വില 5 കോടി, ഭീമ ഉടമയുടെ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ്; വിഡിയോ കാണാം
കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സാണ് ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദന്‍ സ്വന്തമാക്കിയത്. രാജ്യത്തെ നാലാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും ഡിബിഎക്സാണിത്. 2020 ലാണ് ആസ്റ്റൺ മാർട്ടിന്റെ ആദ്യ എസ്‌യുവി വിപണിയിലെത്തുന്നത്. 2020 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഡിബിഎക്സിനെ ആദ്യമായി

കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സാണ് ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദന്‍ സ്വന്തമാക്കിയത്. രാജ്യത്തെ നാലാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും ഡിബിഎക്സാണിത്. 2020 ലാണ് ആസ്റ്റൺ മാർട്ടിന്റെ ആദ്യ എസ്‌യുവി വിപണിയിലെത്തുന്നത്.
2020 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഡിബിഎക്സിനെ ആദ്യമായി സ്വന്തമാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയാണ്. ഡോ. ബി. ഗോവിന്ദന്‍ സ്വന്തമാക്കിയ എസ്‌യുവിക്ക് 5 കോടിയിലേറെ രൂപ വില വരും.
3982 സിസി പെട്രോൾ എൻജിനുള്ള വാഹനത്തിന് 542 എച്ച്പി കരുത്തുണ്ട്. 9–സ്പീഡ് ഓട്ടമാറ്റിക് കാറിൽ സാധാരണ വേഗം മുതൽ അഡ്വഞ്ചർ സ്പോർട്സ് കാർ വേഗം വരെ ഏതും ക്രമീകരിക്കാം. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത്തിലെത്താൻ 4.5 സെക്കൻഡ് മതി. ഭാരം കുറഞ്ഞതും അതേസമയം ദൃഢവുമായ അലുമിനിയം ബോഡിയാണ്. ഓട്ടോ എമർജൻസി ബ്രേക്കിങ് സംവിധാനം ഉൾപ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. മുന്നിൽ പോകുന്ന വാഹനത്തിന്റെ വേഗമനുസരിച്ച് കാറിന്റെ വേഗം സ്വയം ക്രമീകരിക്കും.
ബ്രിട്ടനിലെ ഫാക്ടറിയിൽ എൻജിനീയർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമിക്കുന്നതാണ് ഓരോ കാറും. കേരളത്തിലെത്തിയ കാറിന്റെ നിർമാണ മേൽനോട്ടച്ചുമതല വഹിച്ചത് നഥാൻ ജെൻകിൻസ് എന്ന എൻജിനീയറാണെന്നു കാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ ആവശ്യമനുസരിച്ച് സൗകര്യങ്ങൾ ക്രമീകരിക്കുമ്പോൾ വിലയിൽ വ്യത്യാസം വരും. റോൾസ് റോയ്സ്, ബെന്റ്ലി, പോർഷെ ഉൾപ്പെടെ ലോകത്തെ എണ്ണപ്പെട്ട ആഡംബര കാറുകളെല്ലാം ഡോ. ബി.ഗോവിന്ദനു സ്വന്തമായുണ്ട്.
ചിത്രങ്ങൾ, വിഡിയോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
English Summary: Bhima Govindan Aston Martin DBX Video