്പെടും
കേരള സർക്കാർ നീക്കിവച്ചിരിക്കുന്ന 15 കോടി രൂപ, 200 കോടിയുടെ വായ്പയുടെ 7.5% വരും. അതായത് ബാങ്ക് 10% പലിശയ്ക്കാണു വായ്പ കൊടുക്കുന്നതെങ്കിലും ഉപയോക്താവ് 2.5% വഹിച്ചാൽമതിയാകും. ബാക്കി 7.5% സർക്കാർ സഹായം.
ഇങ്ങനെ സർക്കാർ സബ്സിഡി വരുമ്പോൾ വാണിജ്യ ബാങ്കുകൾക്ക് ഈ വായ്പ നൽകാനുള്ള വിമുഖത മാറുമെന്നു പ്രതീക്ഷിക്കാം. കേരള ബാങ്കിനും ഇടപെടാനാകും. സ്വയം സഹായ സംഘങ്ങൾ പോലെയോ മറ്റോ സംഘടിത മേഖലയുടെ സ്വഭാവം കൊണ്ടുവരുന്നത് തിരിച്ചടവു സംബന്ധിച്ച് ബാങ്കുകൾക്കു കൂടുതൽ വിശ്വാസ്യതയുണ്ടാക്കും. ഗ്രൂപ്പ് വായ്പയായി നൽകാനാണു സർക്കാരിന്റെയും ശ്രമം. സേവദാതാക്കൾ എന്ന നിലയിൽ വായ്പ നേടുന്നതിന് ഉപയോക്താവ് ഉദ്യം റജിസ്ട്രേഷൻ എടുക്കുന്നത് ഉപകാരമാകുമെന്ന് ബാങ്കിങ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതു വളരെ ലളിതമായും സൗജന്യമായും ഓൺലൈൻ ആയി ചെയ്യാവുന്നതാണ്. (udyamregistration.gov.in)
തൊഴിൽ രംഗത്ത് ധാരാളമായി ഇ–വാഹനങ്ങൾ വരുന്നതോടെ, വ്യക്തിഗത ഉപയോഗത്തിനായുള്ള വിൽപനയും കൂടും. വിപണി ഉണരുമ്പോൾ കൂടുതൽ മോഡലുകളുമായി പ്രമുഖ കമ്പനികൾ എത്തുകയും ചെയ്യും.
English Summary: Kerala Budget 2021, Electric Vehicle Policy