ഇന്ത്യയിൽ ഇലക്ട്രിക് എംപിവി പുറത്തിറക്കി ബിവൈഡി. ഇ6 എന്ന് പേരിട്ടിരിക്കുന്ന അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എംപിവിക്ക് 29.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമായിരിക്കും വാഹനം നൽകുക. അതിനു ശേഷം സ്വകാര്യ ഉപയോഗത്തിനുള്ള വാഹനവും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഇലക്ട്രിക് എംപിവി പുറത്തിറക്കി ബിവൈഡി. ഇ6 എന്ന് പേരിട്ടിരിക്കുന്ന അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എംപിവിക്ക് 29.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമായിരിക്കും വാഹനം നൽകുക. അതിനു ശേഷം സ്വകാര്യ ഉപയോഗത്തിനുള്ള വാഹനവും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

71.7 കിലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ. ഒറ്റ ചാർജിൽ 415 കിലോമീറ്റർ മുതൽ 520 കിലോമീറ്റർ വരെ റേഞ്ച് നൽകും ഈ ബാറ്ററി. 95 എച്ച്പി കരുത്തും 180 എൻഎം  ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. ഉയർന്ന വേഗം 130 കിലോമീറ്റർ. 45000 രൂപ അധികം നൽകിയാൽ 7 കിലോവാട്ടിന്റെ ചാർജറും നൽകും.

ADVERTISEMENT

ബിവൈഡിയുടെ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഡിസി ചാർജർ ഉപയോഗിച്ചാൽ 35 മിനിറ്റിൽ 80 ശതമാനം ചാർജു ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിക്കുന്നു. എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്‌, ടെയിൽ‌ ലാംപ്, ആറു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. 4.69 മീറ്റർ നീളമുള്ള എംപിവിക്ക് 580 ലീറ്റർ ബൂട്ട് സ്പെയ്സുമുണ്ട്.

മൂന്നു വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറന്റി വാഹനത്തിനും 8 വർഷം അല്ലെങ്കിൽ 5 ലക്ഷം കിലോമീറ്റർ വാറന്റി ബാറ്ററിക്കും 8 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റി ഇലക്ട്രിക് മോട്ടറിനും നൽകുന്നുണ്ട്. തുടക്കത്തിൽ ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, അഹമ്മദാബാദ്, കൊച്ചി, ചെന്നൈ എന്നീ സ്ഥലങ്ങളിലാണ് വാഹനം വിൽക്കുക.

ADVERTISEMENT

English Summary: BYD e6 All-electric MPV Launched In India