സ്പോർട്ടി സ്കൂട്ടറെന്ന പെരുമയോടെ സുസുക്കി അവെനിസ്; വില 86,700 രൂപ
ശ്രേണിയിലെ ഏറ്റവും സ്പോർട്ടി സ്കൂട്ടറെന്ന പെരുമയോടെ 125 സി സി എൻജിനുള്ള അവെനിസ് അവതരിപ്പിച്ചു. മോട്ടോ ജി പിയിൽ നിന്നു പ്രചോദിതമായ മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) ലിവറിയോടെയും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്. മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച്/ഗ്ലാസ് സ്പാർക്ക്ൾ

ശ്രേണിയിലെ ഏറ്റവും സ്പോർട്ടി സ്കൂട്ടറെന്ന പെരുമയോടെ 125 സി സി എൻജിനുള്ള അവെനിസ് അവതരിപ്പിച്ചു. മോട്ടോ ജി പിയിൽ നിന്നു പ്രചോദിതമായ മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) ലിവറിയോടെയും സ്കൂട്ടർ വിൽപ്പനയ്ക്കുണ്ട്. മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച്/ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്കക്ക്ഗ്ലാസ് സ്പാർക്ക്ൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്ററ്റ് മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ വർണ സങ്കലനങ്ങളുള്ള ‘അവെനിസി’ന് 86,700 രൂപയാണു ഡൽഹി ഷോറൂമിൽ വില. അതേസമയം മെറ്റാലിക് ട്രൈറ്റൻ ബ്ലൂ(റേസ് എഡീഷൻ) സ്വന്തമാക്കാൻ 87,000 രൂപ മുടക്കണം.
നിലവിൽ വിപണിയിലുള്ള ‘അക്സസ് 125’, ‘ബർഗ്മാൻ സ്ട്രീറ്റ്’ സ്കൂട്ടറുകളിൽ നിന്നു കടമെടുത്ത മെക്കാനിക്കൽ — സൈക്കിൾ ഘടകങ്ങളാണ് അടിസ്ഥാനമെങ്കിലും രൂപകൽപ്പനയിലെ മികവ് ‘അവെനിസി’നെ വേറിട്ടു നിർത്തുന്നു. എൽ ഇ ഡി ഹെഡ്ലാംപും ടെയിൽ ലാംപും സഹിതമെത്തുന്ന സ്കൂട്ടറിൽ കാഴ്ചപ്പകിട്ടിനായി ഡമ്മി വിങ്ലെറ്റുകളുമുണ്ട്.
സ്കൂട്ടരിലെ 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിന് 6,750 ആർ പി എമ്മിൽ 8.7 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക; 5,500 ആർ പി എമ്മിൽ 10 എൻ എമ്മോളം ടോർക്കും.. സി വി ടി ട്രാൻസ്മിഷനോടെയാണ് ‘അവെനിസി’ന്റെ വരവ്. വാഹന ഭാരം 100 കിലോഗ്രാം മാത്രമാണെന്നത് ‘അവെനിസി’ന്റെ പ്രകടനക്ഷമത മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.
ലക്ഷ്യമിടുന്നതു യുവതലമുറയെ ആയതുകൊണ്ടുതന്നെ സ്കൂട്ടറിൽ കണക്റ്റഡ് കൺസോളും സുസുക്കി ലഭ്യമാക്കുന്നു; ആൻഡ്രോയ്ഡ്, ഐ ഒ എസ് കംപാറ്റിബിലിറ്റിയോടെയാണു സ്കൂട്ടർ എത്തുന്നത്. നാവിഗേഷൻ, ഫോൺ കോൾ അലെർട്ട്, വാട്സാപ് അലെർട്ട് തുടങ്ങിയവയ്ക്കൊപ്പം ട്രിപ് റിപ്പോർട്ട്, സ്കൂട്ടർ അവസാനം പാർക്ക് ചെയ്ത സ്ഥാനം തുടങ്ങിയ ടെലിമെട്രി വിവരങ്ങളും എൽ സി ഡി പാനലിൽ ലഭിക്കും. അടുത്ത മാസം മധ്യത്തോടെ ‘അവെനിസ്’ രാജ്യവ്യാപകമായി വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. സാങ്കേതിക വിഭാഗത്തിലും മികവു പുലർത്തുന്ന ‘അവെനിസി’ന്റെ ഇന്ത്യൻ വിപണിയിലെ മത്സരം ടി വി എസ് ‘എൻടോർക് 125’, യമഹ ‘റേ സീ ആർ’, ഹീറോ ‘മാസ്ട്രൊ എഡ്ജ് 125’ തുടങ്ങിയവയോടാവും.
English Summary: Suzuki Avenis 125cc scooter launched in India with prices starting at Rs 86,700