ADVERTISEMENT

 ആദ്യ ബൈക്ക് പുറത്തിറങ്ങി 120 വർഷം ആകുന്നതിന്റെ ഭാഗമായി ഇന്റർസെപ്റ്റർ, കൊണ്ടിനെന്റൽ ജിടി എന്നിവയുടെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി റോയൽ എൻഫീൽഡ്. മിലാൻ മോട്ടർസൈക്കിൾ ഷോയിലാണ് ഇരട്ടകളുടെ കറുപ്പിൽ കുളിച്ച പതിപ്പ് എൻഫീൽഡ് പുറത്തിറക്കിയത്. 

 

royal-enfield-interceptor-650

ബ്ലാക്ക് ക്രോം കളർ സ്കീമും പിച്ചളയിൽ കൈകൊണ്ട് നിർമിച്ച ടാങ്ക് ബാഡ്ജും ബൈക്കിനുണ്ട്. ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നീ വിപണികൾക്കായി 480 ബൈക്കുകൾ മാത്രമാണ് റോയൽ എൻഫീൽഡ് നിർമിക്കുക. അതിൽ 120 യൂണിറ്റ് ഇന്ത്യക്ക് ലഭിക്കും (രണ്ടും മോഡലുകളുടേയും 60 യൂണിറ്റുകൾ വീതം). ഡിസംബർ 6 മുതൽ ഇരുമോഡലുകളുടെയും ബുക്കിങ് ഓൺലൈനായി ആരംഭിക്കും.

royal-enfield-continental-gt

 

1901 നവംബറിലായിരുന്നു റോയൽ എൻഫീൽഡിന്റെ ആദ്യ ബൈക്കിന്റെ ജനനം. 120 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നേരത്തെ എസ്ജി 650 എന്ന് കൺസെപ്റ്റ് മോഡലും പുറത്തിറക്കിയിരുന്നു. എൻഫീൽഡിന്റെ പ്രൗഢമായ പരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ടാണ് ഇരട്ടകളുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത് എന്നാണ് കമ്പനി പറയുന്നത്. 

 

മിഡിൽ വെയിറ്റ് വിഭാഗത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമാതാക്കളാണ് റോയൽ എൻഫീൽഡ്. പാരലൽ ട്വിൻ എൻജിനുമായി 2019 ലാണ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നീ ബൈക്കുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര വിപണിയിലും വളരെ പെട്ടെന്നു തന്നെ ബൈക്കുകൾ സൂപ്പർ ഹിറ്റായി മാറി.

 

English Summary: Limited-edition Royal Enfield 650 twins Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com