എംജി ഗ്ലോസ്റ്ററിന്റെ ഉയർന്ന വകഭേദത്തിലും 7 സീറ്റ് മോഡൽ, വില 37.28 ലക്ഷം രൂപ
പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റിന്റെ ഉയർന്ന വകഭേദത്തിൽ 7 സീറ്റ് മോഡലുമായി എംജി. ഉയർന്ന വകഭേദം സാവിയിലാണ് ഏഴു സീറ്റ് വകഭേദം പുറത്തിറക്കിയത്. 37.28 ലക്ഷം രൂപയാണ് സാവി 7 സീറ്ററിന്റെ എക്സ്‌ഷോറൂം വില. നേരത്തെ സൂപ്പറിലും ഷാർപ്പിലുമായിരുന്നു 7 സീറ്റ് ലേഔറ്റ് ഉണ്ടായിരുന്നത്. സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ

പ്രീമിയം എസ്‌യുവി ഗ്ലോസ്റ്റിന്റെ ഉയർന്ന വകഭേദത്തിൽ 7 സീറ്റ് മോഡലുമായി എംജി. ഉയർന്ന വകഭേദം സാവിയിലാണ് ഏഴു സീറ്റ് വകഭേദം പുറത്തിറക്കിയത്. 37.28 ലക്ഷം രൂപയാണ് സാവി 7 സീറ്ററിന്റെ എക്സ്‌ഷോറൂം വില. നേരത്തെ സൂപ്പറിലും ഷാർപ്പിലുമായിരുന്നു 7 സീറ്റ് ലേഔറ്റ് ഉണ്ടായിരുന്നത്.
സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ ലെവൽ വൺ മികവുമായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ പ്രീമിയം എസ്‌യുവിയെന്ന് എംജി മോട്ടോർ വിശേഷിപ്പിക്കുന്ന ‘ഗ്ലോസ്റ്ററി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, ഇരട്ട ടർബോ ഡീസൽ എൻജിനാണ്. ലതർ സീറ്റ്, ആൻഡ്രോയ്ഡ് ഓട്ടോ - ആപ്പിൾ കാർ പ്ലേ കംപാറ്റിബിലിറ്റിയോടെ 12.3 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 12 സ്പീക്കർ, 64 വർണ സാധ്യത തുടങ്ങിയവയെല്ലാമായാണു ‘ഗ്ലോസ്റ്ററി’ന്റെ വരവ്.
ആഡംബര സമൃദ്ധമായ അകത്തളവും മികച്ച ഓഫ് റോഡിങ് ക്ഷമതയുമാണ് 5,005 എംഎം നീളവും 1,932 എംഎം വീതിയും 1,875 എംഎം ഉയരവും 2,950 എംഎം വീൽ ബേസുമൊക്കെയുള്ള ‘ഗ്ലോസ്റ്ററി’ന്റെ പ്രധാന സവിശേഷതയായി നിർമാതാക്കൾ അവതരിപ്പിക്കുന്നത്.
English Summary: MG Gloster 7 Seat Variant