ബിഎംഡബ്ല്യു പെർഫോമൻസ് കാർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം ശിഖർ ധവാൻ. ബിഎം‍ഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കാറുകളിലൊന്നായ എം8 കൂപ്പെയാണ് ശിഖർ ധവാൻ സ്വന്തമാക്കിയത്. ഏകദേശം 2.18 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. വലിയ കിഡ്‌നി ഗ്രില്‍, മനോഹരമായ ഹെഡ‌്‌ലാംപുകൾ, വലിയ എയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു പെർഫോമൻസ് കാർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം ശിഖർ ധവാൻ. ബിഎം‍ഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കാറുകളിലൊന്നായ എം8 കൂപ്പെയാണ് ശിഖർ ധവാൻ സ്വന്തമാക്കിയത്. ഏകദേശം 2.18 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

വലിയ കിഡ്‌നി ഗ്രില്‍, മനോഹരമായ ഹെഡ‌്‌ലാംപുകൾ, വലിയ എയര്‍ ഇന്‍ടേക്കുകള്‍ ‌‌‌തുടങ്ങി സ്പോർട്ടി ലുക്ക് തോന്നിക്കുന്ന പുറംഭാഗമാണ് വാഹനത്തിൽ. കൂപ്പെയുടെ ഭംഗി വേണ്ടുവോളമുള്ള പിൻഭാഗത്തിന് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സ്പോർട്ടി ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയുണ്ട്.

ADVERTISEMENT

ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ ഇന്റീരിയറുകളിലൊന്നാണ് എം8 ന്. പനോരമിക് സൺറൂഫ്, ഡ്രൈവർ ഫോക്കസ്ഡ് കോക്പിറ്റ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് കൂപ്പെ മോഡലിൽ. സ്പോർട്ടി ഫീലുള്ള ഇന്റീരിയറും മികച്ച യാത്രസുഖം നൽകുന്ന സീറ്റുകളും എം8ലുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ കൂടുതല്‍ ആഡംബരമാക്കുന്നു.

4.4 ലീറ്റർ ഇരട്ട ടർബോ ചാർജ്ഡ് വി8 എൻജിനാണ് എം8 മോഡലിൽ. 600 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുള്ള ഈ കരുത്തന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 3.3 സെക്കൻ‌ഡിൽ കൈവരിക്കും.

ADVERTISEMENT

English Summary: Cricketer Shikhar Dhawan Brings Home A Brand-New BMW M8 Coupe