ഡോർ ഹാൻഡിൽ ഇല്ല, ഉടമയെത്തിരിച്ചറിഞ്ഞ് വാതിൽ തുറക്കും: ഹൈടെക്കാണ് ടെസ്‌ല സൈബർട്രക്ക്
വൈദ്യുത ട്രക്കായ സൈബർട്രക്ക് എത്തുക പരമ്പരാഗത ശൈലിയിലുള്ള വാതിൽ പിടികൾ ഇല്ലാതെയാവുമെന്നു നിർമാതാക്കളായ ടെസ്‌ല. പകരം വാഹന ഉടമയെ തിരിച്ചറിഞ്ഞാവും സൈബർട്രക്കിന്റെ വാതിലുകൾ തുറക്കുകയെന്നായിരുന്നു ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഇലോൺ മസ്കിന്റെ ട്വീറ്റ്. പുത്തൻ അവതരണങ്ങളുടെ വെള്ളിവെളിച്ചത്തിൽ

വൈദ്യുത ട്രക്കായ സൈബർട്രക്ക് എത്തുക പരമ്പരാഗത ശൈലിയിലുള്ള വാതിൽ പിടികൾ ഇല്ലാതെയാവുമെന്നു നിർമാതാക്കളായ ടെസ്‌ല. പകരം വാഹന ഉടമയെ തിരിച്ചറിഞ്ഞാവും സൈബർട്രക്കിന്റെ വാതിലുകൾ തുറക്കുകയെന്നായിരുന്നു ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഇലോൺ മസ്കിന്റെ ട്വീറ്റ്.
പുത്തൻ അവതരണങ്ങളുടെ വെള്ളിവെളിച്ചത്തിൽ തുടരുന്ന വൈദ്യുത പിക് അപ് വിഭാഗത്തിൽ തരംഗമാവാൻ സൈബർട്രക്കിനു സാധിക്കുമെന്ന പ്രതീക്ഷ സജീവമായി തുടരുന്നതിനിടെയാണ് മസ്കിന്റെ ഈ വെളിപ്പെടുത്തൽ. 2019 നവംബറിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സൈബർട്രക്കിന്റെ നിർമാണം ടെക്സസിലെ ഗിഗാഫാക്ടറിയിലാവും.
സ്പോർട്സ് കാറിനോടു കിട പിടിക്കുന്ന പ്രകടനക്ഷമതയ്ക്കൊപ്പം ഏതു പ്രതലവും കീഴടക്കി മുന്നേറാൻ പിക് അപ്പുകൾക്കുള്ള കഴിവും സൈബർട്രക്കിൽ മസ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉപയോക്താക്കളുടെ സുഖസൗകര്യത്തിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യയും സൈബർട്രക്കിലുണ്ടാവുമെന്നാണു ടെസ്‌ലയുടെ ഉറപ്പ്.
രണ്ടു വർഷം മുമ്പ് പ്രദർശിപ്പിച്ച മാതൃകയോടു സാമ്യമുള്ള രൂപകൽപനയിൽ തന്നെയാവും സൈബർട്രക്കിന്റെ വരവെന്നും മസ്ക് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം വാഹനത്തിനു വാതിൽ പിടികൾ ഉണ്ടാവില്ലെന്നും വെളിപ്പെടുത്തുന്നു. നേരത്തെ പ്രദർശിപ്പിച്ച വാഹനം പോലെ തന്നെയാണ് യഥാർഥ സൈബർട്രക്കിന്റെ രൂപം. കൂടുതൽ മെച്ചപ്പെടുത്താനായി നടപ്പാക്കിയ ചില്ലറ പരിഷ്കാരങ്ങൾ മാത്രമാണു മാറ്റം. വാതിലുകൾക്കു പിടിയുണ്ടാവില്ല, പകരം നിങ്ങളെ തിരിച്ചറിഞ്ഞാവും വാതിലുകൾ തുറക്കുകയെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചു. നാലു വീലുകളും സ്വതന്ത്രമായി സ്റ്റീയർ ചെയ്യാമെന്നതിനാൽ വാഹനം അനായാസം കൈകാര്യം ചെയ്യാം; എളുപ്പത്തിൽ തിരിക്കുകയുമാവാമെന്നു മസ്ക് വിശദീകരിച്ചു.
ആദ്യ കാഴ്ചയിൽ സൈബർട്രക്കിന്റെ രൂപകൽപ്പനയ്ക്കു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്; ചിലർ രൂപകൽപ്പനയിലെ ഈ പുതുഭാഷ്യത്തെ അഭിനന്ദിച്ചപ്പോൾ മറ്റു പലരും ‘സൈബർട്രക്കി’നെ വിലക്ഷണമെന്നാണു വിമർശിച്ചത്. എങ്കിലും വിപണിയിൽ ‘സൈബർട്രക്കി’ന്റെ വിജയം ഏറെക്കുറെ സുനിശ്ചിതമാണ്; ഒറ്റ ചാർജിൽ നാനൂറിലേറെ കിലോമീറ്റർ ഓടാനും വെറും 6.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനുമൊക്കെയുള്ള പ്രാപ്തിയാണ് ഈ ശുഭാപ്തിവിശ്വാസത്തിനു പിന്നിൽ.
മുമ്പ് നിശ്ചയിച്ചതിലും ഏറെ വൈകിയാണു ‘സൈബർട്രക്ക്’ വികസനപദ്ധതി പുരോഗമിക്കുന്നത്. എന്നു വിൽപ്പനയ്ക്കെത്തുമെന്ന് ഇനിയും ഉറപ്പില്ലെങ്കിലും രണ്ടു ലക്ഷത്തിലേറെ ഓർഡറുകളും സൈബർട്രക്ക് ഇതിനോടകം വാരിക്കൂട്ടിയിട്ടുണ്ട്.
English Summary: Tesla Cybertruck will have no door handles