എന്തൊരു ഭംഗി, എംജിയുടെ ഈ എസ്യുവി എത്തിയാൽ കളം മുറുകും
ആരും കൊതിക്കുന്ന രൂപഭംഗിയിൽ എംജിയുടെ മിഡ് സൈസ് എസ്‍യുവി വൺ എത്തുന്നു. മികച്ച സ്റ്റൈലും നൂതന സാങ്കേതിക വിദ്യയുമായി സിഗ്‌മ ആർക്കിടെക്ചറിലാണ് പുതിയ എസ്‌യുവി വികസിപ്പിച്ചത്. വാഹനത്തിന്റെ വലുപ്പത്തിന്റെ 30 ശതമാനം മാത്രം മെക്കാനിക്കൽ പാർട്സുകൾക്ക് നൽകി 70 ശതമാനം സ്ഥല സൗകര്യം നൽകുന്ന ഡിസൈന്‍

ആരും കൊതിക്കുന്ന രൂപഭംഗിയിൽ എംജിയുടെ മിഡ് സൈസ് എസ്‍യുവി വൺ എത്തുന്നു. മികച്ച സ്റ്റൈലും നൂതന സാങ്കേതിക വിദ്യയുമായി സിഗ്‌മ ആർക്കിടെക്ചറിലാണ് പുതിയ എസ്‌യുവി വികസിപ്പിച്ചത്.
മെക്കാനിക്കൽ പാർട്സുകൾക്കു വേണ്ടി എടുക്കുന്ന ഇടം കുറച്ച് 70 ശതമാനവും ഇന്റീരിയർ സ്പെയ്സ് എഫിഷൻസിക്ക് നൽകുന്ന ഡിസൈന്‍ ആർക്കിടെക്ച്ചറാണ് വാഹനത്തിന്. ഇത് വാഹനത്തിന്റെ മനോഹാരിതയും സ്ഥലസൗകര്യവും യാത്രാസുഖവും വർദ്ധിപ്പിക്കുന്നുമെന്ന് എംജി പറയുന്നു.
അതിനൂതനവും കരുത്തുകൂടിയതുമായി ചിപ്പ് വാഹനത്തിന് കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങൾ നൽകും. യൂറോപ്യൻ സ്പോർട്ടി മുഖമുള്ള വാഹനത്തിന്റെ സ്റ്റൈൽ മികച്ചതാണ്. മനോഹരമായ ത്രീഡി ഗ്രില്ലുകളും ത്രീ ഡയമൻഷണൽ ഇഫക്റ്റുള്ള ഹെഡ്‌ലാംപുമാണ് എസ്‍യുവിക്കുള്ളത്.
നീളം കൂടിയ ബോണറ്റും വലിയ വീൽആർച്ചുകളും മസ്കുലറായ ബോഡിലൈനുകളുമുണ്ട് കാറിന്. ഇന്റീരിയറിന്റെയോ എൻജിന്റെയോ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തിവിട്ടിട്ടില്ല.സിഗ്‌മ ആർക്കിടെക്ച്ചറിൽ എസ്‍യുവികളും കാറുകളും ഹാച്ച്ബാക്കുകളും ഓഫ് റോഡറുകളും അടക്കം കൂടുതൽ വാഹനങ്ങള്‍ പുറത്തിറിക്കാമെന്നാണ് എംജി പറയുന്നത്.
ബബിൾ ഓറഞ്ച്, വൈൽഡർനെസ് ഗ്രീൻ എന്ന നിറങ്ങളിലുള്ള വണ്ണിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ എസ്‍യുവിയുടെ ഇന്ത്യൻ പുറത്തിറക്കൽ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
സിഎസ് ഇലക്ട്രിക്കിന്റെ പെട്രോൾ പതിപ്പ് ആസ്റ്ററാണ് അടുത്തതായി ഇന്ത്യൻ വിപണിയിലെത്തുന്ന എംജിയുടെ വാഹനം.യൂറോപ്യൻ വിപണിയെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന വാഹനം അതിന് ശേഷം ഇന്ത്യൻ വിപണിയിലും എത്തിയേക്കാം.
English Summary: MG One SUV Unvelied