97 ലക്ഷത്തിന്റെ പുതിയ ടെസ്ലയ്ക്ക് തീപിടിച്ചു, ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പുതിയ ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് തീ പിടിച്ചു ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. കാലിഫോര്‍ണിയയിലാണ് സംഭവം. 129900 ഡോളർ വില വരുന്ന (ഏകദേശം 97 ലക്ഷം രൂപയുടെ) ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ് ലോങ് റേഞ്ചാണ് അപകടത്തിൽ പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് വാഹനം ഉടമ

പുതിയ ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് തീ പിടിച്ചു ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. കാലിഫോര്‍ണിയയിലാണ് സംഭവം. 129900 ഡോളർ വില വരുന്ന (ഏകദേശം 97 ലക്ഷം രൂപയുടെ) ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ് ലോങ് റേഞ്ചാണ് അപകടത്തിൽ പെട്ടത്.
ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് വാഹനം ഉടമ നിർത്തിയത്. ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നീട് ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നുവെന്ന് കാർ ഉടമ പറഞ്ഞു. അൽപംകൂടി വൈകിയിരുന്നെങ്കിൽ തീയിൽ പെട്ടേനെയെന്നും ഭാഗ്യകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഉടമ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗമുള്ള കാറാണ് ടെസ്‌ല മോഡൽ എസ് പ്ലെയ്ഡ് എന്നാണ് വാഹനം പുറത്തിറക്കികൊണ്ട് ഇലോൺ മസ്ക് പറഞ്ഞത്. വൈദ്യുതി ഇന്ധനമാക്കിയ കാറുകളുടെ പല പരിമിതികളേയും ഇല്ലാതാക്കുന്ന പ്രകടനമാണ് മോഡല്‍ എസ് പ്ലെയിഡിന്റേത്. വേഗമാണ് മോഡല്‍ എസ് പ്ലെയിഡിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. പൂജ്യത്തില്‍ നിന്നു 60 മൈല്‍(96 കിലോമീറ്റര്‍) വേഗത്തിലേക്കെത്താന്‍ വെറും 1.99 സെക്കന്റു മതി ഈ കാറിന്. മണിക്കൂറില്‍ 200 മൈല്‍ അഥവാ 321 കിലോമീറ്ററാണ് പരമാവധി വേഗത. ഇത്രയും വേഗത്തില്‍ പറക്കുമ്പോഴും പരമാവധി 627 കിലോമീറ്റര്‍ വരെ മൈലേജും ഒറ്റ ചാര്‍ജില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
English Summary: Tesla Model S Plaid Caught Fire