ഇത് ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാർ; 40 എണ്ണം മാത്രം, വില 34.60 കോടി രൂപ
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാർ തിരഞ്ഞെടുക്കാനായി പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിൽ ബ്യുഗാറ്റി ബൊലിഡ് ഒന്നാമത്. ആശയമെന്ന നിലയിൽ കഴിഞ്ഞ വർഷമാണു ബ്യുഗാറ്റി ഈ ഹൈപ്പർ കാർ അനാവരണം ചെയ്തത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബ്യുഗാറ്റി

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാർ തിരഞ്ഞെടുക്കാനായി പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിൽ ബ്യുഗാറ്റി ബൊലിഡ് ഒന്നാമത്. ആശയമെന്ന നിലയിൽ കഴിഞ്ഞ വർഷമാണു ബ്യുഗാറ്റി ഈ ഹൈപ്പർ കാർ അനാവരണം ചെയ്തത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബ്യുഗാറ്റി എൻജീനീയർമാരും ഡിസൈനർമാരും ബൊലിഡ് സാക്ഷാത്കരിച്ചത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണു ബൊലിഡിനു കിടയറ്റ പ്രകടനക്ഷമത സമ്മാനിക്കുന്നത്. ജനപ്രിയ മോഡലായ ഷിറോണിന്റെ പ്ലാറ്റ്ഫോം കടമെടുത്താണ് ബൊലിഡിന്റെയും വരവ്.
വാഹനഭാരവും കരുത്തുമായുള്ള അനുപാതത്തെപ്പറ്റി ബ്യുഗാറ്റി സ്ഥാപകൻ ഏറ്റോറി ബ്യുഗാറ്റി പിന്തുടർന്ന സിദ്ധാന്തത്തിൽ നിന്നു പ്രചോദിതമാണു ബൊലിഡ് എന്നും ബ്യുഗാറ്റി സ്പെഷൽ പ്രോജക്ട്സ് വിഭാഗം ഡിസൈൻ മേധാവി നിൽസ് സാഞ്ചോസ് വിശദീകരിക്കുന്നു. രൂപകൽപ്പനയിലെയും ഉദ്ദേശ്യത്തിലെയും പരിശുദ്ധിയിലൂടെ ബ്യുഗാറ്റിയുടെ വിശ്വാസ പ്രമാണത്തിന്റെ അന്തിമ സാക്ഷാത്കാരമാണ് ബൊലിഡ് എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
വരുന്ന മൂന്നു വർഷത്തിനിടെ ഹൈപ്പർ കാറായ ബൊലിഡിന്റെ 40 യൂണിറ്റ് മാത്രം നിർമിച്ചു വിൽക്കാനാണു ബ്യുഗാറ്റിയുടെ പദ്ധതി. 40 ലക്ഷം യൂറോ(ഏകദേശം 34.60 കോടി രൂപ) യാണു കാറിനു വില പ്രതീക്ഷിക്കുന്നത്; ആദ്യ ‘ബൊലിഡ്’ മിക്കവാറും 2024ൽ വിൽപ്പനയ്ക്കു തയാറാവുമെന്നും ബ്യുഗാറ്റി കരുതുന്നു. പാരിസിൽ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിരത്തിലെത്തുന്ന ബൊലിഡിന്റെ സാങ്കേതികവിഭാഗത്തിലും രൂപത്തിലുമൊക്കെ ചില്ലറ വ്യത്യാസങ്ങൾക്കു സാധ്യതയുണ്ടെന്നു ബ്യുഗാറ്റി വ്യക്തമാക്കുന്നു.
English Summary: Bugatti Bolide Receives The Most Beautiful Hypercar Award