െവൽഫയറും ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയുംപോലെ വലിയ വാഹനങ്ങൾ സ്വന്തമായി നിർമിക്കുകയും മാസ് മാർക്കറ്റ് കാറുകൾ മാരുതി സുസുകിയിൽനിന്നു ലഭ്യമാക്കുകയും ചെയ്യുക എന്ന ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) തന്ത്രം വിജയകരമായി മുന്നേറുന്നു. 12 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള കാറുകളുടെ വിപണി അതിവേഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

െവൽഫയറും ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയുംപോലെ വലിയ വാഹനങ്ങൾ സ്വന്തമായി നിർമിക്കുകയും മാസ് മാർക്കറ്റ് കാറുകൾ മാരുതി സുസുകിയിൽനിന്നു ലഭ്യമാക്കുകയും ചെയ്യുക എന്ന ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) തന്ത്രം വിജയകരമായി മുന്നേറുന്നു.

12 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള കാറുകളുടെ വിപണി അതിവേഗം വളരുന്നതിന്റെ നേട്ടം ലഭിക്കാൻ ഈ ബിസിനസ് രീതി ടൊയോട്ടയെ സഹായിച്ചെന്ന് ടികെഎം സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് വങ്കട്ട് കൃഷ്ണൻ പറഞ്ഞു. ഒട്ടേറെ യുവ ഉപയോക്താക്കളെ നേടാൻ ഇതു കമ്പനിയെ സഹായിച്ചു. ടൊയോട്ടയുടെ അതുല്യമായ സർവീസ് പാക്കേജുകളും വാറന്റിയും അനുഭവിക്കാനാകുന്നു എന്നത് പ്രീമിയം ഹാച്ബാക്ക് ഗ്ലാൻസ, കോംപാക്ട് എസ്‌യുവി അർബൻ ക്രൂസർ എന്നിവയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.

ADVERTISEMENT

കേരളം ഗ്ലാൻസയുടെയും അർബൻ ക്രൂസറിന്റെയും മികച്ച വിപണിയാണ്. 16% ആണ് ഇവയുടെ വിൽപനയിൽ കേരളത്തിന്റെ സംഭാവന. കമ്പനിയുടെ മൊത്തം വിൽപനയിൽ 10% കേരളമാണു നൽകുന്നത്. സാധാരണ ഗതിയിൽ, ഏതു കാർ കമ്പനിയെടുത്താലും ദേശീയ വിൽപനയിൽ 6–7% ആണ് കേരളത്തിന്റെ ശരാശരി വിഹിതം. ടൊയോട്ടയുടെ വിൽപനക്കണക്കിൽ കേരളത്തിന്റെ പങ്കാളിത്തം ഇതിനെക്കാൾ ഏറെ ഉയരെ നിൽക്കുന്നു. 

ഉപയോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കാനാണു മുൻഗണനയെന്ന് വെങ്കട് കൃഷ്ണൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഡിജിറ്റൽ വിൽപന സേവനം നടപ്പാക്കിയിട്ടുണ്ട്.

ADVERTISEMENT

ഹൈബ്രിഡ്– ബാറ്ററി ഇലക്ട്രിക് വാഹനരംഗം ടൊയോട്ട കിർലോസ്കർ ഗൗരവത്തോടെ കാണുന്നു. ഹൈബ്രിഡ് മോഡലുകളുടെ ബാറ്ററി – മോട്ടർ വാറന്റി 8 വർഷം ആയി ഉയർത്തിയത് ജനങ്ങൾക്ക് കൂടതൽ ആത്മവിശ്വാസമേകാനാണ്. 

English Summary: Toyota Cross Badging With Maruti