12 മാസം, 75000 ബുക്കിങ്; ഒന്നാം പിറന്നാൾ ആഘോഷമാക്കി ഥാർ
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ആദ്യ പിറന്നാൾ ആഘോഷിച്ച 2021 ഥാർ ഇതിനോടകം വാരിക്കൂട്ടിയത് മുക്കാൽ ലക്ഷത്തിലേറെ ബുക്കിങ്ങെന്ന് നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കടന്നു പോയ വർഷത്തിനിടെ ഥാറിന്റെ രൂപത്തിൽ വരുത്തിയ പരിഷ്കാരങ്ങൾക്കു പുറമെ പെട്രോൾ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമായി;

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ആദ്യ പിറന്നാൾ ആഘോഷിച്ച 2021 ഥാർ ഇതിനോടകം വാരിക്കൂട്ടിയത് മുക്കാൽ ലക്ഷത്തിലേറെ ബുക്കിങ്ങെന്ന് നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കടന്നു പോയ വർഷത്തിനിടെ ഥാറിന്റെ രൂപത്തിൽ വരുത്തിയ പരിഷ്കാരങ്ങൾക്കു പുറമെ പെട്രോൾ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമായി; അകത്തളത്തിലാവട്ടെ കണക്ടിവിറ്റി സൗകര്യങ്ങളും മെച്ചപ്പെട്ടു.
ലഭിച്ച ബുക്കിങ്ങിൽ പാതിയോളം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങൾക്കാണെന്നാണു മഹീന്ദ്രയുടെ കണക്ക്. ബുക്കിങ്ങിൽ നാലിലൊന്നാവട്ടെ പെട്രോൾ മോഡലിനുള്ളതായിരുന്നു. ഇത്തരം അഭിരുചികളുടെ പിൻബലത്തിൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ഫോർവീൽ ഡ്രൈവ് വാഹനമായി മാറാനും രണ്ടാം തലമുറ ‘ഥാറി’നു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു പുത്തൻ ‘ഥാറി’ന്റൈ അരങ്ങേറ്റം; തുടക്കത്തിൽ അടിസ്ഥാന വകഭേദമായ ‘എ എക്സി’ന് 9.80 ലക്ഷം രൂപയും മുന്തിയ പതിപ്പായ ‘എൽ എക്സി’ന് 12.49 ലക്ഷം രൂപയുമായിരുന്നു ഷോറൂം വില. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി ആദ്യ‘ഥാർ’ ലേലം ചെയ്തപ്പോൾ ലഭിച്ചതാവട്ടെ 1.10 കോടി രൂപയായിരുന്നു.
വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ചതോടെ മഹാരാഷ്ട്രയിലെ നാസിക് ശാലയിൽ ‘ഥാർ’ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാൻ മഹീന്ദ്ര നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ‘ഥാറി’ന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2021 ഥാറിനു കരുത്തേകാൻ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള രണ്ട് എൻജിനുകളാണു രംഗത്ത്. 150 ബി എച്ച് പി വരെ കരുത്തും 320 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ ‘എം സ്റ്റാലിയൻ’ ടർബോ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 130 ബി എച്ച് പി വരെ കരുത്തും 300 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.
സോഫ്റ്റ് ടോപ്, ഹാർഡ് ടോപ്, കൺവെർട്ട്ബ്ൾ റൂഫ് സാധ്യതകളോടെ എത്തുന്ന ‘ഥാർ’ ആറു നിറങ്ങളിൽ ലഭ്യമാണ്: റെഡ് റേജ്, മിസ്റ്റിക് കോപ്പർ, ഗാലക്സി ഗ്രേ, നാപ്പൊളി ബ്ലാക്ക്, റോക്കി ബീജ്, അക്വാ മറീൻ.
ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ ഡ്രിസിൽ റസിസ്റ്റന്റ് ഏഴ് ഇഞ്ച് ടച് സ്ക്രീൻ, റൂഫ് മൗണ്ടഡ് സ്പീക്കർ, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനായി 3.5 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ സംവിധാനം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയൊക്ക പുത്തൻ ‘ഥാറി’ലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഹിൽ സ്റ്റാർട് - ഡിസന്റ് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ സഹിതം ഇ എസ് പി തുടങ്ങിയവയും ‘ഥാറി’ലുണ്ട്. പോരെങ്കിൽ എൻ സി എ പി ക്രാഷ്ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിങ്ങും പുതുതലമുറ ‘ഥാർ’ സ്വന്തമാക്കിയിരുന്നു.
English Summary: Mahindra Thar gets 75,000 bookings in year since Launch