വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ: VA
ന്യൂഡൽഹി ∙ രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ്

ന്യൂഡൽഹി ∙ രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി മോട്ടർ വാഹന നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക.
റജിസ്ട്രേഷൻ നമ്പറിൽ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപ. 10 വർഷം കാലാവധി. പുനർ റജിസ്ട്രേഷന് 5000 രൂപ. പ്രദർശന, ഗവേഷണ ആവശ്യങ്ങൾക്കും കാർ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും മാത്രമേ വിന്റേജ് വാഹനങ്ങൾ ഓടിക്കാവൂ.
English Summary: Draft rules for vintage vehicles moot special Rregistration