രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു എൽ എം എല്ലിന്റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിൽ ശ്രദ്ധേയരായിരുന്ന എൽഎംഎൽ (പഴയ ലോഹ്യ മെഷീൻസ് ലിമിറ്റഡ്) ഇരുചക്രവാഹന വിപണിയിൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കാൺപൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു എൽ എം എല്ലിന്റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിൽ ശ്രദ്ധേയരായിരുന്ന  എൽഎംഎൽ (പഴയ ലോഹ്യ മെഷീൻസ് ലിമിറ്റഡ്) ഇരുചക്രവാഹന വിപണിയിൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കാൺപൂർ ആസ്ഥാനമായ ഇരുചക്രവാഹന നിർമാതാക്കൾ പക്ഷേ ഇക്കുറി ഭാഗ്യം പരീക്ഷിക്കുക വൈദ്യുത വാഹന(ഇ വി) വിപണിയിലാണ്. ‘എസ് വൺ’, ‘എസ് വൺ പ്രോ’ തുടങ്ങിയ ഇ സ്കൂട്ടറുകളുടെ നിർമാതാക്കളായ ഓല ഇലക്ട്രിക്കിനോടും മറ്റുമാവും ഇത്തവണ എൽ എം എല്ലിന്റെ പോരാട്ടം.

ഇരുചക്രവാഹന വിപണിയിലേക്കുള്ള മടക്കത്തിനുള്ള മുന്നൊരുക്കങ്ങൾ എൽ എം എൽ ആരംഭിച്ചു കഴിഞ്ഞതായാണു സൂചന. വൈദ്യുത വാഹന നിർമാണം തുടങ്ങാൻ ആവശ്യമായ  നിക്ഷേപവും കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാൽ മുതൽമുടക്കിനെക്കുറിച്ചോ ഇ സ്കൂട്ടർ ശ്രേണിയെക്കുറിച്ചോ വിശദീകരണത്തിനൊന്നും എൽ എം എൽ സന്നദ്ധമായിട്ടില്ല.

ADVERTISEMENT

അര നൂറ്റാണ്ടോളം മുമ്പ് 1972ൽ സ്ഥാപിതമായ എൽ എം എൽ സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മോപ്പഡുകൾക്കുമൊപ്പം  സ്പെയർ പാർട്സ്, അക്സസറി വിൽപ്പനയിലും സജീവമായിരുന്നു. 1983 മുതലാണു കമ്പനി ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ വെസ്പയുടെ സാങ്കേതിക സഹകരണത്തോടെയുള്ള സ്കൂട്ടറുകൾ അവതരിപ്പിച്ചത്.  

വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന ഇ സ്കൂട്ടറാവും കമ്പനി അവതരിപ്പിക്കുകയെന്നാണ് എൽ എം എൽ ഇലക്ട്രിക്കിന്റെ നിലപാട്. ഇരുചക്രവാഹന വിഭാഗത്തിൽ നിർണായക മടങ്ങിവരവ് നടത്താൻ സാധിക്കുന്നതിൽ ആവേശമുണ്ടെന്നും എൽ എം എൽ ഇലക്ട്രിക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോഗേഷ് ഭാട്യ വ്യക്തമാക്കുന്നു. നഗരങ്ങളിലെ സഞ്ചാര സാധ്യതകൾക്കു കരുത്തുപകരാൻ പര്യാപ്തമായ സാങ്കേതികവിദ്യയും പുതുമകളുമുള്ള സ്കൂട്ടർ അവതരിപ്പിക്കാനുള്ള തീവ്രശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ADVERTISEMENT

വൻ വിപണന സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്ന ഇന്ത്യൻ വൈദ്യുത ഇരുചക്രവാഹന വിപണിയിൽ നിരവധി സ്റ്റാർട് അപ് കമ്പനികളാണ് സമീപ കാലത്ത് അരങ്ങേറ്റം കുറിച്ചത്. ബജാജ് ഓട്ടോയെ പോലെ പാരമ്പര്യത്തിന്റെ പിൻബലമുള്ള നിർമാതാക്കളും ഈ രംഗത്ത് ഭാഗ്യം പരീക്ഷിക്കാൻ എത്തിയിട്ടുണ്ട്. നഗരമേഖലകളിലെ യുവ ഉപയോക്താക്കളെയാണ് ഈ രംഗത്തെ കമ്പനികൾ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. 

പെട്രോൾ വില കുതിച്ചുയർന്നതോടെ ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും ഗതിവേഗം കൈവരിച്ചിട്ടുണ്ട്. ‘കോവിഡ് 19’ മഹാമാരിയുടെ പശ്ചാത്തലത്തിൽ വ്യക്തിഗത യാത്രാസൗകര്യത്തിന് ആവശ്യക്കാരേറിയതിനൊപ്പം  വിവിധ സംസ്ഥാന സർക്കാരുകൾഇ വികൾക്കു  പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഇളവുകളും ഈ മേഖലയ്ക്കു നേട്ടം സമ്മാനിച്ചിട്ടുണ്ട്. 

ADVERTISEMENT

പ്രീമിയം സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കുമൊപ്പം മികച്ച പ്രകടനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഇ സ്കൂട്ടറുകളാണ് ആഥെർ എനർജിയും റിവോൾട്ടും ഓല ഇലക്ട്രിക്കുമൊക്കെ പുറത്തിറക്കിയിരിക്കുന്നത്. ഇവയോടു മത്സരിക്കാനായി പ്രീമിയം വിഭാഗത്തിൽ തന്നെ ഇടംപിടിക്കുന്ന ഇ സ്കൂട്ടർ അവതരിപ്പിക്കുമെന്നാണ് എൽ എം എല്ലിന്റെയും വാഗ്ദാനം.

English Summary: LML Electric Scooter In The Making