താരതമ്യേന വില കുറഞ്ഞ വൈദ്യുത മോട്ടോർ സൈക്കിൾ അവതരിപ്പിക്കുമെന്നു രത്തൻ ഇന്ത്യയുടെ പിന്തുണയുള്ള വൈദ്യുത വാഹന നിർമാതാക്കളായ റിവോൾട്ട് മോട്ടോഴ്സ്. പുതിയ ഇ ബൈക്കായ ആർ വി വൺ അടുത്ത വർഷം ആദ്യത്തോടെ ഉൽപാദനസജ്ജമാവുമെന്നും രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് പ്രായോജകയായ അഞ്ജലി രത്തൻ വെളിപ്പെടുത്തി. നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരതമ്യേന വില കുറഞ്ഞ വൈദ്യുത മോട്ടോർ സൈക്കിൾ അവതരിപ്പിക്കുമെന്നു രത്തൻ ഇന്ത്യയുടെ പിന്തുണയുള്ള വൈദ്യുത വാഹന നിർമാതാക്കളായ റിവോൾട്ട് മോട്ടോഴ്സ്. പുതിയ ഇ ബൈക്കായ ആർ വി വൺ അടുത്ത വർഷം ആദ്യത്തോടെ ഉൽപാദനസജ്ജമാവുമെന്നും രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് പ്രായോജകയായ അഞ്ജലി രത്തൻ വെളിപ്പെടുത്തി. നിലവിൽ രണ്ടു വൈദ്യുത ബൈക്കുകളാണു ഗുരുഗ്രാം ആസ്ഥാനമായ റിവോൾട്ട് മോട്ടോഴ്സിന്റെ മോഡൽ ശ്രേണിയിലുള്ളത്: ആർ വി 400, ആർ വി 300. അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന രത്തൻ ഇന്ത്യ ഇൻഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോൾട്ട് മോട്ടോഴ്സിൽ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.

അധികം വൈകാതെ ആർ വി 300 ഇ ബൈക്ക് ഉൽപാദനം അവസാനിപ്പിക്കുമെന്നും പകരം പുതിയ മോഡലായ ആർ വി വൺ അവതരിപ്പിക്കുമെന്നും അഞ്ജലി രത്തൻ അറിയിച്ചു. പൂർണമായും പുതിയ മോഡലായ ആർ വി വണ്ണിനു താരതമ്യേന വിലയും കുറവായിരിക്കുമെന്ന് അവർ വ്യക്തമാക്കി. മുഴുവൻ ഘടകങ്ങളും ഇന്ത്യയിൽ നിന്നു സമാഹരിച്ച ആർ വി വണ്ണിന്റെ ഉൽപാദനം അടുത്ത വർഷം ആദ്യം ആരംഭിക്കാനാവുമെന്നാണു റിവോൾട്ട് മോട്ടോഴ്സിന്റെ പ്രതീക്ഷ. ഈ ഡിസംബറോടെ കമ്പനിയുടെ വൈദ്യുത ബൈക്കുകൾ പൂർണമായും ഇന്ത്യൻ നിർമിതമാക്കാനാണു റിവോൾട്ട് ലക്ഷ്യമിട്ടിരിക്കുന്നത്; നിലവിൽ ചൈനയിൽ നിന്ന് യന്ത്രഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇത് വൈകാതെ അവസാനിപ്പിക്കാനാണു പദ്ധതി. ഹരിയാനയിലെ മനേസാറിലാണു കമ്പനിയുടെ നിർമാണശാല പ്രവർത്തിക്കുന്നത്. 

ADVERTISEMENT

ലോക വിപണികൾ വൈദ്യുത വാഹന സാങ്കേതികവിദ്യയിലേക്കു നീങ്ങുമ്പോഴും ഇന്ത്യയിലെ ഇരുചക്രവാഹന നിർമാതാക്കൾ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിൽ കുടുങ്ങിക്കിടപ്പാണെന്ന് അഞ്ജലി രത്തൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ത്യൻ ഇരുചക്രവാഹന വിപണിയെ പുതിയ സാങ്കേതികവിദ്യ മാറ്റിമറിക്കുമെന്നും അവർ പ്രത്യാശിച്ചു. പ്രമുഖ കൺസൽറ്റൻസി സ്ഥാപനമായ മക്കിൻസിയുടെ റിപ്പോർട്ട് പ്രകാരം 2025ൽ ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയുടെ മൂല്യം 50,000 കോടി രൂപയിലെത്തും; ഇ സ്കൂട്ടറുകളുടെയും ഇ ബൈക്കുകളുടെയും വാർഷിക വിൽപ്പന 50 ലക്ഷം യൂണിറ്റായി ഉയരുമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. 

കേന്ദ്ര–സംസ്ഥാന സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെ ഫലമായി ഇ ബൈക്കുകൾ സ്വന്തമാക്കാനുള്ള ചെലവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും രത്തൻ അഭിപ്രായപ്പെട്ടു. സാധാരണ ബൈക്കുകൾക്ക് ചരക്ക്, സേവന നികുതി(ജി എസ് ടി) 28% ആണെങ്കിൽ  ഇ ബൈക്കുകളുടെ ജി എസ് ടി അഞ്ചു ശതമാനമാണ്. കൂടാതെ വൈദ്യുത വാഹനം പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ടു പദ്ധതിയുടെ ഭാഗമായി ഇ ബൈക്കുകൾക്ക് 28,000 രൂപ സബ്സിഡിയും ലഭ്യമാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ മോട്ടോർ സൈക്കിളുകളിലും വൈദ്യുത വാഹന വിഭാഗത്തിലെ വിൽപന മെച്ചപ്പെടാൻ സാധ്യതയേറെയാണെന്നും അവർ കണക്കുകൂട്ടുന്നു.

ADVERTISEMENT

English Summary: Revolt RV1 electric bike to be launched next year; will replace RV300