ADVERTISEMENT

പുതിയ ലുക്കിൽ വലിയ മാറ്റങ്ങളുമായി പുതിയ എസ് ക്രോസ് എത്തുകയാണ്. നവംബർ 25 ന് നടക്കുന്ന ആദ്യ പ്രദർശനത്തിന് മുന്നോടിയായി വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. എസ്‌യുവി വിപണിയിൽ ക്രേറ്റയോടും സെൽറ്റോസിനോടും മത്സരിക്കാൻ എത്തുന്ന പുതിയ എസ്ക്രോസിനെപ്പറ്റി അറിയാം ഈ 5 കാര്യങ്ങൾ.

∙ വലുപ്പത്തിൽ മുന്നിൽ

പുതിയ എസ്ക്രോസ് മുൻതലമുറയെക്കാൾ വലുതാണെന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്. വീതിയും ഉയരവും നീളവും കൂടുതലുണ്ട്. വലുപ്പം കൂടിയ ഗ്രില്ലും ഉയർന്ന ബോണറ്റും പുതിയ വാഹനത്തിനുണ്ട്. സ്പോർട്ടി ലുക്ക് നൽകുന്നതിന് സിൽവർ കളറിലുള്ള സ്കിഡ് പ്ലേറ്റും നൽകിയിരിക്കുന്നു.

∙ അടിമുടി മാറിയ പുറംഭാഗം

ഹണികോമ്പ് പാറ്റേണിലുള്ള പുതിയ ഗില്ലിൽ ക്രോം സ്ട്രിപ്പും സുസുക്കിയുടെ ലോഗോയുമുണ്ട്. ബംബറുകളിലേക്ക് ഇറങ്ങിയാണ് ഇൻഡികേറ്റിന്റെ സ്ഥാനം. വശങ്ങളിലെ ക്ലാഡിങ് മസ്കുലർ ലുക്ക് നൽകുന്നു. സ്പോർട്ടിയറാണ് 5 സ്പോക്ക് അലോയ് വീലുകൾ. പിന്നിൽ ക്രിയർ ലെൻസ് ടെയിൽ ലാംപുകളാണ്. കൂടാതെ വലുപ്പമുള്ള ബൂട്ട് ഡോറും നൽകിയിരിക്കുന്നു.

∙ പുതിയ ഇന്റിരിയർ എഡിഎസ് സാങ്കേതികത

ഔദ്യോഗികമായി അധികം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എഡിഎസ് സാങ്കേതിക തുടങ്ങിയവ വാഹനത്തിൽ പ്രതീക്ഷിക്കാം.  

∙ എൻജിൻ പ്ലാറ്റ്ഫോം

നിലവിലെ എസ് ക്രോസിൽ ഉപയോഗിക്കുന്ന സി പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റഡ് പതിപ്പായിരിക്കും പുതിയ വാഹനത്തിലും. യൂറോപ്യൻ വിപണിയിൽ 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ 1.4 ലീറ്റർ ടർബോ ചാർജിഡ് ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനായിരിക്കും ഉപയോഗിക്കുന്നത്. ചില വിപണികളിൽ സുസുക്കിയുടെ ഓൾ ഗ്രിപ്പ് സെലക്റ്റ് 4 വീൽ ഡ്രൈവ് സിറ്റവുമുണ്ടാകും. ഇന്ത്യൻ മോഡലിന് 1.5 ലീറ്റർ പെട്രോൾ എൻജിനും 12 വാട്ട് മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയുമാണ് ലഭിക്കാൻ സാധ്യത.

∙ ഇന്ത്യയിലേക്ക് എന്ന്?

നവംബർ 25 ന് ആദ്യമായി പ്രദർശിപ്പിക്കുന്ന വാഹനം ആദ്യം യൂറോപ്യൻ വിപണിയിലും 2022 അവസാനം ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ.

English Summary: Next-gen Suzuki S-Cross

Image Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com