അന്നാ ബെന്നിന്റെ യാത്രകൾക്ക് ഇനി കിയ സോണറ്റിന്റെ കൂട്ട്
കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് സോണറ്റ്. സെൽറ്റോസും കാർണിവല്ലും തെളിച്ച വഴിയിലൂടെ എത്തിയ സോണറ്റും സൂപ്പർഹിറ്റ് വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. സോണറ്റിന്റെ ക്യൂട്ട്നെസ്സിൽ കണ്ണുടക്കി ഈ ചെറു എസ്‍യുവി സ്വന്തമാക്കിയവരുടെ നിരയിലേക്ക് യുവ നായിക അന്ന ബെന്നും. കൊച്ചിയിലെ കിയ

കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് സോണറ്റ്. സെൽറ്റോസും കാർണിവല്ലും തെളിച്ച വഴിയിലൂടെ എത്തിയ സോണറ്റും സൂപ്പർഹിറ്റ് വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. സോണറ്റിന്റെ ക്യൂട്ട്നെസ്സിൽ കണ്ണുടക്കി ഈ ചെറു എസ്‍യുവി സ്വന്തമാക്കിയവരുടെ നിരയിലേക്ക് യുവ നായിക അന്ന ബെന്നും. കൊച്ചിയിലെ കിയ ഷോറൂമിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.
സോണറ്റിന്റെ ജിടിഎക്സ് പ്ലസ് എന്ന ഓട്ടമാറ്റിക് വകഭേദമാണ് അന്ന സ്വന്തമാക്കിയത്. ഒരു ലീറ്റർ എൻജിനുള്ള വാഹനത്തിന് 7 സ്പീഡ് ഡിസിടി ഗിയർബോക്സാണ്. ഏകദേശം 12.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മാരുതി സുസുക്കി വിറ്റാര ബ്രേസയും ഹ്യുണ്ടേയ് വെന്യുവും നിസ്സാൻ മാഗ്‌നൈറ്റും റെനോ കൈഗറും ടാറ്റ നെക്സനും മഹീന്ദ്ര എക്സ് യു വി 300യുമൊക്കെ മാറ്റുരയ്ക്കുന്ന സബ് കോംപാക്ട് വിപണിയിൽ പടയ്ക്കിറങ്ങിയ സോണെറ്റിന്റെ അടിസ്ഥാന വകഭേദത്തിന് 6.89 ലക്ഷം രൂപയാണു ഷോറൂം വില.
മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റർ ടർബോ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 117 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്.
1.2 ലീറ്റർ പെട്രോൾ എൻജിൻ സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ.
English Summary: Anna Ben Bought Kia Sonet