കളറാക്കാൻ എഫ്ടി350; വാഹനം പുറത്തിറങ്ങുന്നത് എട്ട് നിറങ്ങളിൽ

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ പുത്തൻ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ടിഎക്‌സ്9. കമ്പനിയുടേതായി പുറത്തിറങ്ങിയിട്ടുള്ള വാഹനങ്ങളെ ഉപഭോക്താക്കൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സുരക്ഷയുടെയും മൈലേജിന്റെയും കാര്യത്തിൽ ഒട്ടും പിന്നോട്ടില്ലാത്ത ടിഎക്‌സ്9, തങ്ങളുടെ വിവിധ നിറങ്ങളിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ്

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ പുത്തൻ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ടിഎക്‌സ്9. കമ്പനിയുടേതായി പുറത്തിറങ്ങിയിട്ടുള്ള വാഹനങ്ങളെ ഉപഭോക്താക്കൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സുരക്ഷയുടെയും മൈലേജിന്റെയും കാര്യത്തിൽ ഒട്ടും പിന്നോട്ടില്ലാത്ത ടിഎക്‌സ്9, തങ്ങളുടെ വിവിധ നിറങ്ങളിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
ആകർഷകമായ എട്ട് നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുന്നത്. ഇതിൽ ടിഎക്‌സ്9ന്റെ ആദ്യ തലമുറ വാഹനങ്ങളായ എഫ്ടി 350, എഫ്ടി 450 എന്നീ വാഹനങ്ങൾക്കാണ് ചാരുതയാർന്ന നിറങ്ങൾ നൽകി കമ്പനി വിപണിയിലിറക്കുന്നത്.
മെറ്റാലിക്ക് ഫിനിഷിങ്ങോടെ ബ്ലാക്ക് കളർ കോമ്പിനേഷനിൽ സ്‌കൈ ബ്ലൂ മെറ്റാലിക്, മിഡ് നൈറ്റ് ബ്ലൂ, കോൾ ബ്ലാക്ക്, ലെമൺ ഗ്രീൻ, റിബൽ റെഡ്, മിൽക്കി വൈറ്റ്, ഡാസിൽ ഓറഞ്ച്, മാർവൽ യെല്ലോ എന്നീ നിറങ്ങളിലാണ് വാഹനം പുറത്തിറക്കുന്നത്. മാത്രമല്ല, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം കളർ കോമ്പിനേഷനുകൾ കസറ്റമൈസ് ചെയ്യുന്നതിനുളള സൗകര്യവും ടിഎക്‌സ്9 ഒരുക്കുന്നുണ്ട്.
ഇഷ്ട വാഹനം സ്വന്തമാക്കുന്നതിനുള്ള പ്രീ ബുക്കിംഗ് സൗകര്യവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ടിഎക്‌സ് 9 റോബോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വാഹനം കേവലം 369 രൂപയ്ക്ക് പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം പ്രീ-ബുക്കിംഗ് സേവനം ഉപയോഗപ്പെടുത്തുന്ന 1000 പേരിലേക്കായിരിക്കും വാഹനം ഉടൻ എത്തുക.
വാഹനം അതിവേഗം ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വാഹന സംബന്ധമായ എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിനൊപ്പം ഡീലർഷിപ്പുകൾക്കും തുടക്കമിടുന്നുണ്ട്.
ഗ്രാസ് ഹൂപ്പർ മാതൃകയിൽ രൂപകൽപന ചെയ്തിട്ടുള്ള എഫ്ടി350 മൈലേജിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. മൂന്ന് മണിക്കൂർ മാത്രം സമയം ആവശ്യമുള്ള ഒറ്റ ചാർജിൽ 220 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ സജ്ജമാകുന്ന എഫ്ടി350യുടെ ചാർജിംഗിനായി ഡിറക്ട് ചാർജിംഗും ബാറ്ററി സ്വാപ്പിംഗ് രീതിയുമാണ് കമ്പനി നൽകിയിരിക്കുന്നത്.
നിർമാണ തികവും സാങ്കേതിക വൈദഗ്ധ്യവും ഒത്തിണങ്ങിയ വാഹനമെന്ന നിലയിൽ അടുത്ത വർഷത്തോടെ ഇവ ഇന്ത്യൻ നിരത്തുകൾ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary: TX 9 In Eight New Colours